
Easy Evening Snacks Recipe Malayalam : ഇന്ന് നമ്മൾ ഇവിടെ ഉണ്ടാക്കാൻ പോകുന്നത് വളരെ സിമ്പിൾ ആയി ഉണ്ടാക്കി എടുക്കാവുന്ന വളരെ ടേസ്റ്റിയായിട്ടുള്ള ഒരു കിടിലൻ നാലുമണി പലഹാരത്തിനറെ റെസിപ്പിയാണ്. ചായവെക്കുന്ന സമയം കൊണ്ടുതന്നെ നമുക്കിത് ഉണ്ടാക്കി എടുക്കാവുന്നതേ ഉള്ളൂ.. അപ്പോൾ ടേസ്റ്റയിലായിട്ടുള്ള ഈ സ്നാക്ക് എങ്ങിനെയാണ് വളരെ പെട്ടെന്ന് തയ്യാറാക്കിയെടുക്കുന്നത് എന്ന് നോക്കാം.
ഈ സ്‌നാക്കിന്റെ മധുരത്തിനായി നമ്മൾ ഇവിടെ 1 കപ്പ് (200g) ശർക്കരയാണ് എടുത്തിട്ടുള്ളത്. ആദ്യം ഒരു ചൂടായ പാനിലേക്ക് ഈ ശർക്കര ഇട്ടുകൊടുക്കുക. എന്നിട്ട് അതിലേക്ക് 1 1/2 കപ്പ് വെള്ളം ഒഴിച്ച് നല്ലപോലെ ചൂടാക്കി ശർക്കര ഉരുക്കിയെടുക്കുക. അടുത്തതായി ഒരു ബൗളിലേക്ക് 1 കപ്പ് അരിപൊടി എടുക്കുക.

പിന്നീട് ഇതിലേക്ക് 1/2 കപ്പ് മൈദ, 1 നുള്ള് ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഒന്ന് മിക്സ് ചെയ്യുക. അതിനുശേഷം ഇതിലേക്ക് നേരത്തെ തയ്യാറാക്കി വെച്ചിരിക്കുന്ന ശർക്കരപാനി ഒരു അരിപ്പയിലൂടെ അരിച്ച് കുറേശെ ആയി ഒഴിച്ചു കൊടുത്ത് നല്ലപോലെ മിക്സ് ചെയ്യുക. ദോശമാവിന്റെ രൂപത്തിലാണ് നമുക്കിവിടെ ഈ മാവ് ആക്കിയെടുക്കേണ്ടത്.
അടുത്തതായി ഇതിലേക്ക് 2 tbsp റവ, 1/2 tsp ഏലക്കായ പൊടി, 1/2 tsp ചെറിയ ജീരകം പൊടിച്ചത്, 1/2 tbsp തേങ്ങാക്കൊത്ത് ചെറുതായി അരിഞ്ഞെടുത്തത് എന്നിവ ചേർത്ത് ഇളക്കി യോജിപ്പിച്ചെടുക്കുക. 1 നുള്ള് ബേക്കിംഗ് സോഡയും ചേർത്ത് നന്നായി ഇളക്കുക. ബാക്കി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. Video credit: Amma Secret Recipes