ടെറസിലെ കിടിലൻ വെള്ളരി കൃഷി! വള്ളി നിറയെ സാലഡ് വെള്ളരി കുലകുത്തി വിളയാൻ ഇതുപോലെ കൃഷി ചെയ്തു നോക്കൂ!! | Easy Cultivation Of Salad Vellari At Terrace

Easy Cultivation Of Salad Vellari At Terrace : വളരെപ്പെട്ടെന്ന് നട്ടുവളത്താൻ കഴിയുന്നതും എന്നാൽ നല്ല പരിചരണം അവശ്യവുമുള്ളതുമായ ഒരു വിഭാഗമാണ് വെള്ളരികൾ. സ്വന്തം പേരിൽ തന്നെ വെള്ളവും കൊണ്ട് നടക്കുന്ന ആളായതു കൊണ്ട് തന്നെ ഇവയ്ക്ക് വളരാൻ ധാരാളം വെള്ളം ഒഴിച്ചു കൊടുക്കണം എന്ന് പ്രത്യേകം പറയണ്ടല്ലോ. അതുപോലെ നല്ല സൂര്യപ്രകാശം കിട്ടുന്ന ഇടത്ത് തൈ വെച്ചാൽ മാത്രമേ നല്ല രീതിയിൽ നമുക്ക് വെള്ളരി ഉണ്ടായി കിട്ടത്തുള്ളൂ.

ഇന്ന് നമ്മുടെ ടെറസിൽ എങ്ങനെ വെള്ളരി കൃഷി ചെയ്യാം എന്നതിനെ പറ്റിയാണ് നോക്കുന്നത്. വിത്ത് നടാനായിട്ട് ഒരു പേപ്പർ കപ്പ് എടുക്കാം. കപ്പില്ലെങ്കിൽ നേരിട്ട് ഗ്രോ ബാഗിലേക്കോ ചട്ടിയിലേക്കോ നടാവുന്നതാണ്. ഇനി ഇത് നിറയ്ക്കാൻ ആയിട്ട് മണൽ, ചാണകം, മണ്ണ്, കുറച്ച് വേപ്പിൻ പിണ്ണാക്ക് എന്നിവ എടുക്കാം. ഇനി ഇതെല്ലാം കൂടെ നന്നായിട്ട് മിക്സ് ചെയ്യണം. നമ്മൾ എടുക്കുന്ന വിത്ത്

സ്യൂഡോമോണോക്സൈഡ് ലായനിയിൽ കുതിർത്തതിനു ശേഷം വേണം നടാൻ. വിത്ത് നടാനുള്ള പോർട്ടിങ് മിക്സ് തയ്യാറായ ശേഷം ഇതിലേക്ക് വിത്ത് വെച്ച് കൊടുക്കണം. ഒരുപാട് ആഴത്തിൽ വിത്ത് വയ്ക്കരുത്. ശേഷം ശകലം മണ്ണ് അതിന്റെ മുകളിൽ വീഡിയോയിൽ കാണിച്ചിരിക്കുന്ന പോലെ ഒന്ന് തൂകി കൊടുക്കുക. അതിനുശേഷം കുറച്ച് ചകിരി ചോറ് എടുത്ത് ഈ വിത്തിന് മുകളിലായിട്ട് പരത്തിയിട്ട് കൊടുക്കണം.

Ads

ഇനി ആവശ്യത്തിന് വെള്ളം തളിച്ച് കൊടുക്കുകയാണ് ചെയ്യേണ്ടത്. എന്നും രാവിലെയും വൈകുന്നേരവും ഏതെങ്കിലും ഒരു സമയത്ത് വെള്ളം തളിച്ചു കൊടുക്കുവാൻ പ്രത്യേകം ശ്രെദ്ധിക്കുക. മൂന്ന് നാല് ദിവസം കഴിയുമ്പോഴേക്കും വിത്തിൽ മുള വന്നോളും. ഇനി തൈ മാറ്റി നടാനും മറ്റ് കാര്യങ്ങൾ അറിയുന്നതിനും ആയി വീഡിയോ കണ്ടു നോക്കു. Easy Salad Vellari Cultivation in Terrace Video credit : MiHiRa

AgricultureEasy Cultivation Of Salad Vellari At TerraceSalad Vellari At Terrace