മുട്ടയും പാലും കൊണ്ട് വെറും 5 മിനിറ്റിൽ കിടിലൻ നാലുമണി പലഹാരം! മുട്ടയും പാലും ഉണ്ടെങ്കിൽ ഇനി എന്തെളുപ്പം!! | Easy Evening Snack Recipe Using Egg and Milk

Easy Evening Snack Recipe Using Egg and Milk

Easy Evening Snack Recipe Using Egg and Milk : മുട്ടയും പാലും ഉണ്ടോ? വെറും 5 മിനിറ്റിൽ പാലും മുട്ടയും കൊണ്ട് വളരെ രുചികരമായ പലഹാരം തയ്യാറാക്കി എടുക്കാം. ഉണ്ണിയപ്പത്തിന്റെ രൂപത്തിലുള്ള ഈ ഒരു വിഭവം മുട്ട ചേർത്താണ് തയ്യാറാക്കുന്നത് എന്ന് അറിഞ്ഞാൽ തന്നെ അത്ഭുതമാണ്. മുട്ട കൊണ്ട് എങ്ങനെയാണ് ഉണ്ണിയപ്പം പോലെ തയ്യാറാക്കി എടുക്കുന്നത് എന്ന് തോന്നിപ്പോകും, സാധാരണ ഉണ്ണിയപ്പം തയ്യാറാക്കുമ്പോൾ അതിൽ ഒരിക്കലും മുട്ട ചേർക്കില്ല,

അത് മാത്രമല്ല ഈ രണ്ടു ചേരുവകളും ഉണ്ടാവുകയുമില്ല. എന്നാൽ കാണാൻ ഉണ്ണിയപ്പം പോലെ തോന്നുന്ന ഈ ഒരു പലഹാരത്തിന്റെ സ്വാദ് പറഞ്ഞറിയിക്കാൻ കഴിയില്ല,അത്രയും രുചികരമായ ഒന്നാണ് ഈ ഒരു വിഭവം ഇത് ഇങ്ങനെ തന്നെ തയ്യാറാക്കിയാൽ എണ്ണം നോക്കാതെ കഴിച്ചു പോകും.. ഇത് തയ്യാറാക്കുന്നതിനായിട്ട് ആകെ ചെയ്യേണ്ടത്. മുട്ടയും പാലും പഞ്ചസാരയും ഏലക്കാപൊടിയും, മൈദയും, ഒരു നുള്ള് ഉപ്പും ചേർത്ത്, നന്നായിട്ട് ഇതിനെ ഒന്ന് അരച്ചെടുക്കുക.

അരച്ചതിനു ശേഷം ഇതൊരു ഗ്ലാസ്സിലേക്ക് ഒഴിക്കുക, ഒഴിച്ചു കഴിഞ്ഞാൽ ഉണ്ണിയപ്പത്തിന്റെ ചട്ടി വെച്ച് ചൂടാകുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് ഈ ഗ്ലാസിൽ നിന്ന് സാധാരണ ഉണ്ണിയപ്പത്തിനൊക്കെ മാവ് ഒഴിക്കുന്ന പോലെ ഒഴിച്ച് രണ്ട് സൈഡും നന്നായിട്ട് മൊരിയിച്ചെടുക്കുക. മുട്ട ചേർത്ത് തയ്യാറാക്കുന്നത് കൊണ്ട് തന്നെ നല്ല മൃദുവായ ഒന്നാണ് ഈ പലഹാരം അതുകൂടാതെ മധുരമുള്ള ഒരു പലഹാരം കൂടിയാണ്.

ഒപ്പം തന്നെ തേങ്ങാക്കൊത്ത് ഒക്കെ ഇഷ്ടമുള്ളവർക്ക് ചേർത്തു കൊടുക്കാം. പാല് ചേർക്കുന്നത് കൊണ്ട് നല്ല സ്വാദുള്ള ഈയൊരു പലഹാരം ഇത്രകാലം ഉണ്ടാക്കി നോക്കിയില്ലല്ലോ അതൊരു നഷ്ടം തന്നെ ആയിപ്പോയി എന്ന് പറഞ്ഞു പോകും അത്രയും രുചികരമാണ് ഈ ഒരു വിഭവം. തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video Credit : Chinnu’s Cherrypicks

You might also like