Easy 2 Taro Stem Recipes: ചേമ്പ് തണ്ടുകൊണ്ട് നമുക്ക് ചോറിന് കൂട്ടാനായി ടേസ്റ്റിയായ ചേമ്പിന്റെ കറിയും അതുപോലെതന്നെ ചേമ്പിന്റെ തോരനും ഉണ്ടാക്കിയെടുക്കാം. ഹെൽത്തിയായ ചേമ്പു തണ്ട് കൊണ്ടുള്ള ഒരു കറിയുടെയും തോരന്റെയും റെസിപ്പി ആണിത്. നമുക്ക് ഇത് എങ്ങനെയാണ് വളരെ പെട്ടെന്ന് ഉണ്ടാക്കിയെടുക്കുന്നത് നോക്കാം.
ചേരുവകൾ
- പരിപ്പ് – 1/4 കപ്പ്
- മഞ്ഞൾപൊടി
- ചേമ്പ് തണ്ട്
- തക്കാളി – 1 എണ്ണം
- സവാള
- പച്ച മുളക്
- വെളുത്തുള്ളി
- തേങ്ങ ചിരകിയത്
- ചെറിയുള്ളി
- നല്ല ജീരകം
- വേപ്പില
- വെളിച്ചെണ്ണ
- വറ്റൽ മുളക്
- ഉഴുന്ന്
- അരി
- പച്ച മുളക്
തയ്യാറാകുന്ന വിധം
ഒരു കുക്കറിലേക്ക് പരിപ്പും കുറച്ച് വെള്ളവും ആവശ്യത്തിന് മഞ്ഞൾപ്പൊടിയും ഉപ്പും ചേർത്ത് രണ്ടു വിസിൽ വരെ വേവിക്കുക. പരിപ്പ് വേവുന്ന സമയം കൊണ്ട് നമുക്ക് ചേമ്പ് നന്നായി കഴുകിയ ശേഷം വട്ടത്തിൽ മുറിച്ചെടുക്കാം. ചേമ്പ് മുറിച്ചു കുറച്ചുനേരം വച്ചാലാണ് കയ്പ് വരുന്നത്. അതിന് മുന്നേ കറി വെക്കേണ്ടതാണ്. അതുകൊണ്ട് തന്നെ ചേമ്പ് കഴുകിയശേഷം കല്ലുപ്പും മഞ്ഞൾപ്പൊടിയും വെള്ളത്തിൽ ഇട്ട് അതിലേക്ക് ചേമ്പ് ഇട്ട് കഴുകിയെടുക്കുക. കുക്കറിലേക്ക് ഇനി സവാള അരിഞ്ഞതും തക്കാളിയും വേപ്പിലയും വെളുത്തുള്ളിയും പച്ചമുളകും ചേമ്പും കൂടി ചേർത്ത് വീണ്ടും അടച്ചുവെച്ച് രണ്ട് വിസിൽ വരെ വേവിക്കുക.
ഇനി തേങ്ങ ചിരകിയതും നല്ല ജീരകവും ചെറിയുള്ളിയും ചേർത്ത് നന്നായി പേസ്റ്റ് രൂപത്തിൽ അരച്ചെടുത്ത ശേഷം ചേമ്പ് വെന്ത് കഴിയുമ്പോൾ ഇത് കുക്കറിലേക്ക് ഒഴിച്ചു കൊടുത്തു നന്നായി ഇളക്കി യോജിപ്പിച്ച് എടുക്കുക. ഒരു ചട്ടി അടുപ്പിൽ വച്ച് ചൂടാകുമ്പോൾ വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ശേഷം ഇതിലേക്ക് കടുക് ഇട്ട് പൊട്ടിക്കുക. ചേർത്ത് കൊടുത്ത് ചൂടായി വരുമ്പോൾ വേപ്പിലയും മുളകുപൊടിയും ചേർത്ത് കൊടുക്കുക ഇനി നമ്മൾ ഉണ്ടാക്കി വച്ചിരിക്കുന്ന കറി ഒഴിച്ചുകൊടുത്തു ഇളക്കി യോജിപ്പിച്ച് എടുത്താൽ റെഡിയായി. തോരൻ ഉണ്ടാക്കാനായി ഒരു പാൻ അടുപ്പിൽ വച്ച് അതിലേക്ക് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തു കഴിയുമ്പോൾ ഇതിലേക്ക് ഉഴുന്ന് ചേർത്ത് കൊടുക്കുക.
ശേഷം കുറച്ച് അരി കൂടി ചേർത്തു കൊടുത്തു നന്നായി ഒന്ന് മിക്സ് ആക്കുക. ശേഷം ഇതിലേക്ക് നമ്മൾ നീളത്തിൽ കനം കുറച്ച് അരിഞ്ഞു വച്ചിരിക്കുന്ന ചേമ്പ് കഴുകി വൃത്തിയാക്കിയ ശേഷം ചേർത്തു കൊടുത്തു പച്ച മുളകും ചേർത്ത് അടച്ചുവെച്ച് വേവിക്കുക. തേങ്ങയുടെ ഒരു മിക്സ് ചേർക്കാനുണ്ട് അതിനായി മിക്സിയുടെ ജാറിലേക്ക് തേങ്ങ ചിരകിയതും പച്ചമുളകും ചെറിയുള്ളിയും നല്ലജീരകവും ചേർത്ത് ഒന്ന് അടിച്ചെടുക്കുക. ശേഷം ഇത് ചേർത്ത് കൊടുത്ത് നന്നായി ഇളക്കി യോജിപ്പിച്ച് ആവശ്യത്തിന് ഉപ്പും ചേർത്ത് കൊടുത്ത് മിക്സ് ചെയ്യുക. ശേഷം ഇതിലേക്ക് വേപ്പില കൂടി ചേർത്ത് കഴിയുമ്പോൾ തോരൻ റെഡിയായി. Credit: Nasra Kitchen World