Easy Get Rid Of Pests Using Coconut : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി കണ്ടു വരാറുള്ള പ്രശ്നങ്ങളാണ് പല്ലി, പാറ്റ, എലി പോലുള്ള ജീവികളുടെ ശല്യം. ഇത്തരം പ്രശ്നങ്ങൾ ഇല്ലാതാക്കാനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ വാങ്ങി ഉപയോഗിച്ചാലും വിചാരിച്ച ഫലം ലഭിക്കാറില്ല. അത്തരം സാഹചര്യങ്ങളിൽ വീട്ടിലുള്ള ചേരുവകൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകളാണ് ഇവിടെ വിശദമാക്കുന്നത്.
വീടിന് അകത്തും പുറത്തും കണ്ടു വരുന്ന എലി ശല്യം പാടെ ഇല്ലാതാക്കാനായി അടുക്കളയിലുള്ള സാധനങ്ങൾ തന്നെ ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ഒരു ചിരട്ടയെടുത്ത് അതിലേക്ക് ഒരുപിടി അളവിൽ ചിരകിയ തേങ്ങ, ഒരു ടീസ്പൂൺ അളവിൽ ഗോതമ്പ് പൊടി, അല്പം എണ്ണ എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം അതിലേക്ക് ഒരു പാറ്റ ഗുളിക പൊടിച്ചത് കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത ശേഷം എലി പോലുള്ള ജീവികൾ
Ads
വരുന്ന ഇടങ്ങളിൽ കൊണ്ടു വയ്ക്കുകയാണെങ്കിൽ അവ അത് തിന്നുകയും പെട്ടെന്ന് തന്നെ ശല്യം ഇല്ലാതാക്കുകയും ചെയ്യാം. രണ്ടാമത്തെ രീതി ചിരകിയ തേങ്ങ എടുത്ത് അതിലേക്ക് അല്പം ശർക്കര ചീകിയതും, മെഴുകുതിരി ചീകിയതും ഇട്ട് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ശേഷം എലി വരുന്ന ഇടങ്ങളിൽ കൊണ്ടു വക്കുകയാണെങ്കിൽ അവ അത് ഉറപ്പായും കഴിക്കുകയും ഉടനെ തന്നെ അവയുടെ ശല്യം ഇല്ലാതാക്കുകയും ചെയ്യാം. ഒരു കാരണവശാലും വളർത്തുമൃഗങ്ങൾ ഉള്ള ഭാഗങ്ങളിൽ
ഇത്തരം സാധനങ്ങളൊന്നും കൊണ്ടു വയ്ക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. അടുക്കളയിൽ കണ്ടുവരുന്ന പാറ്റയുടെ ശല്യം പൂർണ്ണമായും ഇല്ലാതാക്കാനായി ഒരു ട്രേയിലേക്ക് അല്പം ഡെറ്റോളും, കാൽ ടീസ്പൂൺ അളവിൽ ബേക്കിംഗ് സോഡയും അല്പം വിനാഗിരിയും ഒഴിച്ച് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക. ഈയൊരു ലായനി ഒരു സ്പ്രേ ബോട്ടിലിൽ ആക്കിയ ശേഷം പാറ്റവരുന്ന ഇടങ്ങളിൽ സ്പ്രെ ചെയ്തു കൊടുക്കുകയാണെങ്കിൽ അവ പൂർണ്ണമായും ഇല്ലാതാകുന്നതാണ്. ഇത്തരം ഉപകാരപ്രദമായ കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Easy Get Rid Of Pests Using Coconut Credit : FIZA’S WORLD