Easy Banana ada snack Recipe: ആവിയിൽ പുഴുങ്ങിയെടുക്കുന്ന രുചികരമായ നേന്ത്രപ്പഴ അട കഴിച്ചിട്ടുണ്ടോ? വളരെ കുറഞ്ഞ സമയം കൊണ്ട് നേന്ത്രപ്പഴം കൊണ്ട് ഉണ്ടാക്കാൻ പറ്റുന്ന ടേസ്റ്റി ആയ ഒരു അടയാണിത്. വൈകുന്നേരങ്ങളിൽ സിമ്പിൾ ആയി ചായയുടെ കൂടെ ഉണ്ടാക്കാൻ കഴിയുന്ന നേന്ത്രപ്പഴ അടയുടെ റെസിപ്പി നോക്കിയാലോ. ആദ്യം തന്നെ നേന്ത്ര പഴം നന്നായി പുഴുങ്ങി എടുക്കുക. ഒരു പാത്രത്തിൽ തേങ്ങ ചിരകിയതും പഞ്ചസാരയും ഏലക്ക ചതച്ചതും ഇട്ട് നന്നായി മിക്സ് ചെയ്തു വയ്ക്കുക.
- നേന്ത്രപ്പഴം – 2 എണ്ണം
- തേങ്ങ ചിരകിയത്- 1/2 കപ്പ്
- പഞ്ചസാര – 1 ടേബിൾ സ്പൂൺ
- ഏലക്ക – 2 എണ്ണം
- അരിപൊടി – 1 കപ്പ്
പഴം നന്നായി പുഴുങ്ങിയ ശേഷം അത് മിക്സിയുടെ ജാറിൽ വെള്ളം ഒട്ടും ഒഴിക്കാതെ ഇട്ട് അടിച്ചെടുക്കുക. ശേഷം ഇതൊരു ബൗളിലേക്ക് മാറ്റി അതിലേക്ക് ഒരു കപ്പ് അരി പൊടിയുടെ പകുതി ഇട്ടുകൊടുത്തു നന്നായി മിക്സ് ചെയ്ത് എടുക്കുക. ചപ്പാത്തിക്ക് മാവ് കുഴക്കുന്ന രീതിയിൽ കുഴച്ചെടുക്കുക. ശേഷം കുറച്ചുകൂടി അരിപ്പൊടി ഇട്ടുകൊടുത്ത് മാവ് ഒട്ടിപ്പിടിക്കാത്ത രൂപത്തിൽ കുഴച്ചെടുക്കുക. അട ഉണ്ടാക്കുന്ന വലിപ്പത്തിൽ വാഴ ഇല കീറിയെടുത്ത് അതിലേക്ക് എണ്ണ തടവി
നേരത്തെ ചെയ്തു വച്ചിരിക്കുന്ന മാവ് കുറച്ച് ഇട്ടു കൊടുത്തു കൈ കൊണ്ടു തന്നെ നന്നായി പരത്തുക. ശേഷം ഇതിന്റെ നടുക്കായി തേങ്ങ ചിരകിയതിന്റെ മിക്സ് കൂടി വച്ചു കൊടുക്കുക. ശേഷം വാഴയില ഇത് അടയുന്ന രൂപത്തിൽ മടക്കി വെക്കുക. ഒരു സ്റ്റീമർ അടുപ്പിൽ വെച്ച് വെള്ളം നന്നായി തിളച്ച ശേഷം അതിലേക്ക് വലിയ വാഴയില ആദ്യം താഴെ വെച്ചു കൊടുത്ത് അതിനു മുകളിലായി നമ്മൾ ഉണ്ടാക്കിയ അടകൾ എല്ലാം നിരത്തി വച്ചു കൊടുക്കുക. മീഡിയം തീയിൽ 8 മുതൽ 10 മിനിറ്റ് വരെ ഇത് വേവിച്ചെടുക്കുക. Credit: Mums Daily