About Easy Beef Fry Recipe
ഈയൊരു ബീഫ് ഫ്രൈ ഉണ്ടെങ്കിൽ നമുക്ക് ചോറ് എത്ര വേണമെങ്കിലും കഴിക്കാം. അത്രയും ടേസ്റ്റി ആയ ഒരു ബീഫ് കറിയുടെ റെസിപ്പി ആണിത്. ഏറ്റവും സിമ്പിൾ ആയി അതുപോലെ തന്നെ ടേസ്റ്റിയുമായി തന്നെ നമുക്ക് ബീഫ് ഫ്രൈ [ Easy Beef Fry Recipe ] എങ്ങനെയാണ് വീട്ടിൽ തന്നെ ഉണ്ടാക്കിയെടുക്കുന്നത് നോക്കിയാലോ.
Ingredients
- ബീഫ് – 3/4 കിലോ
- മഞ്ഞൾപൊടി
- മുളക് പൊടി
- മല്ലി പൊടി
- കുരുമുളക് പൊടി
- ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്
- ഉപ്പ്
- വെളിച്ചെണ്ണ
- വേപ്പില
- സവാള – 2 എണ്ണം
- പച്ച മുളക്
- ഗരം മസാല
Learn How to Make Easy Beef Fry Recipe
ബീഫ് കഴുകി വൃത്തിയാക്കി കഷണങ്ങളാക്കി കുക്കറിലേക്ക് ചേർത്ത് കൊടുക്കുക. ഇതിലേക്ക് മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, മുളകുപൊടി, കുരുമുളകുപൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യത്തിന് ഉപ്പും ചേർത്തു കൊടുത്ത് നന്നായി മിക്സ് ചെയ്ത ശേഷം അടച്ചു വെച്ച് വേവിച്ച് എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് കൊടുക്കുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് കൊടുത്ത് നന്നായി വഴറ്റുക.
ശേഷം ഇതിലേക്ക് പച്ചമുളക് നീളത്തിൽ അറിഞ്ഞതും സവാള കനം കുറച്ച് നീളത്തിൽ അരിഞ്ഞതും ആവശ്യത്തിന് ഉപ്പും ചേർത്ത് വഴറ്റുക. സവാള നന്നായി വാടിയ ശേഷം ഇതിലേക്ക് മഞ്ഞൾപ്പൊടിയും മുളകുപൊടിയും മല്ലിപ്പൊടിയും ചേർത്ത് കൊടുക്കുക. ഇനി പൊടികളുടെ പച്ചമണം മാറുന്നവരെ നന്നായി മൂപ്പിച്ച് എടുക്കുക. ഇനി നമുക്ക് ഇതിലേക്ക് വേവിച്ചു വച്ചിരിക്കുന്ന ബീഫ് ചേർത്ത് കൊടുക്കാം. ബീഫ് കൂടി ചേർത്ത ശേഷം ആവശ്യത്തിന് കുരുമുളകുപൊടിയും വേപ്പിലയും ചേർത്ത് കൊടുത്ത് നന്നായി വരട്ടിയെടുക്കുക.
കുറച്ചുനേരം ഇതിങ്ങനെ വരട്ടിയെടുക്കും തോറും നമ്മുടെ ബീഫ് നന്നായി ഫ്രൈ ആയി കിട്ടിത്തുടങ്ങും. അങ്ങനെ നന്നായി ഫ്രൈ ആകുന്നത് വരെ ഇളക്കി കൊടുത്തു ആവശ്യത്തിന് കുരുമുളകുപൊടി ചേർത്തു കൊടുത്തു തീ ഓഫ് ആകാവുന്നതാണ്. രുചിയൂറും ബീഫ് ഫ്രൈ ഇവിടെ റെഡിയായിട്ടുണ്ട്. ഇതുപോലെ നിങ്ങളും വീട്ടിൽ ഉണ്ടാക്കി നോക്കൂ. എങ്ങിനെയാണ് ഇത് തയ്യാറാക്കുന്നത് എന്ന് വീഡിയോ കണ്ടു എല്ലാവർക്കും മനസ്സിലാക്കാം. Easy Beef Fry Recipe Credit : Ziyas Cooking