വളരെ എളുപ്പത്തില്‍ തേങ്ങയില്ലാത്ത വറുത്തരച്ച കടല കറി തയ്യാറാക്കി നോക്കൂ 😋👌 പുട്ടിനും അപ്പത്തിനും അടിപൊളിയാണേ 👌👌

ഇന്ന് നമുക്ക് വളരെ എളുപ്പത്തിൽ തേങ്ങയില്ലാതെ തന്നെ വറുത്തരച്ച അടിപൊളി കടല കറി തയ്യാറാക്കിയാലോ.? അതിനായി നമുക്ക് ആവശ്യമായിട്ടുള്ളത് 1 കപ്പ് കടലായാണ്. ഇത് കുതിരാൻ വേണ്ടി തലേദിവസം വെള്ളത്തിലിട്ടു വെക്കണം ട്ടാ.. ഈ കടല കുതിരാൻ ഇട്ട വെള്ളം കളയരുത്.. ഈ വെള്ളത്തിലാണ് നമ്മൾ കടല വേവിച്ചെടുക്കുന്നത്.

അടുത്തതായി ഒരു ചൂടായ പാനിലേക്ക് 3 tbsp വെളിച്ചെണ്ണ ഒഴിക്കുക. അതിലേക്ക് 2 സവാള നീളത്തിൽ അരിഞ്ഞത്, ചെറിയ കഷ്ണം ഇഞ്ചി, 2 അല്ലി വെളുത്തുള്ളി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് വഴറ്റിയെടുക്കുക. എന്നിട്ട് അതിലേക്ക് 1 പഴുത്ത തക്കാളി അരിഞ്ഞത് ചേർത്ത് വഴറ്റിയെടുക്കുക. അടുത്തതായി ഇതിലേക്ക് 1 1/2 tbsp മല്ലിപൊടി, 1/4 tspn മഞ്ഞൾപൊടി, 1/2 tspn ഗരംമസാല, 1/2 tbsp മുളകുപൊടി ചേർത്ത് നന്നായി ഇളക്കുക.

ഈ മസാല ചൂടാറിയ ശേഷം 1/4 കപ്പ് വെള്ളം ചേർത്ത് ഒരു മിക്സിയിലിട്ട് അരച്ചെടുക്കുക. പിന്നീട് ഒരു കുക്കറിലേക്ക് നമ്മുടെ കടല ഇട്ടുകൊടുക്കുക. അതിലേക്ക് അരച്ച മസാല ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക. എന്നിട്ട് അതിലേക്ക് കടലയുടെ വെള്ളം കൂടി ചേർത്ത് വേവിക്കുക.

ഇതുപോലെ നിങ്ങളും വീട്ടിൽ തീർച്ചയായും ഉണ്ടാക്കി നോക്കൂ.. കൂടുതല്‍ വീഡിയോകള്‍ക്കായി Jas’s Food book ചാനല്‍ സബ്സ്ക്രൈബ് ചെയ്യാനും ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്. 𝗠𝗼𝗿𝗲 Videos ▶ http://bit.ly/tasty_videos