Easy Caramel Pudding Recipe : ക്യാരമൽ പുഡിങ് വളരെ എളുപ്പത്തിൽ ഉണ്ടാക്കിയാലോ. പാർട്ടിക്ക് ഒക്കെ നടക്കുമ്പോൾ നല്ല ടേസ്റ്റിയായി ചെലവ് കൂടുതൽ ഇല്ലാതെ തന്നെ അടിപൊളി പുഡിങ് ഉണ്ടാക്കി എടുക്കാം. നമ്മുടെ അടുക്കളയിൽ സ്ഥിരമായി ഉണ്ടാകുന്ന കുറച്ച് ചേരുവകൾ മാത്രമേ ഇതിനായി ആവശ്യം വരുന്നുള്ളു. ഒരു പാൻ അടുപ്പിൽ വെച്ച് അതിലേക്ക് പാൽ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് പഞ്ചസാരയും ഏലക്കയും ഒരുമിച്ചു പൊടിച്ചതും ചേർത്ത് കൊടുക്കുക.
- പാൽ – 2 കപ്പ്
- ഏലക്ക പൊടി – 1 ടീ സ്പൂൺ
- പാൽ പൊടി – 1/4 കപ്പ്
- പഞ്ചസാര – 1/2 കപ്പ്
- ചൈന ഗ്രാസ്
ശേഷം ഇതിലേക്ക് പാൽ പൊടിയും ഇട്ടു കൊടുത്തു നന്നായി ഇളക്കി കൊടുക്കുക. പാൽ ഒന്ന് തിളച്ചു വരുമ്പോൾ നമുക്ക് തീ ഓഫ് ആക്കാവുന്നതാണ്. വേറൊരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് പഞ്ചസാര ചേർത്തു കൊടുക്കുക. പഞ്ചസാര കാരമലൈസ് ചെയ്യാനാണ് ഇങ്ങനെ ചെയ്യുന്നത്. ആദ്യം ഹൈ ഫ്ലെയിമിൽ വെച്ച് പഞ്ചസാര അലിഞ്ഞു തുടങ്ങുമ്പോൾ തീ കുറച്ചു വെച്ച ശേഷം നന്നായി ഇളക്കി യോജിപ്പിച്ച് പഞ്ചസാര മൊത്തം അലിയിപ്പിച് എടുക്കുക.
ഇനി ഇതിലേക്ക് നമ്മൾ ഉണ്ടാക്കി വെച്ചിരിക്കുന്ന പാലിന്റെ മിക്സ് ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിക്കുക. വേറെ ഒരു പാത്രത്തിൽ വെള്ളമൊഴിച്ച് അതിലേക്ക് ചൈന ഗ്രാസ് ഇട്ട് നന്നായി അലിയിപ്പിച്ച ശേഷം ഇതും ഈ പാലിന്റെ മിക്സിയിൽ ഒഴിച്ച് കൊടുത്ത് ഇളക്കി കൊടുക്കുക. ശേഷം ഓഫാക്കി നമുക്ക് ട്രെയിലേക്ക് മാറ്റാം. ഒരു പരന്ന പാത്രം എടുത്ത് അതിലേക്ക് നെയ്യോ ബട്ടറോ തടവിയ ശേഷം ഒരു അരിപ്പ ഉപയോഗിച്ച് അരിച്ച് പാലിന്റെ മിക്സ് ട്രെയിലേക് ഒഴിച്ച് കൊടുത്ത് ആറു മുതൽ 7 മണിക്കൂർ വരെ ഫ്രിഡ്ജിൽ വച്ച് നമുക്ക് തണുപ്പിച് എടുത്ത ശേഷം ഇത് മുറിച്ച് സെർവ് ചെയ്യാവുന്നതാണ്. Credit: cook with shafee