Easy Chakkakuru Storage Tips : ചക്കയുടെ സീസൺ ആയാൽ അതുപയോഗിച്ച് പലവിധ വിഭവങ്ങളും തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. അതിപ്പോൾ പച്ച ചക്ക ആയാലും പഴുത്ത ചക്ക ആയാലും ഉപയോഗിക്കാൻ വഴികൾ ഏറെയുണ്ട്. എന്നാൽ ചക്കയുടെ സീസൺ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ മിസ്സ് ചെയ്യുന്ന ഒരു കാര്യം ചക്കക്കുരു ഇട്ടുവയ്ക്കുന്ന കറിയും, തോരനുമെല്ലാം ആയിരിക്കും. അതിനാൽ തന്നെ ഏറെനാൾ ചക്കക്കുരു കേടാകാതെ സൂക്ഷിക്കാൻ
എന്ത് ചെയ്യണമെന്ന് ചിന്തിക്കുന്നവരായിരിക്കും മിക്ക ആളുകളും. അത്തരം ആളുകൾക്ക് ചെയ്തു നോക്കാവുന്ന കുറച്ച് കിടിലൻ ടിപ്പുകൾ വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി ചക്കക്കുരു നല്ല രീതിയിൽ കഴുകി വൃത്തിയാക്കി വെള്ളമെല്ലാം തുടച്ചശേഷം ഒരു പേപ്പറിൽ ഇട്ട് വീടിനകത്ത് വെച്ച് ഉണക്കിയെടുക്കുന്ന രീതിയാണ്. ചക്കക്കുരുവിലെ വെള്ളമെല്ലാം പൂർണമായും പോയതിനുശേഷം രണ്ടുദിവസം ഫാനിന് ചുവട്ടിൽ വച്ച്
ചക്കക്കുരു വെള്ളമില്ലാത്ത രീതിയിൽ ആക്കി എടുക്കുക. ശേഷം ഒരു സിപ്പ് ലോക്ക് കവറിൽ ഇട്ട് എയർ ടൈറ്റ് ആയ ഒരു പാത്രത്തിൽ വച്ച ശേഷം ഫ്രീസറിൽ സൂക്ഷിക്കുകയാണെങ്കിൽ എത്ര നാൾ വേണമെങ്കിലും കേടാകാതെ ഉപയോഗിക്കാവുന്നതാണ്. മറ്റൊരു രീതി കഴുകി വൃത്തിയാക്കിയെടുത്ത ചക്കക്കുരു വെയിലത്ത് വെച്ച് നല്ല രീതിയിൽ ഉണക്കിയെടുക്കുന്നതാണ്. അതിനുശേഷം ചക്കക്കുരുവിന്റെ പുറംഭാഗത്തുള്ള വെള്ള നിറത്തിലുള്ള തോൽ പൂർണമായും കളയുക. ഇത്തരത്തിൽ വൃത്തിയാക്കിയെടുത്ത ചക്കക്കുരു എയർ ടൈറ്റായ ഒരു കണ്ടെയ്നറിൽ ഇട്ട് ഫ്രീസറിൽ സൂക്ഷിച്ച് വയ്ക്കാവുന്നതാണ്.
അതല്ലെങ്കിൽ വെയിലത്ത് വെച്ച് ചൂടാക്കിയെടുത്ത ചക്കക്കുരു ഒരു പ്ലാസ്റ്റിക് കവറിൽ കെട്ടിയശേഷം ഉപയോഗിക്കാത്ത മൺപാത്രത്തിൽ ആക്കിയും സൂക്ഷിച്ചു വയ്ക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ കുറഞ്ഞത് ഒരു വർഷമെങ്കിലും ചക്കക്കുരു കേടാകാതെ സൂക്ഷിക്കാനായി സാധിക്കും. അടുത്ത രീതി പണ്ടുകാലങ്ങളിൽ ഫ്രിഡ്ജ് ഇല്ലാത്ത സമയത്ത് ആളുകൾ ചെയ്തിരുന്ന രീതിയാണ്. അതിനായി വെള്ളം പൂർണമായും കളഞ്ഞ് ഉണക്കിയെടുത്ത ചക്കക്കുരു ഒരു പ്ലാസ്റ്റിക് പാത്രത്തിലിട്ട് ഒരു ലയർ മണലിട്ട് കൊടുക്കുക. ഇതേ രീതിയിൽ ഒരു ലെയർ ചക്കക്കുരു മണൽ എന്ന രീതിയിൽ പാത്രത്തിൽ നിറച്ച ശേഷം അടച്ച് സൂക്ഷിക്കാവുന്നതാണ്. ഇത്തരം കൂടുതൽ ഉപകാരപ്രദമായ ടിപ്പുകൾക്കായി വീഡിയോ കാണാവുന്നതാണ്. Credit : Resmees Curry World