Easy Get Rid of Rats Using Papadam : നമ്മുടെ നാട്ടിലെ മിക്ക വീടുകളിലും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് എലിശല്യം. വീടിന്റെ പുറം ഭാഗങ്ങളിൽ മാത്രമല്ല പലചരക്ക് സാധനങ്ങളും മറ്റും സൂക്ഷിക്കുന്ന ഭാഗങ്ങളിൽ എലികൾ കയറി കഴിഞ്ഞാൽ പിന്നീട് അവയെ തുരത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. പ്രത്യേകിച്ച് ഭക്ഷണ സാധനങ്ങൾ സൂക്ഷിക്കുന്ന ഭാഗങ്ങളിൽ എലികളെ തുരത്താനായി കെമിക്കൽ അടങ്ങിയ എലിവി,ഷം പോലുള്ള സാധനങ്ങൾ ഉപയോഗിക്കാനും സാധിക്കാറില്ല.
അത്തരം സാഹചര്യങ്ങളിൽ തീർച്ചയായും ഉപകാരപ്പെടുന്ന ചില കിടിലൻ ട്രിക്കുകളാണ് ഇവിടെ വിശദമാക്കുന്നത്. ഇവിടെ എലിയെ തുരത്താനായി ആദ്യമായി ചെയ്തെടുക്കുന്നത് പപ്പടം ഉപയോഗിച്ചുള്ള ഒരു രീതിയാണ്. അതിനായി ഉപയോഗിക്കാത്ത ഒരു പ്ലാസ്റ്റിക് പാത്രം വീട്ടിലുണ്ടെങ്കിൽ അതെടുത്ത് അതിലേക്ക് ഒരു പാരസെറ്റമോൾ ഗുളിക പൂർണമായും പൊടിച്ചിടുക. അതോടൊപ്പം ഒരു ബിസ്ക്കറ്റിന്റെ പകുതി കൂടി പൊടിച്ച് ചേർക്കണം. ഗുളികയും ബിസ്ക്കറ്റിന്റെ പൊടിയും നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം.
Ads
ശേഷം ഒരു വലിയ പപ്പടം എടുത്ത് അതിനെ ചെറിയ കഷണങ്ങളായി മുറിച്ചെടുക്കുക. തയ്യാറാക്കിവെച്ച പൊടികളുടെ കൂട്ട് പപ്പടക്കഷണങ്ങളിൽ നിറച്ച ശേഷം അത് മടക്കി എലി വരുന്ന ഭാഗങ്ങളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അവ അത് തിന്നുകയും എളുപ്പത്തിൽ തന്നെ അവയെ തുരത്താനായി സാധിക്കുകയും ചെയ്യും. രണ്ടാമത്തെ രീതി അരിപ്പൊടി, ഗരം മസാല, കുരുമുളക്, ഹാർപിക് എന്നിവ ഉപയോഗിച്ചിട്ടുള്ളതാണ്. ഈയൊരു മെത്തേഡിൽ അരിപ്പൊടിക്ക് പകരമായി വേണമെങ്കിൽ ഗോതമ്പ് പൊടിയും ഉപയോഗപ്പെടുത്താം.
Advertisement
എടുത്തു വെച്ച പൊടികളെല്ലാം നല്ലതുപോലെ മിക്സ് ചെയ്ത ശേഷം അതിലേക്ക് കുരുമുളക് ചതച്ചതും രണ്ടുതുള്ളി ഹാർപ്പിക്കും മിക്സ് ചെയ്യണം. വേണമെങ്കിൽ അല്പം വെള്ളം കൂടി ഈയൊരു കൂട്ടിനോടൊപ്പം ചേർത്തു കൊടുക്കാം. തയ്യാറാക്കി വെച്ച പൊടികളുടെ കൂട്ട് ചെറിയ ഉരുളകളാക്കി എലി വരുന്ന ഭാഗങ്ങളിൽ കൊണ്ടു വക്കുകയാണെങ്കിൽ അവ അത് തിന്നുകയും പെട്ടെന്ന് തന്നെ എലി ശല്യം ഇല്ലാതാക്കുകയും ചെയ്യും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Get Rid of Rats Using Papadam Credit : ani and family vlogs