ഒരു തവണ ഇതൊന്നു ഉണ്ടാക്കി നോക്കൂ.. എന്താ രുചി! 😋 നേന്ത്രപ്പഴം കൊണ്ട് ഇങ്ങനെ ഒരു ഐറ്റം നിങ്ങൾ ഇതുവരെ കഴിച്ചു കാണില്ല! 😋👌

അത്യാവശ്യം വലിയ മൂന്ന് നേന്ത്രപ്പഴം എടുക്കുക. ഉന്നക്കായ ഉണ്ടാക്കാൻ എടുക്കുന്ന രീതിയിലുള്ള ഒരു പഴം ആണ് വേണ്ടത്. ഒരുപാട് പഴുത്തു പോകാത്ത പഴമാണ് ഇതിന് ആവശ്യം. എന്നാൽ തീരെ പഴുക്കാത്ത പഴവും ആകരുത്. പഴം നന്നായി കഴുകിയതിനുശേഷം രണ്ടായി മുറിച്ചെടുക്കുക. ശേഷം സ്റ്റീമറിൽ വെച്ച് 20 മിനിറ്റ് പുഴുങ്ങിയെടുക്കുക. ചൂടോടുകൂടി തന്നെ പഴത്തിൻറെ തൊലി കളഞ്ഞെടുക്കുക. അതിനുശേഷം നാരുകൾ കളഞ്ഞ് പഴം

നടുവേ മുറിച്ചെടുക്കുക. മുറിച്ചതിന് ശേഷം നടു ഭാഗത്തെ കുരുക്കളോടുകൂടിയ നാരും മാറ്റുക. ശേഷം പഴം നന്നായി വാഷ് ചെയ്തെടുക്കുക. ഇനി കൈകൊണ്ട് പഴം നന്നായി കുഴച്ച് ഉണ്ടയാക്കിയെടുക്കുക. ഇനി ഒരു പാൻ തീയിൽ വച്ച് ഒരു tbsp നെയ്യും ചേർത്ത് കൊടുക്കുക. നെയ് ചൂടായി കഴിയുമ്പോൾ പാനിലേക്ക് അണ്ടിപ്പരിപ്പ് ഇട്ട് ചെറുതീയിൽ വറുത്തെടുക്കുക. അണ്ടിപ്പരിപ്പ് വറുത്തതിന് ശേഷം അതിലേക്ക് മുന്തിരി ചേർത്ത് കൊടുക്കുക.

അണ്ടിപ്പരിപ്പും മുന്തിരിങ്ങയും പാകത്തിന് വറുത്തതിന് ശേഷം അതിലേക്ക് രണ്ടു കോഴിമുട്ട ചേർത്ത് കൊടുക്കുക. കോഴിമുട്ട പാകത്തിന് വെന്തു വരുന്നതുവരെ നന്നായി ഇളക്കി കൊടുക്കുക. ഇനി അതിലേക്ക് 250ml തേങ്ങ ചിരണ്ടിയത് ചേർക്കണം. ചെറുതീയിൽ നന്നായി ഇളക്കുക. തേങ്ങ ചൂടായതിനു ശേഷം അതിലേക്ക് കാൽകപ്പ് പഞ്ചസാര ചേർക്കുക. അതിനുശേഷം മധുരം പാകമാകാൻ ഒരു നുള്ള് ഉപ്പു ചേർക്കുക. അരടീസ്പൂൺ ഏലയ്ക്ക

പൊടിച്ചത് ചേർത്ത് കൊടുക്കുക. തയ്യാറായ ഫിലിംഗ് മറ്റൊരു പാത്രത്തിലേക്ക് മാറ്റിവയ്ക്കുക. ശേഷം അര ലിറ്റർ പാൽ തിളപ്പിച്ചെടുക്കുക. ഒപ്പം തന്നെ രണ്ട് ടേബിൾസ്പൂൺ അരിപ്പൊടിയോ മൈദയോ കട്ട ഒട്ടുമില്ലാതെ അര ലിറ്റർ വെള്ളത്തിൽ നന്നായി കലക്കി എടുക്കുക. ബാക്കി വിവരങ്ങൾ വീഡിയോയിൽ വിശദമായി കാണിച്ചു തരുന്നുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. Video credit: Hisha’s Cookworld

Rate this post
You might also like