Easy Chapati Making Tips : വീട്ടു ജോലികൾ എളുപ്പത്തിലാക്കാനായി പലവിധ ടിപ്പുകളും പരീക്ഷിക്കുന്നവരായിരിക്കും നമ്മളിൽ മിക്ക ആളുകളും. മാത്രമല്ല അത്യാവശ്യ സന്ദർഭങ്ങളിൽ ചെറിയ ചില പൊടിക്കൈകൾ ഉപയോഗപ്പെടുത്തിയാൽ മാത്രമായിരിക്കും പല കാര്യങ്ങളും ശരിയായ രീതിയിൽ ചെയ്തെടുക്കാൻ സാധിക്കുക. അത്തരത്തിൽ വീട്ടുജോലികളിൽ വളരെയധികം ഉപകാരപ്പെടുന്ന ചില കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം.
മുകളിൽ പറഞ്ഞവയിൽ ഉപയോഗപ്പെടുത്താവുന്ന ഒരു പ്രധാന ടിപ്പാണ് വാട്ടർ ബോട്ടിലുകൾ ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന ലീക്ക് തടയാനായി ചെയ്യാവുന്ന കാര്യം. അതിനായി ബോട്ടിലിന്റെ മുകൾവശത്തായി ഒരു റബ്ബർ ബാൻഡ് ഇട്ടു കൊടുക്കുക. പിന്നീട് ബോട്ടിലിനകത്ത് വെള്ളം നിറച്ച് അടപ്പ് മുറുക്കി കൊടുത്തു കഴിഞ്ഞാൽ ഒരു കാരണവശാലും വെള്ളം പുറത്തേക്ക് ലീക്കാവുന്നതല്ല. ചപ്പാത്തി മാവ് പരത്തി കഴിഞ്ഞാൽ അത് കൃത്യമായ വട്ടത്തിൽ
Advertisement 4
എളുപ്പത്തിൽ പരത്തിയെടുക്കാനായി ഒരു ട്രിക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. അതിനായി ആദ്യം തന്നെ മാവ് ചെറിയ ഉരുളകളാക്കി വയ്ക്കുക. അതിൽ നിന്നും ഒരു ഉരുളയെടുത്ത് അത് പ്ലേറ്റിൽ വച്ച ശേഷം മറ്റൊരു പ്ലേറ്റ് അതിനു മുകളിലായി വെച്ച് ഒന്ന് പ്രസ് ചെയ്തു കൊടുത്താൽ മാത്രം മതിയാകും. പൈൽസിന്റെ അസുഖം കാരണം ബുദ്ധിമുട്ടുന്നവർക്ക് അത് പെട്ടെന്ന് തന്നെ സുഖപ്പെടുന്നതിനായി ഒരു കൂട്ട് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കാവുന്നതാണ്.
അതിനായി അര ലിറ്റർ പാലെടുത്ത് അതിലേക്ക് ഒരു പിടി അളവിൽ ചെറിയ ഉള്ളി ചെറുതായി അരിഞ്ഞെടുത്തത് കൂടി ഇടുക. ഈയൊരു കൂട്ട് അടുപ്പത്ത് വെച്ച് തിളപ്പിച്ച് പകുതിയാക്കി എടുക്കണം. ശേഷം അത് കുടിക്കുകയാണെങ്കിൽ പൈൽസ് പതിയെ ഇല്ലാതാകുന്നതാണ്. വഴുതന ഉപയോഗിക്കുമ്പോൾ ഉണ്ടാകുന്ന കറ ഒഴിവാക്കാനായി ഒരു പാത്രത്തിൽ വെള്ളമെടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ചുണ്ണാമ്പിട്ട് കലക്കിയ ശേഷം മുറിച്ചിട്ട് കഴുകി ഉപയോഗപ്പെടുത്താവുന്നതാണ്. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Sruthi’s Vlog