Easy Aloe vera cultivation using plastic bottles : ഇനി ഇത് എങ്ങനെയാണ് നടുന്നത് എന്ന് നോക്കാം. അതിനായി ഒരു ഗ്രോ ബാഗ് എടുക്കുക. അതിലേക്ക് കുറച്ച് ചകിരി വെച്ച് കൊടുക്കുക. ഇതിലേക്ക് ഇനി ചക്കയുടെ കമ്പോസ്റ്റ് ഇട്ടു കൊടുക്കുക. ശേഷം കുറച്ച് കരിയില ഇടുക. വീടും ഇതിനു മുകളിലേക്ക് ചക്ക കമ്പോസ്റ്റ് ഇടുക. ഇത് ബാഗ് നിറയെ ഇട്ടു കൊടുക്കുക. ഇനി അലോവേര തൈ വെച്ച് കൊടുക്കാം.
തൈ നടുമ്പോൾ അടിയിലുള്ള വേരും പിന്നെ തണ്ട് ഭാഗവും മാത്രം മണ്ണിൽ നിൽക്കുന്ന രീതിയിൽ വേണം നടാൻ. ഇനി ഗ്രോ ബാഗിന്റെ അരികുകൾ ഒന്ന് മടക്കി വെച്ച് കൊടുക്കുക. ശേഷം ഒരു പ്ലാസ്റ്റിക് കുപ്പി എടുത്ത് വായ ഭാഗം ഗ്രോ ബാഗിലെ മണ്ണിൽ കുത്തി വെക്കുക. കുപ്പിയുടെ അടിഭാഗം മുകൾ വശതായിരിക്കും വരുക. ഈ ഭാഗം ഒന്ന് മുറിച്ചു കൊടുക്കണം.
ഇനി ഈ കുപ്പിയിലേക്ക് വേണം വെള്ളവും വളവും ചേർത്തു കൊടുക്കാൻ. ഇതിലേക്ക് ഇനി കിച്ചൺ വേസ്റ്റ് നിറയെ ഇട്ടു കൊടുക്കണം. ഇതിൽ ഉള്ളി തോൽ, മുട്ട തോട്, പഴ തൊലി, ഇങ്ങനെയുള്ള എല്ലാം ഉൾപ്പെടുത്താം. കൂടാതെ മറ്റു പച്ചക്കറികളുടെ തൊലികളും അവശിഷ്ട്ടങ്ങളും മറ്റും, അതും ഇതിൽ ചേർക്കാം.
അലോവേര ചെടിയിലേക്ക് ഒരിക്കലും നേരിട്ട് വെള്ളമൊഴിച്ച് കൊടുക്കരുത്. ഈ കുതി വെച്ച കുപ്പിയിലൂടെ മാത്രമേ വെള്ളം ഒഴിക്കാൻ പാടുള്ളൂ. ഇത് ചെടി നന്നായി തഴച്ച് വളരാനും, പുതിയ തൈകൾ ഉണ്ടാകുന്നതിനും സഹായിക്കും. ഇതിനെ കുറിച്ച് കൂടുതൽ അറിയാനായി ഈ വീഡിയോ കാണൂ. Video Credit : Poppy vlogs