ഒരു രൂപ ചിലവുമില്ലാതെ കരിയില കമ്പോസ്റ്റ് ഉണ്ടാക്കാം; വീട്ടിലെ കൃഷിക്ക് ആവശ്യമായ വളം കരിയിലയിൽ നിന്ന് ഉണ്ടാക്കിയെടുക്കാം!! | Easy Dry Leaves Compost For Fertilizer

Easy Dry Leaves Compost For Fertilizer : വീട്ടിൽ കൃഷി ചെയ്യുന്നവർ മിക്കവാറും കടയിൽ നിന്നും വാങ്ങുന്ന രാസ വളങ്ങൾ ആയിരിക്കും ചെടികൾക്കായി ഉപയോഗിക്കുന്നുണ്ടാവുക.എന്നാൽ കടകളിൽ നിന്നും വാങ്ങുന്ന രാസവളങ്ങൾ പാടെ ഒഴിവാക്കി വീട്ടിലെ തൊടിയിലുള്ള കരിയില ഉപയോഗിച്ച് വളരെ എളുപ്പത്തിൽ എങ്ങനെ വളം ഉണ്ടാക്കിയെടുക്കാം എന്ന് വിശദമായി മനസ്സിലാക്കാം. പ്രധാനമായും കരിയില ഉപയോഗിച്ച് ഉണ്ടാക്കിയെടുക്കുന്ന

ഈ ഒരു വളക്കൂട്ട് കൊണ്ട് ചെടിക്ക് വളരെയധികം പ്രയോജനങ്ങൾ ആണ് ലഭിക്കുന്നത്. മാത്രമല്ല വീടിനു ചുറ്റും കിടക്കുന്ന കരിയില വൃത്തിയാക്കേണ്ട പ്രശ്നവും വരുന്നില്ല. പച്ചക്കറി ചെടികൾക്ക് ആവശ്യമായ കരിയില കമ്പോസ്റ്റ് ഉണ്ടാക്കാനായി കൂടുതലായും കരിയിലയും ബാക്കി പച്ചിലയും ആണ് ഉപയോഗിക്കുന്നത്. കരിയിലയിൽ കാർബൺ കണ്ടന്റ് കൂടുതലായി ലഭിക്കുന്നതു കൊണ്ട് തന്നെ അത് ചെടികളുടെ വളർച്ചയ്ക്ക് വളരെയധികം ഗുണം ചെയ്യുന്നു.

വളത്തിൽ നൈട്രജൻ കണ്ടെന്റിന്റെ അളവ് ലഭിക്കുന്നതിന് വേണ്ടിയാണ് പച്ചില ചേർത്തു കൊടുക്കുന്നത്.ഈയൊരു കൂട്ട് ഉണ്ടാക്കാനായി ആദ്യം ഒരു പ്ലാസ്റ്റിക് ചാക്ക് എടുക്കണം. അതിനു ശേഷം എടുത്തുവച്ച കരിയില മുഴുവനായും ചാക്കിലേക്ക് ഇട്ടു കൊടുക്കുക.അതിലേക്ക് കഞ്ഞിവെള്ളം അല്ലെങ്കിൽ ചാണകവെള്ളം ഉപയോഗിച്ച് നനച്ച് കൊടുക്കണം. അതിനു ശേഷം എടുത്തു വച്ച പച്ചിലകൾ നിറച്ച് കൊടുത്ത് മുകളിലേക്ക് വീണ്ടും കരിയില ഇട്ടു കൊടുക്കുകയാണ് വേണ്ടത്.

ഇങ്ങിനെ വീണ്ടും കരിയിലയുടെ മുകളിലേക്ക് കഞ്ഞിവെള്ളം അല്ലെങ്കിൽ ചാണക വെള്ളം തളിച്ചു കൊടുക്കണം.തൊടിയിൽ വാഴയില ഉണ്ടെങ്കിൽ അത് പച്ചക്ക് വെട്ടി ഉപയോഗിക്കുന്നതും വളരെയധികം ഗുണം ചെയ്യും. ഇലകൾ ഓരോ ലെയർ ഇട്ടു കൊടുത്തതിന് ശേഷവും വെള്ളം തളിച്ചു കൊടുക്കേണ്ടത് അത്യാവശ്യമാണ്.ചാക്കിന്റെ ഏറ്റവും മുകൾ ഭാഗത്ത് ചാണകപ്പൊടി അല്ലെങ്കിൽ കോഴിക്കാട്ടം എന്നിവയിൽ ഏതെങ്കിലും ഉണ്ടെങ്കിൽ അതു കൂടി ഇട്ടുകൊടുക്കാവുന്നതാണ്.കരിയില കമ്പോസ്റ്റ് ഉണ്ടാക്കുന്ന രീതി വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്.Video Credit : Deepu Ponnappan

×
Ad

Easy Dry Leaves Compost For Fertilizer

Dry leaves compost is an eco-friendly and natural way to recycle garden waste into rich, organic fertilizer. When dry leaves fall from trees, they are often discarded or burned—but composting them turns this waste into “black gold” for your plants.

Ads

Dry leaves are rich in carbon, which is essential for balanced composting. To create compost, mix dry leaves with “green” materials like vegetable scraps or grass clippings (which are nitrogen-rich). This balance of carbon and nitrogen helps microbes break down the materials efficiently.

Read More : പച്ചക്കറികൾ കുലകുത്തി കായ്ക്കാൻ പഴം കൊണ്ടുള്ള മാന്ത്രിക വളം! ചെടികൾ പൂവിടുമ്പോൾ ഇതൊന്ന് ഒഴിച്ച് കൊടുത്താൽ മാത്രം മതി!!

ഇനി എന്നും കറിവേപ്പില നുള്ളി നുള്ളി മടുക്കും! ഏത് ഉണങ്ങി കരിഞ്ഞു മുരടിച്ച കറിവേപ്പും ഇനി ഭ്രാന്ത് പിടിച്ച പോലെ തഴച്ചു വളരാൻ ഈ ഒരു രഹസ്യക്കൂട്ട് മാത്രം മതി!!

Easy Dry Leaves Compost For Fertilizer