പുഴുങ്ങിയ മുട്ട മിക്സിയിൽ ഇങ്ങനെ ഒന്ന് അടിക്കൂ! എന്റമ്മോ ഹോട്ടലിലെ ഏറ്റവും ഡിമാൻഡ് ഉള്ള ഐറ്റം ഇത്ര എളുപ്പത്തിലോ!! | Easy Egg Recipe

Easy Egg Recipe

കുട്ടികള്‍ക്കും മുതിർന്നവർക്കുമെല്ലാം വളരെയധികം ഇഷ്ടപ്പെടുന്ന റെസ്റ്റോറന്റുകളിൽ ഏറെ ഡിമാന്റുള്ള അല്ലെങ്കിൽ ചിലവാകുന്ന ഒരു റെസിപിയാണ് നമ്മൾ ഇന്ന് പരിചയപ്പെടുന്നത്. പലരും പച്ചമുട്ട വച്ച് ഉണ്ടാക്കാൻ പേടിച്ചിട്ട് ഇത് കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാറില്ല. അതുപോലെ കഴിക്കാനും വലിയ താൽപര്യം ഉണ്ടാകാറില്ല. ഈ വിഭവം കുറച്ച് ഹെൽത്തി ആയ രീതിയിൽ എങ്ങനെ ഉണ്ടാക്കാം എന്നാണ് നമ്മൾ നോക്കുന്നത്. രണ്ട് മുട്ട വച്ചിട്ടാണ് നമ്മളിത് തയ്യാറാക്കുന്നത്. പുഴുങ്ങിയ മുട്ട ഇതുപോലെ മിക്സിയിൽ ഇട്ട് ഒന്ന് അടിച്ച് നോക്കൂ. ഹോട്ടലുകളിലെ ഏറ്റവും ഡിമാന്റുള്ള ഐറ്റം നമുക്ക് വളരെ എളുപ്പത്തിൽ വീട്ടിൽ തയ്യാറാക്കാം.

Easy Egg Recipe
Easy Egg Recipe
  1. മുട്ട – 2
  2. വിനാഗിരി – 1 1/4 ടീസ്പൂൺ
  3. വെളുത്തുള്ളി – 2 അല്ലി
  4. പഞ്ചസാര – കാൽ ടീസ്പൂണിൽ കുറവ്
  5. വെള്ളം – 2 ടേബിൾ സ്പൂൺ
  6. ഉപ്പ്

Easy Egg Recipe

ആദ്യം നമ്മൾ പുഴുങ്ങിയെടുത്ത രണ്ട് മുട്ടയെടുക്കണം. ഈ മുട്ടയുടെ നെടുകെ ഒന്ന് മുറിച്ചെടുക്കണം. ശേഷം മുട്ടയുടെ അകത്തുള്ള മഞ്ഞ ഭാഗം മാറ്റാം. മഞ്ഞ മാറ്റിയ മുട്ടയുടെ വെള്ള മാത്രം ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കാം. അടുത്തതായി മീഡിയം വലുപ്പത്തിലുള്ള രണ്ടല്ലി വെളുത്തുള്ളി കൂടെ ചേർത്ത് കൊടുക്കുക. കൂടെ ഒരു ടീസ്പൂൺ വിനാഗിരിയും കാൽ ടീസ്‌പൂണിലും കുറവ് പഞ്ചസാരയും ആവശ്യത്തിന് ഉപ്പും രണ്ട് ടേബിൾ സ്പൂൺ വെള്ളവും കൂടെ ചേർത്ത് നന്നായി അടിച്ചെടുക്കുക. ഹോട്ടലുകളിലെ ഷവായയുടെയും മന്തിയുടെയുമെല്ലാം കൂടെ കിട്ടുന്ന മയോണൈസാണ്.

അടുത്തതായി ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ സൺഫ്ലവർ ഓയിൽ കൂടെ ഒഴിച്ച്‌ കൊടുത്ത് ഒന്നുകൂടെ അടിച്ചെടുക്കാം. ഒരു കാൽ ടീസ്പൂൺ വിനാഗിരി കൂടെ ചേർത്ത് ഒന്ന് കൂടെ അടിച്ചെടുക്കാം. വിനാഗിരിക്ക് പകരം നാരങ്ങാനീര് ചേർത്ത് കൊടുത്താലും മതി. പച്ചമുട്ടക്ക് പകരം പുഴുങ്ങിയ മുട്ട ചേർക്കുന്നത് കൊണ്ട് തന്നെ കുട്ടികൾക്ക് കൊടുക്കാനും കഴിക്കാനുമൊന്നും ഒരു കുഴപ്പവുമുണ്ടാകില്ല. നല്ല ക്രീമിയും ടേസ്റ്റിയുമായിട്ടുള്ള മയോണൈസ് റെഡി. Easy Egg Recipe Video Credit : Dians kannur kitchen

Read also : ശരവണ ഭവൻ തക്കാളി ചട്ട്ണിയുടെ ആ രഹസ്യം! ഇതുംകൂടി ചേർത്ത് തക്കാളി ചട്ട്ണി ഒന്ന് ഉണ്ടാക്കി നോക്കൂ! | Saravana Bhavan Special Tomato Chutney Recipe

എന്താ രുചി! ഇഡ്ഡലിക്കും ദോശയ്ക്കും ഇനി ഇതുപോലെ ചട്ണി ഉണ്ടാക്കി നോക്കൂ! എത്ര കഴിച്ചാലും മതിയാവില്ല!! | Idli Dosa Easy Red Chutney Recipe

You might also like