About Easy Chilli Chicken Recipe
റസ്റ്റോറന്റ് സ്റ്റൈൽ ചില്ലി ചിക്കൻ [ Easy Chilli Chicken Recipe ] എങ്ങനെയാണ് ഉണ്ടാക്കിയെടുക്കുന്നത് നോക്കിയാലോ? പൊറോട്ടയുടെയും ചപ്പാത്തിയുടെയും ഒക്കെ കൂടെ വളരെ നല്ല കോമ്പിനേഷൻ ആയ ചില്ലി ചിക്കൻ നമുക്ക് വളരെ പെട്ടെന്ന് റസ്റ്റോറന്റിൽ കിട്ടുന്ന അതേ ടേസ്റ്റിൽ തന്നെ ഉണ്ടാക്കിയെടുക്കാൻ സാധിക്കും.
Ingredients
- ചിക്കൻ – 1 കിലോ
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1. 1/2 ടേബിൾ സ്പൂൺ
- കുരുമുളക് പൊടി – 1 സ്പൂൺ
- വിനാഗിരി – 1 സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- മുട്ട – 1 എണ്ണം
- കോൺഫ്ലോർ – 1/4 കപ്പ്
- മൈദ പൊടി – 3 ടേബിൾ സ്പൂൺ
- ഓയിൽ
- സവാള – 2 എണ്ണം
- കാപ്സികം – 1 എണ്ണം
- സ്പ്രിംഗ് ഓണിയൻ
- സോയ സോസ് – 3 ടേബിൾ സ്പൂൺ
- മുളക് പൊടി – 2 ടീ സ്പൂൺ
- ടൊമാറ്റോ സോസ് – 1 ടേബിൾ സ്പൂൺ
Learn How to Make Easy Chilli Chicken Recipe
ഒരു ബൗളിലേക്ക് കഴുകി വൃത്തിയാക്കിയ ചിക്കൻ കഷണങ്ങൾ ചേർത്ത് കൊടുക്കുക. ഇതിലേക്ക് കുരുമുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, വിനാഗിരി, മുട്ട, കോൺഫ്ലോർ, മൈദ പൊടി, ഓയിൽ, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായി മിക്സ് ചെയ്ത ശേഷം റെസ്റ്റ് ചെയ്യാൻ മാറ്റിവെക്കുക. ഒരു ബൗളിലേക്ക് വെള്ളം ഒഴിക്കുക. ഇതിലേക്ക് ടൊമാറ്റോ സോസും, സോയ സോസും, മുളകുപൊടിയും, വിനാഗിരിയും, കോൺഫ്ലോറും ചേർത്ത് നന്നായി മിക്സ് ചെയ്തു മാറ്റി വെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം ചിക്കൻ അതിലേക്ക് ഇട്ട് പൊരിച്ചു കോരുക.
ഇനി ഒരു പാൻ വച്ച് അതിലേക്ക് ചിക്കൻ പൊരിച്ച ഓയിൽ കുറച്ച് ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് കൂടി ചേർത്ത് കൊടുക്കുക. ശേഷം സവാളയും കാപ്സിക്കവും ക്യൂബ് ആയി കട്ട് ചെയ്തത് ചേർത്തതും ഉപ്പും ചേർത്ത് കൊടുക്കുക. ഈ സമയം തീ നന്നായി കൂട്ടി വെക്കാൻ ശ്രദ്ധിക്കുക. ഇനി ഇതിലേക്ക് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന സോസിന്റെ മിക്സ് ഒഴിച്ചു കൊടുക്കുക. ശേഷം പൊരിച്ചു വച്ചിരിക്കുന്ന ചിക്കനും കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് കുരുമുളകു പൊടിയും സ്പ്രിങ് ഒണിയനും കൂടി ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് വറ്റിച്ചെടുത്ത് കഴിഞ്ഞ് ചില്ലി ചിക്കൻ റെഡിയായി. എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് വീഡിയോ കണ്ടു നോക്കൂ. Easy Chilli Chicken Recipe Credit : Kannur kitchen