ചോറു കൊണ്ടു ഇതുപോലെ ചെയ്താൽ പൊറോട്ട മാറി നിൽക്കും! ചപ്പാത്തി പൊറോട്ടയേക്കാൾ പതിന്മടങ്ങ് രുചിയും സോഫ്റ്റുമായ കിടിലൻ ബ്രേക്ക്ഫാസ്റ്റ്!! | Easy Breakfast Recipe

Easy Breakfast Recipe : രാവിലെ ബ്രേക്ക്ഫാസ്റ്റിന് എന്ത് ഉണ്ടാക്കും എന്ന് ആലോചിച്ചു സമയം കളയുന്ന ആളുകളാണ് നമ്മളിൽ കൂടുതലും ഉള്ളത്. ബ്രേക്ഫാസ്റ്റിനും ഡിന്നറിനും കഴിക്കാൻ പറ്റിയ ഒരു അടിപൊളി റെസിപ്പിയാണ് ഇന്ന് നമ്മൾ ഇവിടെ പറയാൻ പോകുന്നത്. ചോറ് ബാക്കി ഉണ്ടെങ്കിൽ ഇനി ആരും വെറുതെ കളയല്ലേ. ഒരു പ്രാവശ്യം ഇത് പോലെ ഒന്ന് ഉണ്ടാക്കി നോക്കു. പിന്നീട് അങ്ങോട്ട് ഈ ഒരു റെസിപ്പി തന്നെ ആയിരിക്കും നിങ്ങൾ സ്ഥിരമായി ഉണ്ടാക്കുന്നത്. ചോറു കൊണ്ടു ഇതുപോലെ ഉണ്ടാക്കിയാൽ പൊറാട്ടാ വരെ മാറി നിൽക്കും. അപ്പോൾ എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ?

ചേരുവകൾ

  • ചോറ് – 1. 1/2 കപ്പ്
  • മുട്ട – 1 എണ്ണം
  • പഞ്ചസാര – 1 നുള്ള്
  • ഉപ്പ് – ആവശ്യത്തിന്
  • മൈദ പൊടി – 2 കപ്പ്
  • ചെറു പയർ – 1 ഗ്ലാസ്
  • പച്ച മുളക് – 3 എണ്ണം
  • ഉരുളകിഴങ്ങ് – 1 എണ്ണം
  • ഇഞ്ചി
  • വെളുത്തുള്ളി – 3 അല്ലി
  • വെളിച്ചെണ്ണ
  • പട്ട
  • ഗ്രാമ്പു
  • ഏലക്ക
  • സവാള
  • തേങ്ങ കൊത്ത്
  • മഞ്ഞൾപൊടി – 1/2 ടീ സ്പൂൺ
  • മല്ലി പൊടി – 1 ടീ സ്പൂൺ
  • മുളക് പൊടി – 1/2 ടീ സ്പൂൺ
  • ചിക്കൻ മസാല

Ads

Ingredients

  • Rice – 1. 1/2 cup
  • Egg – 1 piece
  • Sugar – 1 pinch
  • Salt – as needed
  • Flour powder – 2 cups
  • Mung bean – 1 glass
  • Green chilies – 3 pieces
  • Potato – 1 piece
  • Ginger
  • Garlic – 3 cloves
  • Coconut oil
  • Cinnamon
  • Cloves
  • Cardamom
  • Onion
  • Coconut bits
  • Turmeric powder – 1/2 teaspoon
  • Coriander powder – 1 teaspoon
  • Chili powder – 1/2 teaspoon
  • Chicken masala

Advertisement

How to make Easy Breakfast Recipe

ഒരു മിക്സിയുടെ ജാറിലേക്ക് ചോറും മുട്ടയും ഒരു നുള്ള് പഞ്ചസാരയും ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കുക. ശേഷം ഇതിലേക്ക് കുറച്ചു കൂടി ചോറും വെള്ളവും ഒഴിച്ച് ഒന്നുകൂടി അരച്ചെടുത്ത ശേഷം ഒരു ബൗളിലേക്ക് മാറ്റുക. ഇനി ഇതിലേക്ക് മൈദപ്പൊടി ചേർത്ത് കൊടുക്കുക. എന്നിട്ട് നന്നായി കുഴച്ചെടുക്കുക. ശേഷം ഇതൊരു കൗണ്ടർ ടോപ്പിൽ ഇട്ട് നന്നായി എണ്ണ തടവി വീണ്ടും കുഴച്ചെടുത്ത് ബോളുകൾ ആക്കി മാറ്റി വെക്കുക.

ഇനി ഓരോ ബോൾ എടുത്ത് കൈകൊണ്ടു തന്നെ ചെറിയ പൂരിയുടെ രൂപത്തിൽ പരത്തിയ ശേഷം ഇനി ഇത് 10 മിനിറ്റ് വരെ റസ്റ്റ് ചെയ്യാൻ വെക്കുക. റസ്റ്റ് ചെയ്ത ശേഷം ഓരോ മാവെടുത്ത് നമുക്ക് നന്നായി കട്ടിയില്ലാതെ തന്നെ പരത്തിയെടുക്കാം. ശേഷം അത് ഏറ്റവും അടിയിൽ നിന്നും മുകളിലേക്ക് ചുരുട്ടി കൊടുക്കുക. എന്നിട്ട് പൊറോട്ട റോൾ ചെയ്യുന്ന പോലെ റോൾ ചെയ്തു വയ്ക്കുക. ഇനി ഇത് വീണ്ടും ഒന്ന് പരത്തി ചൂടായ പാനിലേക്ക് ഇട്ടു കൊടുത്ത് രണ്ട് സൈഡും മറിച്ചും തിരിച്ചും എണ്ണ തടവി ചുട്ടെടുക്കുക.

കുക്കറിലേക്ക് കഴുകിയ ചെറുപയറും, ഉരുളക്കിഴങ്ങും, ആവശ്യത്തിന് ഉപ്പും, വെള്ളവും, പച്ചമുളക്, ഇഞ്ചിയും, വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് ആറ് വിസിൽ വരെ വേവിക്കുക. ശേഷം വേറൊരു പാത്രത്തിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്ത് അതിലേക്ക് പട്ട, ഗ്രാമ്പു, ഏലക്ക എന്നിവയുടെ ചെറിയ കഷ്ണങ്ങൾ ചേർത്തു കൊടുക്കുക. ഇനി ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന സവാളയും തേങ്ങാക്കൊത്തും ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക. ശേഷം ഇതിലേക്ക് വേവിച്ച് വച്ചിരിക്കുന്ന ചെറുപയർ ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യുക.

ഇനി നമുക്ക് ഇതിലേക്ക് മല്ലിപ്പൊടിയും, മുളകുപൊടിയും, മഞ്ഞൾപ്പൊടിയും, ചിക്കൻ മസാലയും ചേർത്തു കൊടുത്തു നന്നായി മിക്സ് ചെയ്യുക. ഇനി ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് നന്നായി തിളപ്പിച്ച ശേഷം ഇതിലേക്ക് വേപ്പിലയും മല്ലിയിലയും ചേർത്തു കൊടുക്കാം. അവസാനം കുറച്ച് ഗരംമസാല കൂടി ചേർത്തു കൊടുത്ത് തീ ഓഫ് ആക്കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് വീഡിയോ മുഴുവനായും കണ്ടു നോക്കൂ. Easy Breakfast Recipe Credit : shebees kitchen tips


Easy Parotta Recipe – Soft, Flaky South Indian Flatbread

Craving restaurant-style soft and flaky parottas at home? This easy parotta recipe helps you make the famous South Indian street-style flatbread using just a few basic ingredients. Perfect with kurma, chicken curry, or veg salna, parotta is a must-have for any South Indian food lover!

Even if you’re new to kneading and folding, this method ensures soft layers and a perfect golden finish.


Time: Prep 20 min | Rest 1 hr | Cook 20 min | Total 1 hr 40 min | Serves 4


Ingredients:

  • 2 cups all-purpose flour (maida)
  • 1 tsp sugar
  • 1/2 tsp salt
  • 2 tbsp oil or ghee
  • 3/4 cup warm water (adjust as needed)
  • Extra oil or ghee for cooking and layering

Instructions:

1. Prepare the Dough

  • In a bowl, mix flour, salt, and sugar.
  • Add warm water little by little and knead into a soft, elastic dough.
  • Add 1 tbsp oil and knead again for 2–3 minutes.
  • Cover and rest for 1 hour (this step makes the dough softer).

2. Divide & Roll

  • Divide dough into equal-sized balls (8–10 depending on size).
  • Coat them with a bit of oil and let rest again for 10–15 minutes.

3. Layering Technique

  • Roll each ball into a thin sheet (almost transparent).
  • Brush with oil or ghee and pleat it like a paper fan (back and forth folds).
  • Roll it into a spiral and tuck the end underneath. Let it rest for 5–10 minutes.

4. Final Roll & Cook

  • Flatten each spiral gently with a rolling pin.
  • Heat a tawa or skillet on medium flame.
  • Cook parotta on both sides with a little oil or ghee until golden brown and flaky.

5. Fluff for Layers (Optional)

  • Stack 2–3 hot parottas and clap or crush them between your palms to bring out the layers.

Tips:

  • Use milk instead of water for extra softness.
  • Resting the dough is key to soft, stretchy layers.
  • Don’t skip the spiral folding – that’s what gives the iconic flakiness!

Easy Breakfast Recipe

  • Easy parotta recipe
  • How to make soft parotta at home
  • Layered paratha recipe
  • South Indian street food recipes
  • Homemade Malabar paratha

Read also : 2 ചേരുവ പൊറോട്ട മാറി നിക്കും ഇതിനു മുന്നിൽ! കറികളൊന്നും വേണ്ട ഇത് കഴിക്കാൻ; 5 മിനിറ്റിൽ കിടിലൻ ബ്രേക്ക്ഫാസ്റ്റ് റെഡി!! | Egg Puri Recipe

BreakfastBreakfast RecipePorottaRecipeTasty Recipes