Easy Get Rid Of Pests Using Pepper Leaf : ഇന്ന് മിക്ക വീടുകളിലും പ്രധാനമായും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് പല്ലി, പാറ്റ, എലി പോലുള്ള ജീവികളുടെ ശല്യം. സാധാരണയായി ഇത്തരം ജീവികളുടെ ശല്യം കൂടുതലായി കണ്ടുവരുന്നത് അടുക്കള പോലുള്ള ഭാഗങ്ങളിലാണ്. അതുകൊണ്ടു തന്നെ ഇവയെ തുരത്താനായി കൂടുതൽ വിഷമടങ്ങിയ സാധനങ്ങൾ ഉപയോഗപ്പെടുത്താൻ സാധിക്കുകയും ഇല്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള സാധനങ്ങൾ
ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ അവയെ എങ്ങനെ തുരത്താമെന്ന് വിശദമായി മനസ്സിലാക്കാം. ഈ ടിപ്പുകളിലെല്ലാം പ്രധാനമായും ഉപയോഗിക്കുന്ന സാധനം കുരുമുളകിന്റെ ഇലയാണ്. അതുകൊണ്ടു തന്നെ ഒരു പിടി അളവിൽ കുരുമുളകിന്റെ ഇലയെടുത്ത് അത് ഒരു ഇടി കല്ലിൽ വെച്ച് നല്ല രീതിയിൽ ചതച്ചെടുക്കുക. അടുത്തതായി ഓരോ ടിപ്പുകളായി പരീക്ഷിച്ചു നോക്കാം. ഇതിൽ ആദ്യത്തെ രീതി ഒരു പാത്രത്തിൽ മൂന്ന് ഗ്രാമ്പുവും അല്പം വെള്ളവും ഒഴിച്ച്
Advertisement
നല്ല രീതിയിൽ തിളപ്പിച്ചെടുക്കുക. ശേഷം എടുത്തുവച്ച ചതച്ച കുരുമുളകിന്റെ ഇല കൂടി അതിലേക്ക് ചേർത്ത് പാത്രം നല്ല രീതിയിൽ അടച്ചു വയ്ക്കുക. ഈയൊരു കൂട്ടിന്റെ ചൂട് ആറി കഴിയുമ്പോൾ അതിലേക്ക് അല്പം ടാൽക്കം പൗഡർ കൂടി ചേർത്ത് അത് പാറ്റ പോലുള്ള ജീവികൾ വരുന്ന ഇടങ്ങളിൽ സ്പ്രെ ചെയ്തു കൊടുത്താൽ മാത്രം മതിയാകും. രണ്ടാമത്തെ രീതി ബിസ്ക്കറ്റ് ഉപയോഗിച്ച് ചെയ്യാവുന്നതാണ്. അതിനായി ഒരു പാത്രത്തിലേക്ക് രണ്ട് ബിസ്ക്കറ്റ് എടുത്തു പൊടിച്ചിടുക.
ശേഷം അതിലേക്ക് ഒരു പാരസെറ്റമോൾ ഗുളിക പൊടിച്ചതും, നേരത്തെ ചതച്ചുവച്ച കുരുമുളകിന്റെ ഇലയും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ശേഷം ഉപയോഗിക്കാത്ത അടപ്പുകൾ വീട്ടിലുണ്ടെങ്കിൽ അതിൽ തയ്യാറാക്കി വെച്ച കൂട്ട് വെച്ചശേഷം എലി, പാറ്റ, പല്ലി പോലുള്ള ജീവികൾ വരുന്ന ഇടങ്ങളിൽ കൊണ്ടു വച്ചാൽ മാത്രം മതിയാകും. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy Get Rid Of Pests Using Pepper Leaf Credit : SN beauty vlogs