Easy Grass Cleaning Tips ; മഴക്കാലമായാൽ വീടിന് ചുറ്റുമുള്ള പറമ്പിലും, പൂന്തോട്ടത്തിമെല്ലാം പുല്ല് കെട്ടിനിൽക്കുന്നത് ഒരു വലിയ പ്രശ്നമാണ്. ചെറിയ രീതിയിലുള്ള പുല്ലുകൾ വലിയ പ്രശ്നക്കാര്‍ അല്ല എങ്കിലും കൂടുതൽ അളവിൽ പുല്ല് വളർന്നു കഴിഞ്ഞാൽ അതിനകത്ത് ഇഴജന്തുക്കളും മറ്റും ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് മഴക്കാലമായാൽ വീടിന്റെ ചുറ്റുപാടും മറ്റും എത്ര വൃത്തിയാക്കിയാലും ഇത്തരത്തിലുള്ള
പുല്ല് ധാരാളമായി വളർന്നു വരികയും ചെയ്യും. എപ്പോഴും മെഷീൻ ഉപയോഗപ്പെടുത്തി പുല്ല് കട്ട്ചെയ്യുക എന്നത് പ്രായോഗികമായ കാര്യമല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള കുറച്ച് സാധനങ്ങൾ ഉപയോഗപ്പെടുത്തി തന്നെ പുല്ല് നശിപ്പിക്കാനായി ഉണ്ടാക്കാവുന്ന ഒരു ലായനിയുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഈയൊരു ലായനി തയ്യാറാക്കാനായി ഒരു വലിയ പാത്രത്തിലേക്ക് കാൽ ഭാഗത്തോളം അളവിൽ വിനാഗിരി ഒഴിച്ചു കൊടുക്കുക. അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ അളവിൽ
പൊടിയുപ്പ് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. ശേഷം അതേ അളവിൽ സോപ്പുപൊടി കൂടി ചേർത്ത് ഈ ഒരു മിശ്രിതം മിക്സ് ചെയ്ത് എടുക്കുക. ഇങ്ങിനെ ചെയ്യുമ്പോൾ തന്നെ ലിക്വിഡ് നല്ല രീതിയിൽ പൊന്തി വരുന്നതായി കാണാൻ സാധിക്കും. തയ്യാറാക്കിവെച്ച ലിക്വിഡ് കൈ ഉപയോഗിച്ച് പുല്ലിനു മുകളിൽ തളിച്ച് കൊടുക്കുകയോ, അതല്ലെങ്കിൽ ഒരു സ്പ്രെ ബോട്ടിലിൽ ആക്കി സ്പ്രെ ചെയ്തു കൊടുക്കുകയോ ചെയ്യാവുന്നതാണ്.
ഇങ്ങനെ ചെയ്ത് അല്പനേരം കഴിയുമ്പോൾ തന്നെ പുല്ലിന് നല്ല രീതിയിൽ വാട്ടം തട്ടി വരുന്നതായി കാണാൻ സാധിക്കും. എന്നാൽ ഇത്തരത്തിൽ വാടി കിടക്കുന്ന പുല്ല് പൂർണ്ണമായും ഉണങ്ങി പോവില്ല. ഇടയ്ക്കിടയ്ക്ക് ഇവ ക്ലീൻ ചെയ്തു കൊടുക്കേണ്ടതായി വരും. എന്നിരുന്നാലും മഴക്കാലത്തെല്ലാം പുല്ല് നശിപ്പിക്കാനായി തീർച്ചയായും ചെയ്തു നോക്കാവുന്ന ഒരു രീതിയാണ് ഇത്. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Akkus Tips & vlogs