ചായ തിളക്കുമ്പോഴേക്കും കടിയും റെഡി.. എത്ര തിന്നാലും പൂതി മാറാത്ത അടിപൊളി ചായക്കടി.!! | Evening snacks recipe

Evening snacks recipe malayalam : ഇന്ന് നമ്മൾ ഒരു അടിപൊളി സ്നാക്ക് ആണ് ഉണ്ടാക്കുവാൻ പോകുന്നത്. വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന കിടു പലഹാരമാണിത്. ഉരുളക്കിഴങ്ങു കൊണ്ടാണ് നമ്മൾ ഇത് ഉണ്ടാക്കിയെടുക്കുന്നത്. ഉരുളകിഴങ്ങ് പെട്ടെന്ന് ഉണ്ടാകുകയാണെങ്കിൽ അഞ്ചുമിനിറ്റുകൊണ്ട് നമുക്ക് ഈ സ്നാക്ക് ഉണ്ടാക്കാൻ പറ്റും. അപ്പോൾ വളരെ എളുപ്പത്തിൽ എങ്ങിനെയാണ് ഈ സ്നാക്ക് തയ്യാറാക്കുന്നത് എങ്ങിനെയെന്ന് നോക്കാം.

ആദ്യമായി 3 ഉരുളകിഴങ്ങ് പുഴുങ്ങിയത് ഉടച്ചെടുക്കുക. അതിനുശേഷം അതിലേക്ക് പച്ചമുളക്, 1/2 tsp ഇഞ്ചി, കുറച്ച് കറിവേപ്പില, കുറച്ച് മല്ലിയില, 1 സവാള ചെറുതായി അരിഞ്ഞെടുത്തത്, 1/4 tsp മുളകുപൊടി, 1/4 tsp മല്ലിപൊടി, കുറച്ച് മഞ്ഞൾപൊടി, 1/4 tsp ഗരംമസാലപൊടി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ കുഴച്ചെടുക്കുക. പിന്നീട് അതിലേക്ക് 4 tbsp കോൺഫ്ലോർ, 2 tbsp bread grams ചേർത്ത് മിക്സ് ചെയ്യുക.

Evening snacks recipe

പിന്നീട് ഇത് നമ്മൾ ഉരുട്ടിയെടുത്ത് കട്ലറ്റ് ഷേപ്പിലോ അല്ലെങ്കിൽ നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പിലോ ആക്കിയെടുക്കുക. അടുത്തതായി ഒരു പാത്രത്തിൽ കുറച്ച് കോൺഫ്ലോർ എടുത്ത് അതിൽ വെള്ളം ഒഴിച്ച് കലക്കിയെടുക്കുക. എന്നിട്ട് ഉരുളകിഴങ്ങ് മസാല ഉരുട്ടിയത് ഇതിൽ മുക്കിയതിനുശേഷം ബ്രഡ് പൊടിയിലും മുക്കിയെടുക്കുക. അതിനുശേഷം ചൂടായ എണ്ണയിൽ പൊരിച്ചെടുക്കുക. എങ്ങിനെയാണ് ഇത്

തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. അതുകൊണ്ട് വീഡിയോ സ്‌കിപ് ചെയ്യാതെ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: Dians kannur kitchen

Rate this post
You might also like