തേങ്ങയും പച്ചരിയും മിക്സിയിൽ ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ.. പച്ചരി കൊണ്ട് എളുപ്പത്തിൽ ഒരു പലഹാരം.!! | Easy Evening Steamed Snacks

Easy Evening Steamed Snack Malayalam : കുട്ടികൾ സ്കൂളിൽ നിന്നും വരുമ്പോൾ ചായക്കൊപ്പം എന്ത് പലഹാരം നൽകുമെന്ന് ടെൻഷനടിക്കുന്ന അമ്മയാണോ നിങ്ങൾ.? കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഈവനിംഗ് സ്നാക്ക് ആണ് ഇന്ന് പരിചയപ്പെടുത്തുന്നത്. ആദ്യം തന്നെ കഴുകി വൃത്തിയാക്കിയ പച്ചരി രണ്ടു മണിക്കൂർ കുതിർത്ത് വയ്ക്കുക. ഒരു ഉരുളിയിൽ അരക്കപ്പ് വെള്ളം ചേർത്ത് ശർക്കര ഉരുക്കി മാറ്റി വയ്ക്കുക. ഉരുളിയിൽ നെയ്യ് ചേർത്ത് തേങ്ങാക്കൊത്തും കാഷ്യു നട്ടും കിസ്മിസും വറുത്തെടുക്കാം.

  • ശർക്കര – 250 ഗ്രാം
  • നെയ്യ് – ഒരു ടേബിൾ സ്പൂൺ
  • തേങ്ങ കൊത്തി അരിഞ്ഞത് – കാൽ കപ്പ്
  • കാഷ്യൂ നട്സ് – രണ്ട് ടേബിൾ സ്പൂൺ
  • കിസ്മിസ് – രണ്ട് ടേബിൾ സ്പൂൺ
  • പച്ചരി – രണ്ട് കപ്പ്
Evening Steamed Snacks
  • തേങ്ങ ചിരകിയത് – ഒരു കപ്പ്
  • ചോറ് – രണ്ട് ടേബിൾ സ്പൂൺ
  • പഞ്ചസാര – ഒരു ടേബിൾ സ്പൂൺ
  • ഉപ്പ് – ഒരു നുള്ള്
  • ബേക്കിംഗ് സോഡ – ഒരു നുള്ള്
  • ഏലക്കാ പൊടി – അര ടീസ്പൂൺ

കുതിർത്ത പച്ചരി, ചിരകിയ തേങ്ങ, ചോറ് എന്നിവ ഒരു കപ്പ് വെള്ളം ചേർത്ത് മിക്സിയിൽ തരുതരുപ്പായി അരയ്ക്കുക. അരച്ച കൂട്ട് ഒരു പാത്രത്തിലേക്ക് മാറ്റി ശർക്കര ഉരുക്കിയത് അരിച്ചു ചേർക്കണം. ഇതിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര, ഒരു നുള്ള് ഉപ്പ്, ബേക്കിംഗ് സോഡ, വറുത്തെടുത്ത ചേരുവകൾ എന്നിവ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ബാക്കി വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ.. Video credit : Hisha’s Cookworld

Rate this post
You might also like