Easy Brinjal Fry Recipe: വഴുതനങ്ങ പൊതുവെ ഉണ്ടാകുന്നതിൽ നിന്ന് കുറച്ച് വ്യത്യസ്തമായി ഉണ്ടാക്കി നോക്കിയാലോ. വഴുതനങ്ങ ഇഷ്ടം ഇല്ലാത്തവർക്ക് പോലും ഇഷ്ടപെടുന്ന രീതിയിൽ ഒരു വഴുതനങ്ങ മെഴുക്കു പുരട്ടിയുടെ റെസിപിയാണിത്. നല്ല ചൂട് ചോറും പിന്നെ ഈ ഒരു വഴുതനങ്ങ മെഴുക്കു പുരട്ടി മാത്രം മതി നമ്മുക്ക് വയർ നിറയെ കഴിക്കാൻ. ഉണ്ടാക്കാൻ ആവശ്യമായ ചേരുവകൾ എന്തെല്ലാം ആണെന്ന് നോക്കാം.
- വഴുതനങ്ങ – 350 ഗ്രാം
- മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
- മുളക് പൊടി
- ഗരം മസാല പൊടി – 1/4 ടീ സ്പൂൺ
- കുരുമുളക് പൊടി – 1/2 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- ചെറിയ ഉള്ളി – 12-15 എണ്ണം
- വെളുത്തുള്ളി – 4 എണ്ണം
- വെളിച്ചെണ്ണ
- വേപ്പില
വഴുതനങ്ങ ചെറിയ കഷണങ്ങളാക്കി മുറിച്ച ശേഷം വെള്ളത്തിലിട്ട് നന്നായി കഴുകി എടുക്കുക. ഇനി ഇതിലെ വെള്ളമെല്ലാം മാറ്റിയ ശേഷം വഴുതനങ്ങയിലേക്ക് മഞ്ഞൾ പൊടി മുളകു പൊടി കുരുമുളകു പൊടി ആവശ്യത്തിന് ഉപ്പ് ഗരം മസാല എന്നിവ ഇട്ട് കൊടുത്ത് നന്നായി പുരട്ടിവെക്കുക. ഒരു പാൻ അടുപ്പിൽ വെച്ച് വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ചെറിയ ഉള്ളി നീളത്തിൽ അരിഞ്ഞത് ഇട്ടു കൊടുക്കുക.
ശേഷം ഇതിലേക്ക് വെളുത്തുള്ളി ചതച്ചത് കൂടി ഇട്ടു കൊടുത്തു നന്നായി വഴറ്റുക. ഇനി ഇതിലേക്ക് കുറച്ചു വേപ്പില കൂടി ഇട്ടു കൊടുത്ത് വീണ്ടും ഒന്ന് ഇളക്കി യോജിപ്പിച്ച ശേഷം നമ്മൾ മസാല തേച്ചു വച്ചിരിക്കുന്ന വഴുതന ഇതിലേക്ക് ഇട്ടു കൊടുത്ത് എല്ലാം കൂടി ഇളക്കി യോജിപ്പിച്ച് മൂന്ന് മിനിറ്റ് വരെ അടച്ചു വെച്ച് വേവിക്കുക. ശേഷം ഇത് തുറന്നു വെച്ച് പിന്നീട് നിങ്ങൾക്ക് ആവശ്യമായത്രയും മൊരിയിച്ചു എടുക്കുക. Credit: