Easy Diaper Dispose Tips : മുൻകാലങ്ങളിൽ നിന്നും വ്യത്യസ്തമായി ഇന്ന് കുട്ടികളുള്ള വീടുകളിലെല്ലാം ധാരാളമായി ഉപയോഗിക്കുന്ന ഒരു വസ്തുവാണ് ഡയപ്പർ. ഡയപ്പർ ഉപയോഗിക്കുന്നത് വളരെയധികം ഉപകാരപ്രദമാണെങ്കിലും ഉപയോഗശേഷം അവ ഡിസ്പോസ് ചെയ്യുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. മിക്ക വീടുകളിലും ഡയപ്പറുകൾ ഡിസ്പോസ് ചെയ്യാനായി നേരിട്ട് കത്തിച്ചുകളയുന്ന പതിവായിരിക്കും ഉണ്ടാവുക. ഇങ്ങനെ ചെയ്യുന്നത് വഴി അന്തരീക്ഷത്തിൽ
ധാരാളം മലനീകരണം ഉണ്ടാകും എന്നതല്ലാതെ ശരിയായ രീതിയിൽ ഡിസ്പോസ് ചെയ്യപ്പെടുന്നില്ല. എന്നാൽ ഉപയോഗിച്ച ഡയപ്പറുകൾ വളരെ എളുപ്പത്തിൽ ശാസ്ത്രീയമായി തന്നെ എങ്ങനെ ഡിസ്പോസ് ചെയ്ത് എടുക്കാൻ സാധിക്കുമെന്ന് വിശദമായി മനസ്സിലാക്കാം. ആദ്യം തന്നെ ഡയപ്പറുകളെല്ലാം എടുത്ത് അത് ഒരു ബക്കറ്റിലേക്ക് ഇട്ട് മുങ്ങിക്കിടക്കാൻ ആവശ്യമായ വെള്ളം ഒഴിച്ച് കുറച്ചു നേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കണം.
ഇങ്ങനെ ചെയ്യുമ്പോൾ തന്നെ ഡയപ്പറിന്റെ ഉൾഭാഗത്തേക്ക് വെള്ളം അബ്സോർബ് ചെയ്യപ്പെടുകയും അത് നല്ല രീതിയിൽ വീർത്ത് കിട്ടുകയും ചെയ്യുന്നതാണ്. കുറഞ്ഞത് രണ്ടു മണിക്കൂർ എങ്കിലും ഇങ്ങനെ വയ്ക്കാവുന്നതാണ്. അതിനുശേഷം വെള്ളം നിറഞ്ഞ ഡയപ്പറിൽ നിന്നും സൈഡ് ഭാഗം മാത്രം കീറിയെടുത്ത് അകത്തെ ജെൽ പൂർണ്ണമായും പുറത്തെടുക്കുക. ഈയൊരു ജെൽ ഒരു ബക്കറ്റിലേക്ക് ഇട്ട് വയ്ക്കാവുന്നതാണ്.ഇത്തരത്തിൽ എടുത്തുവച്ച ഡയപ്പറുകൾ എല്ലാം തന്നെ ക്ലീൻ ചെയ്ത് എടുക്കാം.
ശേഷം അതിന് പുറത്ത് കവർ ചെയ്യാൻ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കിന്റെ ഭാഗം ഉണങ്ങാനായി മാറ്റിവയ്ക്കാം. ഈയൊരു ഭാഗം ഉണങ്ങിയ ശേഷം കത്തിച്ചു കളയാവുന്നതാണ്. ശേഖരിച്ചുവച്ച ജല്ലിലേക്ക് ഒരു പാക്കറ്റ് കല്ലുപ്പ് കൂടി ഇട്ടു കൊടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ ഉപ്പിൽ നിന്നും ജല്ലിലേക്ക് വെള്ളം ഇറങ്ങി അത് അലിഞ്ഞു കിട്ടുന്നതാണ്. ജെല്ല് പൂർണ്ണമായും അലിഞ്ഞു കഴിഞ്ഞാൽ വെള്ളം ഒരു കുഴി കുത്തി മണ്ണിട്ട് മൂടാവുന്നതാണ്. ഈയൊരു രീതിയിലൂടെ വളരെ എളുപ്പത്തിൽ തന്നെ ഉപയോഗിച്ച ഡയപ്പറുകൾ ഡിസ്പോസ് ചെയ്തെടുക്കാം. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Rajina’s World