ഇരുമ്പു ചട്ടികൾ എല്ലാം തുരുമ്പെടുത്തു പോയിട്ടുണ്ടെങ്കിൽ അത് വളരെ പെട്ടെന്ന് നമുക്ക് നോൺസ്റ്റിക് പോലെ തന്നെ ആക്കി എടുക്കാൻ സാധിക്കും. ഇതിനായി എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം. ഇരുമ്പിന്റെ ചട്ടി ഉപയോഗിക്കാതെ കുറെ നാൾ വെക്കുമ്പോഴേക്കും അത് നന്നായി തുരുമ്പെടുത്തു പോകും. പക്ഷേ നമ്മൾ അത് കളയുകയാണ് ചെയ്യുന്നത്. എന്നാൽ ഇനി മുതൽ അങ്ങനെ കളയണ്ട ആവശ്യം ഇല്ല. ആദ്യം തന്നെ തുരുമ്പ് പിടിച്ച ഇരുമ്പിന്റെ ചട്ടി ഒന്ന് കഴുകിയെടുക്കുക.
കഴുകിയെടുത്ത ശേഷം ഇത് ഗ്യാസിന്റെ മുകളിൽ വെക്കുക. ചട്ടി ഒന്ന് ചൂടായി കഴിയുമ്പോൾ ഇതിലേക്ക് നമുക്ക് കല്ലുപ്പോ അല്ലെങ്കിൽ പൊടിയുപ്പ് വിതറി കൊടുക്കാം. എല്ലാ ഭാഗത്തും ആകുന്ന രീതിയിൽ ഇട്ട് കൊടുക്കുക. ഇനി ഒരു സവാള പകുതി കഷണങ്ങളാക്കിയ ശേഷം ഇത് ഒരു ഫോർക്കിൽ കുത്തി മുകളിൽ നന്നായി തേച്ചു കൊടുക്കുക. ഇപ്പോൾ സവാളയും ഉപ്പും കൂടി നന്നായി ചട്ടിയിൽ ഉരച്ചു കൊടുക്കുക.
കുറഞ്ഞത് ഒരു എട്ടു മുതൽ 10 മിനിറ്റ് വരെ നമ്മൾ ഇങ്ങനെ കൊടുക്കേണ്ടതാണ്. ഇനി നമുക്ക് ഒരു തുണിയുടെ സഹായം കൊണ്ട് ഈ ഉപ്പൊക്കെ അതിൽ നിന്നും മാറ്റിയെടുക്കാം. ശേഷം ഇതിലേക്ക് ഉപ്പുമാറ്റി കഴിയുമ്പോൾ സൺഫ്ലവർ ഓയിൽ ഒഴിച്ചിട്ട് എല്ലായിടത്തും എത്തുന്ന രീതിയിൽ തേച്ചു കൊടുക്കുക. ഇനിയൊരു തുണിയുടെ സഹായം കൊണ്ട് ഓയിൽ തുടച്ചു മാറ്റിയെടുക്കുക. ശേഷം ഇനി വേണ്ടത് വാളംപുളിയാണ്.
വാളംപുളി വെള്ളത്തിലിട്ട് നന്നായി പിഴിഞ്ഞ ശേഷം അത് വെള്ളത്തോടുകൂടി തന്നെ ഈ ചട്ടിയിലേക്ക് ഒഴിച്ചു കൊടുത്ത് എല്ലായിടത്തും ആക്കുക. വാളൻപുളിയുടെ വെള്ളമെല്ലാം നന്നായി തിളച്ചു മറിഞ്ഞു അതൊന്നു വറ്റിക്കഴിയുമ്പോൾ നമുക്ക് അതും ഈ ചട്ടിയിൽ നിന്നും മാറ്റാം ശേഷം ഇത് ചൂടാറി കഴിയുമ്പോൾ നന്നായി കഴുകി വൃത്തിയാക്കി എടുക്കുക. ഇനി നമുക്ക് ചട്ടി അടുപ്പിൽ വച്ച് നന്നായി ചൂടായി കഴിയുമ്പോൾ ദോശ ചുട്ടെടുക്കാം. ഇതുപോലെ തന്നെ നിങ്ങടെ തുരുമ്പ് പിടിച്ച ചട്ടി എല്ലാ നേരെയാക്കി എടുക്കാൻ സാധിക്കും. Credit: Malappuram Thatha Vlogs by Ayishu