About Easy Chicken Roast Recipe
Easy Chicken Roast Recipe : ചിക്കൻ റോസ്റ്റ് ഉണ്ടാക്കുമ്പോൾ ഒരു തവണയെങ്കിലും നിങ്ങൾ ഇങ്ങനെ ഒന്നും ഉണ്ടാക്കി നോക്കൂ. ചിക്കൻ ഇഷ്ടപ്പെടുന്നവർക്ക് വളരെയധികം ഇഷ്ടപ്പെടുന്ന ഒരു പ്രത്യേക തരത്തിലുള്ള ചിക്കൻ റോസ്റ്റ് റെസിപ്പി ആണിത്.
Ingredients
- ചിക്കൻ – 1 കിലോ
- കാശ്മീരി മുളക് പൊടി
- മഞ്ഞൾപൊടി
- പെരുംജീരക പൊടി – 1 ടീ സ്പൂൺ
- നാരങ്ങ നീര് – 3/4 ടേബിൾ സ്പൂൺ
- തൈര് – 3 ടേബിൾ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- തേങ്ങ ചിരകിയത് – 2 കപ്പ്
- സവാള – 4 എണ്ണം
- പച്ച മുളക് – 4 എണ്ണം
- ഇഞ്ചി വെളുത്തുള്ളി ചതച്ചത് – 1. 1/2 ടേബിൾ സ്പൂൺ
- മല്ലി പൊടി – 2 ടീ സ്പൂൺ
- കുരുമുളക് പൊടി – 1. 1/4 ടീ സ്പൂൺ
- ഗരം മസാല – 3/4 ടീ സ്പൂൺ
- തക്കാളി
- മല്ലിയില
How to Make Easy Chicken Roast Recipe
ആദ്യം തന്നെ ഒരു ബൗളിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, പെരുംജീരകപ്പൊടി, നാരങ്ങാനീര്, തൈര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് കഷ്ണങ്ങളാക്കി കഴുകി വൃത്തിയാക്കി വച്ചിരിക്കുന്ന ചിക്കൻ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത് അര മണിക്കൂർ റസ്റ്റ് ചെയ്യാൻ വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുത്ത് നന്നായി ചൂടായി കഴിയുമ്പോൾ ഇതിലേക്ക് ചിക്കൻ ഇട്ടു കൊടുത്ത് പൊരിച്ചു കോരുക. ഒരു പാൻ അടുപ്പിൽ വെച്ച് ഇതിലേക്ക് തേങ്ങ ചിരകിയത് ചേർത്തു കൊടുത്തു നന്നായി ബ്രൗൺ നിറമാകുന്ന വരെയും റോസ്റ്റ് ചെയ്തെടുക്കുക.
Advertisement 3
ശേഷം ഇത് ചൂടാറി കഴിയുമ്പോൾ പകുതിഭാഗം മിക്സിയുടെ ജാറിൽ ഇട്ടുകൊടുത്ത് പൊടിച്ചെടുക്കുക. ബാക്കി പകുതി മാറ്റിവെക്കുക. ചിക്കൻ പൊരിച്ച ശേഷം ഇതേ എണ്ണയിലേക്ക് തന്നെ സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞത് ചേർത്ത് കൊടുത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് നന്നായി വഴറ്റുക. ഇനി ഇതിലേക്ക് പച്ചമുളക് അരിഞ്ഞതും ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് കൊടുത്ത് വീണ്ടും നന്നായി മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഗരം മസാല പൊടി, മല്ലിപ്പൊടി, കുരുമുളകു പൊടി എന്നിവ ചേർത്ത് കൊടുത്ത് പൊടികളുടെ പച്ചമണം മാറുന്ന വരെ മിക്സ് ചെയ്യുക.
ഇനി ചെറുതായി അരിഞ്ഞ തക്കാളി കൂടി ചേർത്തു കൊടുത്ത് തക്കാളി നന്നായി ഉടയുന്ന വരെ ഇളക്കി യോജിപ്പിക്കുക. ശേഷം ഇതിലേക്ക് പൊരിച്ചു വച്ചിരിക്കുന്ന ചിക്കനും കൂടി ചേർത്തു കൊടുത്ത് എല്ലാം കൂടി നന്നായി ഇളക്കി യോജിപ്പിക്കുക. കൂടെ തന്നെ പൊടിച്ചു വച്ചിരിക്കുന്ന തേങ്ങയുടെ മിക്സ് കൂടി ഇതിലേക്ക് ഇട്ടു കൊടുത്ത് കുറച്ചു വെള്ളം ഒഴിച്ചു കൊടുത്തു അടച്ചുവെച്ച് 15 മിനിറ്റ് വേവിക്കുക. അവസാനമായി ഇതിലേക്ക് പൊടിക്കാതെ ബാക്കി വെച്ചിരിക്കുന്ന തേങ്ങയുടെ മിക്സ് ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്തെടുക്കുക. അടിപൊളി ചിക്കൻ റോസ്റ്റ് റെഡി. കൂടുതൽ വിവരങ്ങൾ അറിയാൻ വീഡിയോ കാണൂ. Easy Chicken Roast Recipe Credit : Fathimas Curry World