ഓട്സും മുട്ടയും കൊണ്ട് ഇങ്ങനെ ഒന്ന് ഉണ്ടാക്കി നോക്കൂ! 5 മിനുട്ട് കൊണ്ട് കിടിലൻ ബ്രേക്ഫാസ്റ് റെഡി! ഓട്സ് ഇഷ്ട്മില്ലാത്തവരും കഴിച്ചു പോകും!! | Easy Egg Oats Breakfast Recipe

Easy Egg Oats Breakfast Recipe: വളരെ ഹെൽത്തിയായ അഞ്ചു മിനിറ്റ് കൊണ്ട് തന്നെ ഉണ്ടാക്കിയെടുക്കാൻ പറ്റുന്ന ഓട്സും മുട്ടസും എല്ലാം കൊണ്ടുള്ള ഒരു ബ്രേക്ക്ഫാസ്റ്റ് റെസിപ്പി നോക്കാം. ബ്രേക്ഫാസ്റ്റ് ഒക്കെ ഉണ്ടാക്കാൻ മടിയുള്ള ദിവസങ്ങളിൽ സിമ്പിൾ ആയി അഞ്ചുമിനിറ്റ് കൊണ്ട് തന്നെ നമുക്ക് ഈ ഒരു ഹെൽത്തി ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയെടുക്കാൻ സാധിക്കും. മുട്ടയും ഓട്സും പാലമെല്ലാം ചേർക്കുന്നത് കൊണ്ട് തന്നെ ഇതൊരു ഹെൽത്തി ബ്രേക്ക്ഫാസ്റ്റ് ആണെന്ന് ഉറപ്പാണ്.

  • ഓട്സ് – 1 കപ്പ്
  • മുട്ട – 2 എണ്ണം
  • പാൽ – 1 കപ്പ്
  • ഉപ്പ് – ആവശ്യത്തിന്
  • കുരുമുളക് പൊടി
  • ചീസ്
  • ക്യാരറ്റ് – 1 എണ്ണം
  • മല്ലിയില
  • കറുത്ത എള്ള്

ഒരു ബൗളിലേക്ക് ഓട്സ് ഇട്ട് കൊടുക്കുക. ഇതിലേക്ക് മുട്ട പൊട്ടിച്ചൊഴിച്ച് കൊടുത്ത് രണ്ടും കൂടി മിക്സ് ചെയ്യുക. ഇതിലേക്ക് പാലും ആവശ്യത്തിന് ഉപ്പും കൂടി ഇട്ടു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി എരിവിന് ആവശ്യമായ കുരുമുളകുപൊടി കൂടി ചേർത്ത് കൊടുത്ത് വീണ്ടും ഇളക്കുക. ഗ്രേറ്റ് ചെയ്ത ചീസും ഒരു ചെറിയ ക്യാരറ്റ് ഗ്രേറ്റ് ചെയ്തതും കൂടി ഇട്ടു കൊടുക്കുക. കൂടെ തന്നെ മല്ലിയില ചെറിയ കഷണങ്ങളാക്കി മുറിച്ചത് കൂടി ചേർത്തുകൊടുത്ത്

Ads

എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് 10 മിനിറ്റ് അടച്ചുവെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം ഇതിലേക്ക് എണ്ണ ഒഴിച്ച് കൊടുക്കുക. ശേഷം നമ്മൾ മിക്സ് ചെയ്തു വച്ചിരിക്കുന്ന ബാറ്റർ ഇതിലേക്ക് ഒഴിച്ചു കൊടുത്ത് അടച്ചുവെച്ച് മൂന്ന് മിനിറ്റ് ചെറിയ തീയിൽ വേവിക്കാം. ബാറ്റർ ഒഴിച്ചു കൊടുത്ത ശേഷം ഇതിലേക്ക് കറുത്ത എള്ള് കൂടി ചേർത്തു കൊടുക്കാം. എള്ള് ചേർത്ത് കൊടുക്കുന്നത് തികച്ചും ഓപ്ഷണൽ ആണ്. നിങ്ങൾക്ക് ഇഷ്ടമുണ്ടെങ്കിൽ മാത്രം ചേർത്ത് കൊടുത്താൽ മതിയാകും. ഇനി ഇതൊരു പ്ലേറ്റിലേക്ക് മാറ്റിയശേഷം ഇത് മറിച്ചിട്ട് തിരിച്ച് പാനിലേക്ക് തന്നെ ഇട്ടുകൊടുക്കാം. ശേഷം വീണ്ടും അടിഭാഗം നന്നായി കുക്കായി കഴിയുമ്പോൾ നമുക്ക് പാനിൽ നിന്ന് ഇത് പ്ലേറ്റിലേക്ക് മാറ്റിയെടുക്കാം. Credit: Kanjikkalam

Breakast RecipeEasy Egg Oats Breakfast RecipeOats RecipeRecipeTasty Recipes