കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു മധുര പലഹാരമാണിത്. കുറഞ്ഞ ചേരുവകൾ കൊണ്ട് വളരെ എളുപ്പത്തിൽ തന്നെ ഇത് നമുക്ക് വീട്ടിൽ തയ്യാറാക്കി എടുക്കാം. ഇനി വൈകുന്നേരം ചായയുടെ കൂടെ എന്തുണ്ടാക്കും എന്ന് ആലോചിച്ചിരിക്കുന്നവർ ഇതൊന്നു ട്രൈ ചെയ്തു നോക്കൂ.
- നേന്ത്രപ്പഴം 2 എണ്ണം
- നെയ്യ് – 1.1/2 ടേബിൾ സ്പൂൺ
- കശുവണ്ടി
- ഉണക്ക മുന്തിരി
- തേങ്ങ ചിരകിയത്- 1 കപ്പ്
- വറുത്ത റവ- 1/2 കപ്പ്
- വറുത്ത അരിപ്പൊടി – 2 ടേബിൾ സ്പൂൺ
- വെള്ളം – 1. 1/2 കപ്പ്
- പഞ്ചസാര – 1/2 കപ്പ്
- ഏലക്ക പൊടി- 1/4 ടീസ്പൂൺ
ശേഷം അതേ പാനിലേക്ക് അര ടീസ്പൂൺ നെയ്യ് കൂടി ഒഴിച്ച് പഴവും വയറ്റി എടുക്കുക. വഴറ്റി വച്ചിരിക്കുന്ന പഴത്തിലേക്ക് തേങ്ങ ചിരകിയത് കൂടിയിട്ട് കൊടുത്ത് നന്നായി യോജിപ്പിച്ച് എടുക്കുക. വേറൊരു പാൻ അടുപ്പിൽ വെച്ച് വെള്ളം തിളപ്പിച്ച് അതിലേക്ക് വറുത്ത റവ കുറച്ച് കുറച്ച് ഇട്ടുകൊടുത്ത് ഇളക്കിക്കുക. ഇതിലേക്ക് അരിപ്പൊടിയും പഞ്ചസാരയും ഒരു നുള്ള് ഉപ്പും കൂടിയിട്ട് നന്നായി പാനിൽ നിന്ന് വിട്ടു പോരുന്ന പരുവം വരെ ഇളക്കുക.
ശേഷം ഇതിലേക്ക് നമ്മൾ നേരത്തെ ചെയ്തു വച്ചിരുന്ന പഴത്തിന്റെ കൂട്ട് കൂടി ഇട്ട് നന്നായി യോജിപ്പിച്ചെടുക്കുക. ശേഷം ഇത് അല്പനേരം ചൂടാറാൻ വെക്കുക. കൈകൊണ്ട് തൊടാവുന്ന പരുവം ആവുമ്പോഴേക്കും ഇത് നിങ്ങൾക്ക് ഇഷ്ടമുള്ള ഷേപ്പ് ആക്കി വെക്കുക. ഒരു സ്റ്റീമർ അടുപ്പിൽ വച്ച് 10 മിനിറ്റ് ആവിയിൽ പുഴുങ്ങി എടുക്കാവുന്നതാണ്. Credit: Recipes By Revathi