ബീറ്റ്റൂട്ടും സേവനാഴിയും കൊണ്ട് ഇങ്ങനെ ഒന്ന് ചെയ്തു നോക്കൂ; ഈ ഒരു സൂത്രം ആരും ഇതുവരെ ചെയ്തിട്ടുണ്ടാകില്ല!! | Easy Beetroot Snack Recipe

Easy Beetroot Snack Recipe

Easy Beetroot Snack Recipe Malayalam : നമ്മൾ എല്ലാരും ബീറ്റ് റൂട്ട് കൊണ്ട് ഒരു പാട് വിഭവങ്ങൾ ഉണ്ടാക്കുന്നവരാണല്ലേ. ഇനി നമുക്ക് ബീറ്റ്റൂട്ട് കൊണ്ട് കിടിലൻ ഒരു നാലുമണി പലഹാരം ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ഇതിനായി ആദ്യം വേണ്ടത് തൊലി കളഞ്ഞു ചെറുതായി കട്ട്‌ ചെയ്തെടുത്ത ബീറ്റ്റൂട്ട് ആണ്. ഈ ബീറ്റ്റൂട്ട് ആദ്യം ഒരു ജാറിലേക്ക് ഇട്ടിട്ടു വെള്ളം ഒഴിക്കാതെ ഒന്ന് ഒതുക്കി എടുക്കണം. എന്നിട്ട് ഒരു ഗ്ലാസ്‌ വെള്ളം ഒഴിച്ച് നന്നായി അടിച്ചു എടുക്കുക.

എന്നിട്ട് ഈ ബീറ്റ്റൂട്ട് ഒരു വല്യ അരിപ്പയിൽ ആദ്യം അരിച്ചെടുക്കണം. ശേഷം ചായ അരിക്കുന്ന അരിപ്പയിൽ ഒന്ന് കൂടി അരിച്ചെടുക്കുക. അപ്പോൾ കിട്ടുന്ന ബീറ്റ്‌റൂട്ടിന്റെ വെള്ളം ഒരു കപ്പിൽ മാറ്റി വെക്കുക. ഇനി ഒരു ബൗളിൽ ചെറിയ കപ്പ് അരിപ്പൊടി ഇടുക. ഇതിലേക്ക് കാൽ കപ്പ് കടലമാവ് ലേശം ഉപ്പ് ഇത്തിരി പെരുംകായം കൂടി ചേർക്കുക. എന്നിട്ട് കുറച്ചു ചെറു ജീരകവും കുറച്ചു ഏതെങ്കിലും റിഫയ്ൻഡ് ഓയിൽ ചേർത്ത് കൈ

Easy Beetroot Snack Recipe
Easy Beetroot Snack Recipe

കൊണ്ട് നന്നായി തിരുമ്മി എടുക്കുക. ശേഷം ഇതിലേക്ക് നമ്മൾ മുമ്പ് മാറ്റി വെച്ചിരുന്ന ബീറ്റ്റൂട്ട് വെള്ളം കൂടി ഒഴിച്ച് മാവ് പരുവത്തിൽ കുഴച്ചു എടുക്കുക. എന്നിട്ട് സേവനവഴി എടുത്തു വലിയ അച്ച് നിറച്ചിട്ടു അതിലേക്കു ഈ മാവ് ഇടുക. ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ചിട്ടു എണ്ണ ചൂടായ ശേഷം തീ കുറച്ചു പതിയെ ഈ മാവ് ഒഴിച്ച് ചുറ്റിച്ചു വറത്തു കോരി എടുക്കുക. ഇതു വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒരു വിഭവം ആണ്.

എങ്ങിനെയാണ് ഇത് തയ്യാറാക്കേണ്ടത് എന്ന് വീഡിയോയിൽ വിശദമായി നിങ്ങൾക്ക് കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കണം. എന്നിട്ട് ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. അടിപൊളിയാണേ. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ മറ്റുള്ളവരുടെ അറിവിലേക്കായി ഈ പോസ്റ്റ് ഷെയർ ചെയ്‌ത്‌ എത്തിക്കാൻ മറക്കരുതേ.. Video credit: E&E Creations

5/5 - (1 vote)
You might also like