Easy Doormate Making : എല്ലാ വീടുകളിലും ഒഴിച്ചു കൂടാനാവാത്ത വസ്തുക്കളിൽ ഒന്നായിരിക്കും മാറ്റുകൾ അഥവാ ചവിട്ടികൾ. ലിവിങ് ഏരിയ, ഔട്ട് ഡോർ, ബെഡ്റൂമുകൾ, വാഷ് ഏരിയ എന്നിവിടങ്ങളിലെല്ലാം ചവിട്ടി ഒഴിവാക്കാൻ സാധിക്കാത്ത സ്ഥലങ്ങളാണ്. എന്നാൽ ഇത്തരം ഭാഗങ്ങളിലേക്കുള്ള ചവിട്ടി കടകളിൽ നിന്നും വാങ്ങുമ്പോൾ അത്യാവശ്യം നല്ല വില നൽകേണ്ടി വരാറുണ്ട്. അതേസമയം വീട്ടിലെ പഴയ തുണികൾ ഉപയോഗപ്പെടുത്തിക്കൊണ്ട് തന്നെ
മനോഹരമായ ചവിട്ടികൾ വീട്ടിൽ നിർമ്മിച്ചിടക്കാനായി സാധിക്കും. അതിനായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചവിട്ടിയുടെ ബേസ് ആയി ഉപയോഗിക്കുന്ന തുണി അത്യാവശ്യം കട്ടിയുള്ളതായിരിക്കണം. അതിനായി പഴകി കീറിയ പുതപ്പു പോലുള്ള തുണികൾ വീട്ടിലുണ്ടെങ്കിൽ അത് ഉപയോഗപ്പെടുത്തുന്നതാണ് കൂടുതൽ നല്ലത്. അതിൽനിന്നും 36 സെന്റീമീറ്റർ അളവിൽ ഒരു ഭാഗം മുറിച്ചെടുക്കുക.
വീണ്ടും അതിനെ മടക്കി നടുഭാഗം മുറിച്ച് എടുക്കുക. ശേഷം 16 ഇഞ്ച് വീതിയിൽ തുണിയുടെ നീളത്തിലും നെടുകയും വരച്ചു കൊടുക്കുക. ഇപ്പോൾ ഒരു കോൺ ഷേപ്പിൽ ആയിരിക്കും തുണി ഉണ്ടായിരിക്കുക. അതേ രീതിയിൽ തന്നെ തുണി കത്രിക ഉപയോഗിച്ച് കട്ട് ചെയ്ത് എടുക്കുക. ചവിട്ടിയുടെ പുറംഭാഗത്ത് ഒരു ലയർ സെറ്റ് ചെയ്യാനായി മറ്റൊരു തുണി വച്ച ശേഷം മെഷീനിൽ കവർ ചെയ്യുന്ന രീതിയിൽ സ്റ്റിച്ച് ചെയ്ത് എടുക്കുക. അതിന് മുകളിലായാണ് വ്യത്യസ്ത നിറങ്ങളിലുള്ള തുണികൾ ഉപയോഗപ്പെടുത്തി ഫ്രില്ലുകൾ സ്റ്റിച്ച് ചെയ്തെടുക്കണം.
അതിനായി വ്യത്യസ്ത നിറങ്ങളിലുള്ള തുണികൾ നീളത്തിൽ ഒരേ വലിപ്പത്തിൽ മുറിച്ചെടുത്ത് മാറ്റി വയ്ക്കുക. അതിനുശേഷം ചെറിയ ഫ്രില്ലുകൾ ചവിട്ടിക്ക് മുകളിലായി സ്റ്റിച്ച് ചെയ്ത് പിടിപ്പിക്കാവുന്നതാണ്. വ്യത്യസ്ത നിറങ്ങളിൽ തുന്നിയെടുക്കുന്ന ഈ ഒരു മാറ്റ് ലിവിങ് ഏരിയ പോലുള്ള ഭാഗങ്ങളിലേക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. കടകളിൽ നിന്നും ഉയർന്ന വില കൊടുത്ത് ചവിട്ടികൾ വാങ്ങി ഉപയോഗിക്കുന്നത് ഈ ഒരു രീതിയിലൂടെ ഒഴിവാക്കാനായി സാധിക്കും. കൃത്യമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Rajis Sew Simply