Easy Aloevera Cultivation Using Coconut Shell : ഇന്ന് മിക്ക വീടുകളിലും കറ്റാർവാഴയുടെ ഒരു ചെടിയെങ്കിലും നട്ടുപിടിപ്പിക്കുന്ന രീതി കണ്ടുവരുന്നുണ്ട്. സ്കിൻ കെയർ പ്രോഡക്റ്റ് എന്ന രീതിയിൽ കറ്റാർവാഴക്കുള്ള പ്രാധാന്യം എടുത്തു പറയേണ്ടതു തന്നെയാണ്. ഒരിക്കൽ വളർന്ന് കിട്ടി കഴിഞ്ഞാൽ കുറഞ്ഞ രീതിയിൽ തന്നെ പരിപാലിച്ചെടുക്കാവുന്ന കറ്റാർവാഴ ചെടി പെട്ടെന്ന് വളർത്തിയെടുക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. നല്ല ആരോഗ്യകരമായ രീതിയിൽ കറ്റാർവാഴ വളരുന്നതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം.
കറ്റാർവാഴ ചെടിയായോ അല്ലെങ്കിൽ തണ്ടിൽനിന്നോ വളരെ എളുപ്പത്തിൽ വളർത്തിയെടുക്കാവുന്നതാണ്. എന്നാൽ അതിനായി തിരഞ്ഞെടുക്കുന്ന മണ്ണ്, കമ്പോസ്റ്റ് എന്നിവയിലെല്ലാം ശ്രദ്ധ നൽകേണ്ടതുണ്ട്. കറ്റാർവാഴ നടുന്ന പോട്ടിന്റെ കനം കുറയ്ക്കുന്നതിനും ചെടി പെട്ടെന്ന് വളരുന്നതിനുമായി ഉപയോഗിക്കാവുന്ന ഒന്നാണ് ചിരട്ട. ആദ്യം തന്നെ ചെടി നടാനായി തിരഞ്ഞെടുക്കുന്ന പോട്ടിന്റെ ഏറ്റവും താഴെ ഭാഗത്തായി രണ്ടോ മൂന്നോ ചിരട്ടകൾ നിരത്തി വച്ചു കൊടുക്കുക.
Ads
അതിന് മുകളിലായി ഒരു പിടി അളവിൽ കരിയില നിറച്ചു കൊടുക്കണം. വീണ്ടും അതിന്റെ മുകളിലായി വീട്ടിൽ തന്നെ തയ്യാറാക്കിയെടുത്ത കമ്പോസ്റ്റ് മിക്സ് ചെയ്ത മണ്ണ് നിറച്ചു കൊടുക്കാം. ചെടി നല്ല രീതിയിൽ വളരാനായി അല്പം ഉള്ളിത്തോലു കൂടി മണ്ണിനോടൊപ്പം ചേർത്തു കൊടുക്കുന്നത് നല്ലതാണ്. ശേഷം നടാനായി എടുത്തുവച്ച ചെടിയുടെ വേര് മണ്ണിലേക്ക് നല്ല രീതിയിൽ ഇറങ്ങി നിൽക്കുന്ന രീതിയിൽ നട്ടുപിടിപ്പിക്കുക. ആവശ്യത്തിന് വെള്ളം കൂടി മണ്ണിലേക്ക് ഒഴിച്ച് കൊടുക്കണം.
ഈയൊരു രീതിയിൽ കറ്റാർവാഴ നട്ടുപിടിപ്പിക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ വളർന്നു കിട്ടുകയും ആരോഗ്യകരമായ രീതിയിൽ ഇലകൾ വളർന്നു വരികയും ചെയ്യുന്നതാണ്. ആവശ്യത്തിന് വെളിച്ചവും വെള്ളവും മാത്രം ആവശ്യമായിട്ടുള്ള ഒരു ചെടിയാണ് കറ്റാർവാഴ. അതുകൊണ്ടു തന്നെ വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ കൂടുതൽ അളവിൽ നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. വെള്ളത്തിന്റെ അളവ് കൂടിയാൽ ചെടി പെട്ടെന്ന് അളിഞ്ഞു പോകും. കൂടുതൽ വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. Aloevera Cultivation Using Coconut Shell Credit : POPPY HAPPY VLOGS