റസ്റ്റോറന്റിലെ അതേ രുചിയിൽ ചിക്കൻ 65 വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം

About Easy Chicken 65 Recipe

ചിക്കൻ 65 ഇഷ്ടമല്ലാത്തതായി ആരാണുള്ളത്. ചിക്കൻ എങ്ങനെ ഉണ്ടാക്കിയാലും വളരെ ടേസ്റ്റാണ്. അതിൽ തന്നെ ഏറ്റവും രുചികരമായി ചിക്കൻ 65 [ Easy Chicken 65 Recipe ] എങ്ങനെയാണ് വീട്ടിൽ തന്നെ റെസ്റ്റോറന്റ് സ്റ്റൈലിൽ ഉണ്ടാക്കുന്നതെന്ന് നോക്കിയാലോ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ ഒരു ചിക്കൻ 65 ഉണ്ടാക്കിയെടുക്കാൻ ആവശ്യമായി ചേരുവകൾ എന്തൊക്കെയാണെന്ന് നോക്കാം.

Ingredients

  • ചിക്കൻ – 1 കിലോ
  • ഉപ്പ് – ആവശ്യത്തിന്
  • കാശ്മീരി മുളക് പൊടി – 2 ടേബിൾ സ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 2 ടേബിൾ സ്പൂൺ
  • തൈര് – 1/3 കപ്പ്
  • ചെറിയ ജീരക പൊടി – 1/2 ടീ സ്പൂൺ
  • പെരുംജീരക പൊടി – 1/2 ടീ സ്പൂൺ
  • കുരുമുളക് പൊടി – 3/4 ടീ സ്പൂൺ
  • ഗരം മസാല – 1/2 ടീ സ്പൂൺ
  • വേപ്പില
  • വെളിച്ചെണ്ണ
  • അരി പൊടി – 3 ടേബിൾ സ്പൂൺ
  • കോൺഫ്ലോർ – 4 ടേബിൾ സ്പൂൺ
  • ചില്ലി സോസ് – 1 ടേബിൾ സ്പൂൺ
  • പച്ച മുളക് – 3 എണ്ണം

Learn How to Make Easy Chicken 65 Recipe

ഒരു ബൗളിലേക്ക് കഴുകി വൃത്തിയാക്കി കഷണങ്ങളാക്കിയ ചിക്കൻ ചേർത്ത് കൊടുക്കുക. ഇതിലേക്ക് ഇഞ്ചി – വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പ്, കാശ്മീരി മുളകുപൊടി, തൈര്, ചെറിയ ജീരകപ്പൊടി, പെരുംജീരകപ്പൊടി, കുരുമുളകുപൊടി, ഗരം മസാല, വേപ്പില, കുറച്ച് വെളിച്ചെണ്ണ എന്നിവ ചേർത്ത് കൊടുത്ത് നന്നായി മിക്സ് ചെയ്ത ശേഷം കുറഞ്ഞത് രണ്ടു മണിക്കൂർ റസ്റ്റ് ചെയ്യാൻ മാറ്റി വെക്കുക. ഇനി ഇത് പൊരിക്കാൻ സമയമാകുമ്പോൾ നമുക്ക് ഇതിലേക്ക് അരിപ്പൊടിയും കൂടെ തന്നെ കോൺഫ്ലോറും കൂടി ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്ത് എടുക്കാം.

ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് ഓയിൽ ഒഴിച്ച് കൊടുത്ത ശേഷം ഓയിൽ നന്നായി ചൂടായി കഴിയുമ്പോൾ ചിക്കൻ കഷണങ്ങൾ ഓരോന്നായിട്ട് ഇട്ട് കൊടുത്ത് നമുക്ക് ചിക്കൻ പൊരിച്ച് എടുക്കാം. ഇനി നമുക്ക് ഇതിനായുള്ള ഒരു സോസ് തയ്യാറാക്കാം. അതിനായി ഒരു ബൗളിലേക്ക് ചില്ലി സോസും കുറച്ച് വെള്ളവും ഒഴിച്ച് നന്നായി മിക്സ് ചെയ്ത് മാറ്റിവയ്ക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് ചിക്കൻ പൊരിച്ച ഓയിലിൽ നിന്ന് കുറച്ച് ഓയിൽ ഒഴിച്ച് കൊടുക്കുക. ശേഷം ചെറുതായി അരിഞ്ഞ വെളുത്തുള്ളിയും പച്ചമുളകും ചേർത്തുകൊടുത്ത് നന്നായൊന്നു വഴറ്റുക.

വെളുത്തുള്ളിയുടെ നിറമെല്ലാം മാറി കഴിയുമ്പോൾ ഇതിലേക്ക് കുറച്ചു വേപ്പില ചേർത്ത് കൊടുക്കുക. പിന്നീട് നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന സോസ് ചേർത്ത് കൊടുത്ത് ഒന്ന് തിളപ്പിക്കുക. ശേഷം ഇതിലേക്ക് നമ്മൾ പൊരിച്ചു വച്ചിരിക്കുന്ന ചിക്കൻ കൂടി ചേർത്തു കൊടുത്തു വെള്ളമെല്ലാം നന്നായി വറ്റിക്കുമ്പോൾ ചിക്കൻ നന്നായി ഡ്രൈ ആയി കഴിയുമ്പോൾ തീ ഓഫ് ആക്കാവുന്നതാണ്. ഇതുപോലെ നിങ്ങളും തയ്യാറാക്കി നോക്കൂ. എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോ കണ്ട് മനസിലാക്കാം. Easy Chicken 65 Recipe Credit : Kannur kitchen

Read Also : രുചിയൂറും വറുത്തരച്ച നാടൻ കോഴിക്കറി! ഒരേ ഒരു തവണ ചിക്കൻ കറി ഇതുപോലെ ഒന്ന് തയ്യാറാക്കി നോക്കൂ!! | Special Varutharacha Chicken Curry Recipe

ഗോതമ്പുപൊടി കൊണ്ട് രുചിയൂറും നാടൻ നെയ്യപ്പം ഇതുപോലെ ഒന്ന് ഉണ്ടാക്കി നോക്കൂ! 5 മിനുട്ടിൽ സൂപ്പർ ടേസ്റ്റിൽ നെയ്യപ്പം റെഡി!! | Soft Neyyappam Recipe

ChickenChicken 65Chicken RecipeRecipeTasty Recipes