Easy Cracked Steel Cup Repair Tips : അടുക്കള ജോലികൾ സ്ഥിരമായി ചെയ്യുന്നവർക്ക് നേരിടേണ്ടി വരുന്ന പ്രശ്നങ്ങൾ പലതാണ്. പച്ചക്കറികളും, പഴങ്ങളും കേടാകാതെ സൂക്ഷിക്കുക എന്നത് മാത്രമല്ല, പാചകം ചെയ്യാനായി ഉപയോഗിക്കുന്ന പാത്രങ്ങൾ കേടാകാതെ സൂക്ഷിക്കുകയും ചെയ്യേണ്ടത് ഒരു അത്യാവശ്യ കാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ ചെയ്തു നോക്കാവുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. നോൺസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കാൻ
താല്പര്യപ്പെടാത്ത വീടുകളിൽ കൂടുതലായും സ്റ്റീലിൽ നിർമ്മിച്ച പാത്രങ്ങളാണ് ഉപയോഗിക്കുന്നുണ്ടാവുക. എന്നാൽ ഇത്തരം പാത്രങ്ങൾ കുറച്ചു കാലം കഴിയുമ്പോൾ ചെറിയ രീതിയിലുള്ള വിള്ളലുകളും ഓട്ടകളും വീണ് കളയേണ്ട സാഹചര്യം ഉണ്ടാകാറുണ്ട്. എന്നാൽ അത്തരം പാത്രങ്ങൾ ശരിയാക്കി എടുക്കാൻ സാധിക്കില്ല എന്നതാണ് പലരും കരുതുന്നത്. അത്തരം സാഹചര്യങ്ങളിൽ സ്റ്റീൽ പാത്രങ്ങളിൽ വീണ ചെറിയ വിള്ളലുകളും മറ്റും ഇല്ലാതാക്കാനായി
കടകളിൽ നിന്നും ആറാൾഡൈറ്റ് എന്ന ഒരു പശ ലഭിക്കുന്നതാണ്. അതോടൊപ്പം തന്നെ മറ്റൊരു പശ കൂടി ലഭിക്കും. അവ രണ്ടും മിക്സ് ചെയ്ത ശേഷം പാത്രത്തിൽ ഒട്ടിച്ചു കൊടുക്കുകയാണെങ്കിൽ ഇത്തരം പാത്രങ്ങൾ പെട്ടെന്ന് ശരിയാക്കി എടുക്കാനായി സാധിക്കും. എല്ലാ കടകളിലും ഈ പശ വാങ്ങാനായി കിട്ടും. എന്നാൽ ഇതിൽ നൽകിയിട്ടുള്ള രണ്ടു പശകളും ഒരേ രീതിയിൽ മിക്സ് ചെയ്ത് ഒട്ടിച്ചാൽ മാത്രമേ ഉദ്ദേശിച്ച ഫലം ലഭിക്കുകയുള്ളൂ. പ്രത്യേകിച്ച് കുട്ടികൾ സ്കൂളിൽ കൊണ്ടു പോകുന്ന പാത്രങ്ങളെല്ലാം ഈ രീതിയിൽ എളുപ്പത്തിൽ ശരിയാക്കി എടുക്കാവുന്നതാണ്.
അടുക്കളയിൽ ഉണ്ടാകാറുള്ള ഈച്ച ശല്യം ഒഴിവാക്കാനായി വളരെ എളുപ്പത്തിൽ ചെയ്തെടുക്കാവുന്ന ഒരു ട്രിക്കാണ് അടുത്തത്. ഒരു ഗ്ലാസിൽ കാൽ ഭാഗത്തോളം നന്നാരി സർബത്ത് ഒഴിച്ച് എടുക്കുക. ഗ്ലാസിന്റെ മുകളിലായി അല്പം ശർക്കര കൂടി തേച്ചുപിടിപ്പിക്കുക. ശേഷം ഈച്ച കൂടുതലായുള്ള ഭാഗങ്ങളിൽ ഈയൊരു ലിക്വിഡ് കൊണ്ടു വക്കുകയാണെങ്കിൽ എളുപ്പത്തിൽ അവ അതിൽ വന്നിരിക്കുകയും ചാവുകയും ചെയ്യുന്നതാണ്. ഇങ്ങിനെ ചെയ്യുന്നത് വഴി കെമിക്കൽ അടങ്ങിയ ഉൽപ്പന്നങ്ങൾ ഉപയോഗിക്കാതെ തന്നെ ഈച്ചയെ തുരത്താവുന്നതാണ്. ഇത്തരം കൂടുതൽ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : shareefa shahul