Easy Cooker Chicken Biriyani Recipe: ചിക്കൻ ബിരിയാണി കുക്കറിൽ പെട്ടെന്ന് എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് നോക്കാം. കുക്കറിൽ ഉണ്ടാക്കുന്നതുകൊണ്ട് തന്നെ വളരെ പെട്ടെന്ന് തന്നെ നമുക്ക് ഇത് കുക്കായി കിട്ടുകയും ടേസ്റ്റിയോടുകൂടെ തന്നെ കഴിക്കാൻ സാധിക്കുന്നതും ആണ്. ഒരു കുക്കർ അടുപ്പിൽ വെച്ച് ചൂടാക്കുക. ഇതിലേക്ക് നെയ്യ് ഒഴിച്ച് കൊടുത്ത ശേഷം ഇതിലേക്ക് ചെറുതായി അരിഞ്ഞിരിക്കുന്ന സവാള ഇട്ടു കൊടുക്കുക.
- നെയ്യ് – 1 ടീ സ്പൂൺ
- സവാള – 1 എണ്ണം
- തക്കാളി – 1 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- ഇഞ്ചി
- വെളുത്തുള്ളി – 6 എണ്ണം
- പച്ച മുളക് – 3 എണ്ണം
- മഞ്ഞൾ പൊടി – 1/4 ടീ സ്പൂൺചിക്കൻ മസാല പൊടി – 1/2 ടീ സ്പൂൺ
- ബിരിയാണി മസാല പൊടി – 1/2 ടീ സ്പൂൺ
- ചിക്കൻ – 1/2 കിലോ ഗ്രാം
- തൈര് – 1 ടേബിൾ സ്പൂൺ
- അരി – 1 കപ്പ്
- വേപ്പില
ഇനി ഇതിലേക്ക് തക്കാളിയും ആവശ്യത്തിന് ഉപ്പും ഇട്ട് കൊടുത്ത് സവാള നന്നായി വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി പച്ചമുളക് എന്നിവ ചതച്ചത് കൂടി ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഇനി ഇതിലേക്ക് മഞ്ഞൾപ്പൊടി ചിക്കൻ മസാല പൊടി ബിരിയാണി മസാലപ്പൊടി എന്നിവ ചേർത്ത് കൊടുത്ത് വീണ്ടും നന്നായി ഇളക്കുക. കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ കഷ്ണങ്ങൾ ചേർത്ത് കൊടുത്ത് വീണ്ടും ചിക്കനിലേക്ക് മസാല എല്ലാം ഇളക്കി യോജിപ്പിക്കുക.
ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുത്ത് നന്നായി തിളപ്പിച്ച് ചിക്കൻ പകുതി വേവാവുന്ന വരെയും വെക്കുക. ശേഷം കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന അരി കൂടി ഇട്ടു കൊടുത്ത് അടച്ചു വെച്ച് ഒരു വിസിൽ വേവിക്കുക. ഇതിലേക്ക് നമുക്ക് മല്ലിയും വേപ്പിലയും കൂടി വിതറി കൊടുക്കാം.Credit: sruthis kitchen