രാവിലെ ഇനി എന്തെളുപ്പം! കറി പോലും വേണ്ട! 1 കപ്പ് റവയും 1 പിടി തേങ്ങയും കൊണ്ട് കിടിലൻ ബ്രേക്ക് ഫാസ്റ്റ്!! | Easy Breakfast Recipe With Rava

Easy Breakfast Recipe With Rava: കറികളൊന്നും ഇല്ലെങ്കിൽ കൂടി നമുക്ക് കഴിക്കാൻ സാധിക്കുന്ന ഒരു ബ്രേക്ക് ഫാസ്റ്റ് ആണിത്. റവയും തേങ്ങ ചിരകിയതും ചുവന്ന ഉള്ളിയും ഒക്കെയാണ് ഇതിലെ മെയിൻ ചേരുവകൾ. ഇത് വളരെ കുറഞ്ഞ സമയം കൊണ്ട് തന്നെ മാവ് ഉണ്ടാക്കി നമുക്ക് ചുട്ടെടുക്കാൻ സാധിക്കും. അടുക്കളയിൽ സുലഭമായി ലഭിക്കുന്ന കുറഞ്ഞ ചേരുവകൾ മാത്രമാണ് ഈ ഒരു ബ്രേക്ക്ഫാസ്റ്റ് ഉണ്ടാകുവാൻ ആവശ്യമായി വരുന്നത്.

  • റവ – 1 കപ്പ്
  • തേങ്ങ ചിരകിയത് – 1/2 കപ്പ്
  • ചുവന്നുള്ളി – 5 മുതൽ 6 വരെ
  • ഉപ്പ് – ആവശ്യത്തിന്
  • ചെറിയ ജീരകം – 1/2 ടീ സ്പൂൺ

Ads

അതുകൊണ്ടു തന്നെ രാവിലെയും ബ്രേക്ക്ഫാസ്റ്റ് എന്തുണ്ടാകുമെന്ന് ആലോചിച്ച് സമയം കളയണ്ട കാര്യമില്ല. ഒരു മിക്സിയുടെ ജാറിലേക്ക് റവയും തേങ്ങ ചിരകിയതും അഞ്ചോ ആറോ ചുമ ഉള്ളിയും ആവശ്യത്തിന് ഉപ്പും ഇട്ട് നന്നായി അരച്ചെടുക്കുക. ദോശ മാവിന്റെ പരിവത്തിൽ വെള്ളം ആവശ്യത്തിന് ഒഴിച് അരച്ചെടുക്കുക. ശേഷം ഈ മാവ് ഒരു ബൗളിലേക്ക് മാറ്റി ഒഴിച് വെക്കുക. ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ ഒരു തവി മാവ് ഒഴിച്ച ശേഷം ഒരു മൂടി കൊണ്ട് അടച്ചു വെക്കുക.

Advertisement

ശേഷം അടിഭാഗം വെന്ത് കഴിയുമ്പോൾ ഇത് തിരിച്ചിട്ടു കൊടുത്തു മുകൾഭാഗവും കൂടി വേവിച്ചെടുക്കുക. രണ്ടോ മൂന്നോ പ്രാവശ്യം മറിച്ചും തിരിച്ചും ഇട്ടുകൊടുത്തു നന്നായി വേവിച്ചെടുക്കുക. ഇതുപോലെ തന്നെ ബാക്കിയുള്ള മാവും ഓരോ തവി വീതം ഒഴിച്ച് ചുട്ടെടുക്കാവുന്നതാണ്. ഇത് കറിയുടെ കൂടെയോ ഇല്ലെങ്കിൽ കറികൾ ഒന്നുമില്ലാതെ തന്നെ നമുക്ക് കഴിക്കാൻ സാധിക്കും. ചുവന്ന ഉള്ളിയും ജീരകവും എല്ലാം ചേർത്തിരിക്കുന്നത് കൊണ്ട് തന്നെ ഇതിന് നെയ്യ് പത്തിരിയുടെ ഒരു രുചിയാണ്. Credit: She book

Breakast RecipeBreakfastEasy Breakfast Recipe With RavaRecipeTasty Recipes