ചിക്കൻ ഇതുപോലെ ചെയ്താൽ ഞെട്ടും മക്കളെ! എത്ര തിന്നാലും കൊതി തീരൂല! ചിക്കൻ ഒരു തവണ ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ!! | Easy Chicken Curry Recipe

Easy Chicken Curry Recipe : നമ്മുടെയെല്ലാം വീടുകളിൽ സ്ഥിരമായി തയ്യാറാക്കാറുള്ള കറികളിൽ ഒന്നായിരിക്കുമല്ലോ ചിക്കൻ കറി. എന്നാൽ മിക്ക വീടുകളിലും ഒരേ രുചിയിലുള്ള ചിക്കൻ കറി തന്നെയായിരിക്കും സ്ഥിരമായി ഉണ്ടാക്കാറുള്ളത്. അതിൽ നിന്നെല്ലാം ഒരു വ്യത്യസ്തത വേണമെന്ന് ആഗ്രഹിക്കുന്നവർക്ക് തീർച്ചയായും പരീക്ഷിച്ചു നോക്കാവുന്ന ഒരു രുചികരമായ ചിക്കൻ കറിയുടെ റെസിപ്പി വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ ചിക്കൻ കറി തയ്യാറാക്കാനായി

ആദ്യം തന്നെ അത്യാവശ്യം വലിപ്പമുള്ള ഒരു പാത്രത്തിലേക്ക് ചിക്കൻ കഷ്ണങ്ങൾ കഴുകി വൃത്തിയാക്കിയ ശേഷം ഇടുക. അതിലേക്ക് എരുവിന് ആവശ്യമായ മുളകുപൊടി, ഒരു ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഗരം മസാല പൊടി, പെരുംജീരകം പൊടിച്ചത്, ആവശ്യത്തിന് ഉപ്പ്, കറിവേപ്പില, ഒരുപിടി അളവിൽ ചെറിയ ഉള്ളി കനം കുറച്ച് അരിഞ്ഞെടുത്തത്, പച്ചമുളക് ചെറുതായി അരിഞ്ഞത്, ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കുക.

Ads

ഈയൊരു കൂട്ട് അരമണിക്കൂർ നേരത്തേക്ക് റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കാം. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. വെളിച്ചെണ്ണ ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക, സ്റ്റാർ അനീസ് എന്നിവ ഇട്ട് പച്ചമണം പോകുന്നത് വരെ ഒന്ന് വഴറ്റുക. അതിലേക്ക് ഒരു വലിയ ഉള്ളി കനം കുറച്ച് സ്ലൈസ് ചെയ്തത് കൂടിയിട്ട് ഒന്ന് വഴറ്റിയ ശേഷം റസ്റ്റ് ചെയ്യാനായി വെച്ച ചിക്കൻ ഇട്ടു കൊടുക്കാവുന്നതാണ്.

ചിക്കൻ കുറച്ചുനേരം അടച്ചുവെച്ച് വേവിക്കുക. ചിക്കനിൽ നിന്നും വെള്ളം പൂർണമായും ഇറങ്ങിയ ശേഷം വീണ്ടും വേവാൻ വെള്ളം ആവശ്യമാണെങ്കിൽ മാത്രം അല്പം കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ചിക്കൻ നല്ല രീതിയിൽ വെന്ത് വെള്ളം പൂർണ്ണമായും വലിഞ്ഞു തുടങ്ങുമ്പോൾ സ്റ്റൗ ഓഫ് ചെയ്യാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ചിക്കൻ കറി റെഡിയായി കഴിഞ്ഞു. ചൂട് ചോറ്, ചപ്പാത്തി എന്നിവയോടൊപ്പമെല്ലാം ഈയൊരു രുചികരമായ കറി സെർവ് ചെയ്യാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Credit : Malappuram Thatha Vlogs by Ayishu

ChickenChicken CurryChicken Curry RecipeNon VegNon Veg RecipesRecipeTasty Recipes