ഇനി മറ്റൊരു വളം അന്വേഷിച്ചു പോകണ്ട.. സൂപ്പർ ജൈവവളം എളുപ്പത്തിൽ വീട്ടിൽ നിർമിക്കാം; ഗുണമോ പത്തിരട്ടി.!! | Easy fertilizer for plants

കൃഷിയിലും ഗാർഡനിലും ഒക്കെ വളരെയധികം ഗുണം ചെയ്യുന്ന നല്ലൊരു ജൈവ വളത്തെ കുറിച്ച് പരിചയപ്പെടാം. ചീര കൃഷിയിൽ ഒക്കെ വെള്ളം ഉണ്ടാക്കി ഉപയോഗിക്കുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ ചീര കൃഷി വിളവെടുപ്പ് നടത്താവുന്നതാണ്. ചീരയിൽ മാത്രമല്ല മറ്റെല്ലാ പച്ചക്കറികൾക്കും നമുക്ക് ഈ വളം ഉണ്ടാക്കി ഉപയോഗിക്കുന്നതാണ്. ചെടികൾ തഴച്ചു വളരാനും പെട്ടെന്നു പിടിക്കാനും ഒക്കെ ഈ വളം വളരെ സഹായിക്കുന്ന ഒന്നാണ്.

കൃഷി ചെയ്യാൻ ആവശ്യത്തിനു വളങ്ങൾ ഒക്കെ ലഭിക്കാത്ത ആളുകൾക്ക് ഈ ഒരു ജൈവവളം സ്വന്തമായി കുറഞ്ഞ ചെലവിൽ നിർമ്മിച്ച എടുക്കാവുന്നതാണ്. ഈ വളം നിർമ്മിക്കാനായി ആവശ്യമുള്ള വസ്തു എന്നു പറയുന്നത് വൻപയർ ആണ്. വൻപയർ ഇല്ലാത്ത ആളുകൾ ചെറുപയർ ഉപയോഗിച്ചാൽ മതിയാകും. ഒരുപിടി വൻപയർ മിക്സിയുടെ ജാറിലിട്ട് നല്ലപോലെ പൊടിച്ചെടുക്കുക. ഒരു ബക്കറ്റ് എടുത്ത് അതിലേക്ക് നല്ലതുപോലെ

പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

പുളിച്ച കഞ്ഞിവെള്ളം എടുത്തതിനു ശേഷം ഒരു ഗ്ലാസ് തേങ്ങാ വെള്ളവും കൂടി ചേർത്ത് അതിലേക്ക് പൊടിച്ച വൻ പയർ ഇട്ടു മിക്സ് ചെയ്തു എടുക്കുക. കൂടാതെ അടുത്തതായി ഇതിലേക്ക് ചേർക്കേണ്ടത് കിച്ചനിൽ വരുന്ന പച്ചക്കറികളുടെയും പഴങ്ങളുടെയും വേസ്റ്റ് ആണ്. എന്നിട്ട് ഇവ നല്ലതുപോലെ മിക്സ് ചെയ്ത് മൂന്നാല് ദിവസം പുളിപ്പിക്കാൻ ആയി മാറ്റി വയ്ക്കുക. എല്ലാ ദിവസവും രാവിലെ ഇളക്കി

കൊടുക്കേണ്ടത് അത്യാവശ്യമാണ്. ശേഷം ഇവ അരിച്ചുമാറ്റി പച്ച വെള്ളത്തിൽ നേർപ്പിച്ച് എടുത്തു ചെടികളുടെ ചുവട്ടിൽ ഒഴിച്ചു കൊടുക്കുകയാണെങ്കിൽ ചെടികളിൽ നല്ല മാറ്റം കാണുന്നതാണ്. വീഡിയോ ഒന്ന് കണ്ടു നോക്കൂ.. Easy fertilizer for plants. Video credit : URBAN ROOTS

You might also like