വായിൽ കപ്പലോടും രുചിയിൽ സ്പെഷ്യൽ ഞണ്ട് റോസ്റ്റ്! മസാല അധികം ഇഷ്ടമില്ലാത്തവർ ഇങ്ങനെ ചെയ്തു നോക്കൂ!! | Easy Crab Roast Recipe
Easy Crab Roast Recipe
ഞണ്ട് ഉപയോഗിച്ച് പല രീതിയിലുള്ള വിഭവങ്ങളും തയ്യാറാക്കുന്നവരാണ് നമ്മൾ മലയാളികൾ. എന്നാൽ ചിലർക്ക് കൂടുതൽ മസാല ചേർത്ത ഞണ്ട് കറി കഴിക്കാൻ വലിയ താല്പര്യം ഉണ്ടാകില്ല. അത്തരം ആളുകൾക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു കിടിലൻ ഞണ്ട് റോസ്റ്റിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ഞണ്ട് റോസ്റ്റ് തയ്യാറാക്കാനായി ആവശ്യമായിട്ടുള്ള ചേരുവകൾ കഴുകി വൃത്തിയാക്കി എടുത്ത ഞണ്ട്, പച്ചമുളക്, കറിവേപ്പില, ഇഞ്ചി, വെളുത്തുള്ളി,
സവാള, തക്കാളി, മുളകുപൊടി, മഞ്ഞൾപൊടി, ഉപ്പ്, വെളിച്ചെണ്ണ ഇത്രയും ചേരുവകളാണ്. ആദ്യം തന്നെ കഴുകി വൃത്തിയാക്കി വെച്ച ഞണ്ടിലേക്ക് മുക്കാൽ ഭാഗത്തോളം വെള്ളം ഒഴിച്ച് കൊടുക്കുക. ശേഷം പച്ചമുളക് കീറിയതും, കറിവേപ്പിലയും ഇഞ്ചിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കാനായി വയ്ക്കുക. ഈയൊരു സമയം കൊണ്ട് റോസ്റ്റിലേക്ക് ആവശ്യമായ മസാല തയ്യാറാക്കാം. അതിനായി അടി കട്ടിയുള്ള ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ എണ്ണയൊഴിച്ച് കൊടുക്കുക.
Easy Crab Roast Recipe
അതിലേക്ക് അരിഞ്ഞുവച്ച സവാള ചേർത്ത് നല്ലതുപോലെ വഴറ്റിയെടുക്കുക. ഈയൊരു സമയത്ത് പച്ചമുളക് കീറിയതും ഇഞ്ചിയും, വെളുത്തുള്ളിയും, കറിവേപ്പിലയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ഉള്ളി നന്നായി വഴണ്ട് വരുമ്പോൾ അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ മുളകുപൊടിയും, അര ടീസ്പൂൺ അളവിൽ മഞ്ഞൾ പൊടിയും, ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. പൊടികളുടെ പച്ചമണം പോയി തുടങ്ങുമ്പോൾ അതിലേക്ക് ഒരു തക്കാളി കൂടി ചേർത്തു കൊടുക്കാവുന്നതാണ്.
തക്കാളി മസാലയിൽ ചേർന്ന് നല്ലതുപോലെ വെന്തുടഞ്ഞു തുടങ്ങുമ്പോൾ വേവിച്ചു വച്ച ഞണ്ടു കൂടി മസാല കൂട്ടിലേക്ക് ചേർത്തു കൊടുക്കാം. ശേഷം ഞണ്ട് മസാലയിൽ കിടന്ന് നല്ലതുപോലെ സെറ്റായി വരുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. അവസാനമായി കുറച്ച് കറിവേപ്പില കൂടി കയ്യിൽ ഞെരടി റോസ്റ്റിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഇപ്പോൾ നല്ല കിടിലൻ രുചിയിലുള്ള ഞണ്ട് റോസ്റ്റ് റെഡിയായി കഴിഞ്ഞു. കൂടുതൽ മനസ്സിലാക്കാനായി വീഡിയോ കാണാവുന്നതാണ്. Easy Crab Roast Recipe Video Credit : chakki’s chukudu’s