ചക്കക്കുരു കുക്കറിൽ ഇതുപോലെ ഒന്ന് ചെയ്തു നോക്കൂ! എത്ര കഴിച്ചാലും കൊതി തിരൂല ഈ കിടിലൻ ചക്കക്കുരു ഐറ്റം!! | Easy Chakkakuru Cutlet Recipe

Easy Chakkakuru Cutlet Recipe : പച്ച ചക്കയുടെ സീസണായാൽ അതുപയോഗിച്ച് വ്യത്യസ്ത രീതിയിലുള്ള വിഭവങ്ങളെല്ലാം തയ്യാറാക്കുന്ന പതിവ് നമ്മുടെയെല്ലാം വീടുകളിൽ ഉള്ളതായിരിക്കും. പ്രത്യേകിച്ച് ചക്കക്കുരു ഉപയോഗിച്ച് തോരനും കറികളും തയ്യാറാക്കി കഴിക്കാൻ മിക്ക ആളുകൾക്കും വളരെയധികം താല്പര്യമാണ്. എന്നാൽ അതേ ചക്കക്കുരു ഉപയോഗിച്ചു തന്നെ രുചികരമായ കട്ലെറ്റ് കൂടി തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ്. അത് എങ്ങനെയാണെന്ന് വിശദമായി മനസ്സിലാക്കാം.

ചേരുവകൾ

  • ചക്കക്കുരു
  • ഉരുളക്കിഴങ്ങ്
  • സവാള
  • ക്യാരറ്റ്
  • പച്ചമുളക്
  • ഇഞ്ചി
  • മല്ലിയില
  • കുരുമുളകുപൊടി
  • ഗരം മസാല
  • ബ്രഡ് ക്രംസ്
  • മുട്ട

Ads

Ingredients

  • Jackfruit seed
  • Potato
  • Onion
  • Carrot
  • Green Chilli
  • Ginger
  • Coriander Leaves
  • Pepper Powder
  • Garam Masala
  • Bread Crumbs
  • Egg

Advertisement

ചക്കക്കുരു കട്ലറ്റ് തയ്യാറാക്കാനായി ആദ്യം തന്നെ ചകിണി എല്ലാം കളഞ്ഞ് കഴുകി വൃത്തിയാക്കി എടുത്ത ചക്കക്കുരു കുക്കറിലേക്ക് ഇട്ടു കൊടുക്കുക. അതോടൊപ്പം മീഡിയം സൈസിലുള്ള രണ്ട് ഉരുളക്കിഴങ്ങ് കൂടി ഇട്ടുകൊടുക്കാവുന്നതാണ്. ഇവ രണ്ടും ആവശ്യത്തിന് വെള്ളവും ഒഴിച്ച് ശേഷം നാല് വിസിൽ വരുന്നത് വരെ കുക്കറിലിട്ട് അടിപ്പിച്ച് എടുക്കുക. ശേഷം അവയുടെ ചൂട് പോകാനായി ഒന്ന് മാറ്റിവയ്ക്കാം. ആ സമയം കൊണ്ട് കട്ലറ്റിലേക്ക് ആവശ്യമായ പച്ചക്കറികളെല്ലാം അരിഞ്ഞെടുക്കാം.

Easy Chakkakuru Cutlet Recipe

അതിനായി ഒരു വലിയ സവാള കനം കുറച്ച് അരിഞ്ഞെടുത്തതും, ചെറിയ ഒരു ക്യാരറ്റ് മുറിച്ചെടുത്തതും, പച്ചമുളക്, ഇഞ്ചി, മല്ലിയില എന്നിവയും എടുത്തു വയ്ക്കാവുന്നതാണ്. ശേഷം ഒരു പാൻ അടുപ്പത്ത് വെച്ച് ചൂടായി തുടങ്ങുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ചു കൊടുക്കുക. പിന്നീട് ഉള്ളി, ഇഞ്ചി, പച്ചമുളക് എന്നിവയെല്ലാം വഴറ്റി അവസാനമായി ക്യാരറ്റ് കൂടി ചേർത്ത് ഒന്ന് വേവിച്ചെടുക്കണം. ശേഷം ഒരു ടീസ്പൂൺ അളവിൽ കുരുമുളകുപൊടി, ഗരം മസാല, ആവശ്യത്തിന് ഉപ്പ് എന്നിവ കൂടി മസാല കൂട്ടിലേക്ക് ചേർത്തു കൊടുക്കണം.

നേരത്തെ പുഴുങ്ങി വെച്ച ചക്കക്കുരുവും, ഉരുളക്കിഴങ്ങും തോല് പൂർണമായും കളഞ്ഞശേഷം കട്ടകൾ ഇല്ലാതെ പൊടിച്ചെടുക്കുക. ഈയൊരു കൂട്ടുകൂടി തയ്യാറാക്കി വെച്ച മസാല കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. ഒരു പാത്രത്തിൽ ഒരുപിടി അളവിൽ ബ്രഡ് ക്രംസ്, മറ്റൊരു പാത്രത്തിൽ രണ്ട് മുട്ട പൊട്ടിച്ചൊഴിച്ചത് എന്നിവ എടുത്തു വയ്ക്കുക. തയ്യാറാക്കിയ മസാലക്കൂട്ട് കട്ട്ലറ്റിന്റെ രൂപത്തിൽ വട്ടത്തിൽ പരത്തിയെടുത്ത ശേഷം ബ്രഡ് ക്രംസിൽ മുക്കി മുട്ടയിൽ മുക്കി എണ്ണയിൽ ഇട്ട് വറുത്ത് എടുക്കാവുന്നതാണ്. ഇപ്പോൾ നല്ല രുചികരമായ ചക്കക്കുരു കട്ലറ്റ് റെഡിയായി കഴിഞ്ഞു. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Easy Chakkakuru Cutlet Recipe Credit : Malappuram Thatha Vlogs by Ayishu


🥙 Easy Jackfruit Seed Cutlet Recipe | Healthy Vegan Snack

Transform leftover jackfruit seeds into a delicious, crispy, and nutritious snack! This jackfruit seed cutlet is perfect for tea-time or lunchbox, and it’s packed with plant-based protein and dietary fiber. Learn how to make this easy homemade cutlet with ingredients from your kitchen.


Easy Chakkakuru Cutlet Recipe

  • Jackfruit seed cutlet recipe
  • Vegan cutlet with jackfruit seeds
  • Healthy Indian snack ideas
  • How to use jackfruit seeds in cooking
  • High protein vegetarian recipes

🧄 Ingredients:

  • 15–20 jackfruit seeds, boiled and peeled
  • 1 medium potato, boiled
  • 1 small onion, finely chopped
  • 1 tsp ginger-garlic paste
  • 1–2 green chilies, chopped
  • ½ tsp garam masala
  • ¼ tsp turmeric powder
  • ¼ tsp chili powder (optional)
  • 2 tbsp coriander leaves, chopped
  • Salt to taste
  • Bread crumbs (for coating)
  • Oil for shallow frying

👩‍🍳 Instructions:

✅ Step 1: Prepare the Mix

  • Mash the boiled jackfruit seeds and potato in a bowl.
  • Add chopped onions, chilies, ginger-garlic paste, turmeric, garam masala, chili powder, coriander leaves, and salt.
  • Mix well to form a smooth, firm dough.

✅ Step 2: Shape the Cutlets

  • Take small portions of the mixture and shape into round or oval cutlets.
  • Roll each cutlet in bread crumbs for a crispy coating.

✅ Step 3: Cook

  • Heat oil in a pan. Shallow fry each cutlet until golden brown on both sides.
  • Drain on paper towels.

✅ Step 4: Serve Hot

  • Serve with mint chutney, tomato ketchup, or spicy mayo for a delicious snack.

🥗 Health Benefits:

  • High in fiber and protein
  • Good source of iron and potassium
  • Supports digestion and gut health
  • Gluten-free and vegan-friendly
  • A great meatless protein alternative

Read also : നല്ല ക്രിസ്‌പി ചക്കക്കുരു ചിപ്സ്! ചക്കക്കുരു ഒരു പ്രാവശ്യമെങ്കിലും ഇങ്ങനെ കഴിച്ചു നോക്കണം മക്കളെ പിന്നെ നിങ്ങൾ ചക്കക്കുരു വിടൂല!! | Jackfruit Seed Chips Recipe

ChakkakuruChakkakuru CutletChakkakuru RecipeChakkakuru TipsCutletCutlet RecipeRecipeSnack RecipeTasty Recipes