ഇത് ഒരു തുള്ളി മാത്രം മതി! തിളയ്ക്കുന്ന ചായയിലേക്ക് ഇതു ഒഴിച്ചാൽ പല്ലിയെ വീട്ടിൽ നിന്ന് കൂട്ടത്തോടെ ഓടിക്കാം!! | Easy Get Rid of Lizards Using Tea

Easy Get Rid of Lizards Using Tea : വീട്ടിലെ ജോലികൾ എല്ലാം എളുപ്പത്തിൽ തീർക്കണമെന്ന് ആഗ്രഹിക്കുന്നവർ ആയിരിക്കും നമ്മളിൽ മിക്ക ആളുകളും. എന്നാൽ പലപ്പോഴും ചില ജോലികളെല്ലാം കുറെ സമയമെടുത്ത് മാത്രം തീർക്കാൻ സാധിക്കുന്നവയായിരിക്കും. അത്തരം സന്ദർഭങ്ങളിൽ തീർച്ചയായും ഹെൽപ്പ് ചെയ്യുന്ന ചില കിടിലൻ ട്രിക്കുകൾ വിശദമായി മനസ്സിലാക്കാം. അടുക്കളയിൽ കൂടുതൽ സമയമെടുത്ത് ചെയ്യേണ്ട ഒരു ജോലിയാണ് ഇഞ്ചിയുടെ തൊലി കളഞ്ഞെടുക്കൽ.

പ്രത്യേകിച്ച് കത്തി ഉപയോഗിച്ച് ഇഞ്ചിയുടെ തൊലി കളയുമ്പോൾ അതിൽ കൂടുതൽ ഭാഗവും മുറിഞ്ഞു പോകാനുള്ള സാധ്യത കൂടുതലാണ്. അത്തരം അവസരങ്ങളിൽ ഇഞ്ചിയുടെ തൊലി എളുപ്പത്തിൽ കളയാനായി പാത്രം കഴുകാനായി ഉപയോഗിക്കുന്ന സ്റ്റീൽ സ്ക്രബ്ബറിന്റെ ഒരറ്റം മുറിച്ചെടുത്ത് ചുരണ്ടി കൊടുക്കാവുന്നതാണ്. അതുപോലെ വെളുത്തുള്ളി കൂടുതലായി വാങ്ങി കൊണ്ടു വരുമ്പോൾ അത് കേടാകാതെ സൂക്ഷിക്കുക എന്നത് എളുപ്പമുള്ള കാര്യമല്ല.

അത്തരം സാഹചര്യങ്ങളിൽ വെളുത്തുള്ളി കേടാകാതെ സൂക്ഷിക്കാനായി മുകൾഭാഗത്ത് വരുന്ന തണ്ടിന്റെ ഭാഗം ഒന്ന് ചൂടാക്കി കരിച്ച ശേഷം സൂക്ഷിച്ച് വയ്ക്കാവുന്നതാണ്. സ്ഥിരമായി ഉപയോഗിച്ചു കൊണ്ടിരിക്കുന്ന മിക്സിയുടെ ജാറിന്റെ ബ്ലേഡിന്റെ മൂർച്ച പെട്ടെന്ന് പോകാനുള്ള സാധ്യത കൂടുതലാണ്. ഇത്തരത്തിലുള്ള ബ്ലേഡിന്റെ മൂർച്ച കൂട്ടാനായി ജാറിനകത്ത് കുറച്ച് പേപ്പർ മുറിച്ചിട്ട് ഒന്ന് കറക്കി എടുത്ത ശേഷം കഴുകി കളഞ്ഞാൽ മതിയാകും. അതുപോലെ അടുക്കളയിൽ ഉപയോഗിക്കുന്ന കത്രിക വീട്ടാവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന സ്പാനർ എന്നിവയെല്ലാം മിക്കപ്പോഴും പ്രസ് ആകാത്ത അവസ്ഥ ഉണ്ടാകാറുണ്ട്.

അത് ഒഴിവാക്കാനായി കുറച്ച് വാസലിൻ അതിനു മുകളിൽ തടവി കൊടുത്താൽ മതി. അടുക്കളയിലും മറ്റും സ്ഥിരമായി ഉണ്ടാകാറുള്ള പല്ലി ശല്യം ഒഴിവാക്കാനായി കുറച്ച് കട്ടൻ ചായ തിളപ്പിച്ച ശേഷം അരിച്ചെടുക്കുക. അതിലേക്ക് കുറച്ച് വിനാഗിരിയും സാനിറ്റൈസറും ചേർത്ത് മിക്സ് ചെയ്യുക. ഈയൊരു മിശ്രിതം ഒരു സ്പ്രേ ബോട്ടിലിൽ ആക്കി പല്ലി വരുന്ന ഇടങ്ങളിൽ സ്പ്രേ ചെയ്തു കൊടുക്കുകയാണെങ്കിൽ അവയുടെ ശല്യം പാടെ ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Video Credit : Dreams of Colours

Get Rid LizardGet Rid Of LizardGet Rid of LizardsKitchen TipsLizardLizard RepellentLizardsTips and Tricks