Easy 2 Minute Breakfast : പ്രഭാതഭക്ഷണത്തിനായി മിക്ക വീടുകളിലും ഇഡലി, ദോശ പോലുള്ള പലഹാരങ്ങളായിരിക്കും സ്ഥിരമായി തയ്യാറാക്കാറുള്ളത്. എന്നാൽ അതിനായി തയ്യാറാക്കുന്ന മാവ് ഉപയോഗിച്ചുകൊണ്ട് തന്നെ കുറച്ച് വ്യത്യസ്തമായി എന്നാൽ രുചികരമായി തയ്യാറാക്കി എടുക്കാവുന്ന ഒരു പലഹാരത്തിന്റെ റെസിപ്പി വിശദമായി മനസ്സിലാക്കാം.
ഈയൊരു പലഹാരം തയ്യാറാക്കാനായി ആദ്യം തന്നെ രണ്ട് ഉരുളക്കിഴങ്ങ് നല്ലതുപോലെ വേവിച്ച് തോലെല്ലാം കളഞ്ഞ് ഉടച്ച് മാറ്റി വയ്ക്കുക. ഒരു പാൻ അടുപ്പത്ത് വച്ച് ചൂടായി വരുമ്പോൾ അതിലേക്ക് എണ്ണയൊഴിച്ച് കടുകിട്ട് പൊട്ടിക്കുക. ശേഷം അതിലേക്ക് സവാള,ഇഞ്ചി, ചെറുതായി അരിഞ്ഞെടുത്തത് കുറച്ച് കറിവേപ്പില എന്നിവയിട്ട് ഒന്ന് വഴണ്ട് വരുമ്പോൾ അല്പം മഞ്ഞൾ പൊടിയും ഉപ്പും ചേർത്ത് കൊടുക്കാവുന്നതാണ്. ശേഷം ഉപ്പിട്ട് വേവിച്ചുവെച്ച ഉരുളക്കിഴങ്ങ് കൂടി ഈ ഒരു കൂട്ടിലേക്ക് ചേർത്ത് മഞ്ഞൾപ്പൊടിയുടെ മണം പോകുന്നത് വരെ ഒന്ന് വഴറ്റിയെടുക്കുക.
ദോശയ്ക്ക് തയ്യാറാക്കുന്ന അതേ കൺസിസ്റ്റൻസിയിൽ മാവ് ആവശ്യത്തിന് ഉപ്പ് ചേർത്ത് സെറ്റാക്കി വയ്ക്കുക. അടി കട്ടിയുള്ള ഒരു ചീനച്ചട്ടി അടുപ്പത്ത് വെച്ച് ചൂടായി വരുമ്പോൾ അതിലേക്ക് ഒരു ടേബിൾ സ്പൂൺ അളവിൽ വെളിച്ചെണ്ണ ഒഴിച്ചുകൊടുക്കുക. അതിലേക്ക് ഒരു കരണ്ടിയളവിൽ മാവൊഴിച്ച് മുകളിലായി തയ്യാറാക്കി വെച്ച ഉരുളക്കിഴങ്ങിന്റെ കൂട്ട് വെച്ച് ഒരു കരണ്ടി മാവു കൂടി അതിനു മുകളിലായി ഒഴിച്ചു കൊടുക്കുക.
പലഹാരത്തിന്റെ ഒരുവശം നല്ല രീതിയിൽ വെന്ത് വന്നു കഴിഞ്ഞാൽ മറിച്ചിട്ട് ഒന്നുകൂടി എടുത്താൽ രുചികരമായ പലഹാരം റെഡിയായി കഴിഞ്ഞു. കുറച്ച് വ്യത്യസ്തമായി എന്നാൽ രുചികരമായ തയ്യാറാക്കി എടുക്കാവുന്ന ഈയൊരു പലഹാരം വെറുതെയോ അല്ലെങ്കിൽ ചട്നിയോടൊപ്പമോ കഴിക്കാവുന്നതാണ്. വിശദമായി മനസ്സിലാക്കാൻ വീഡിയോ കാണാവുന്നതാണ്. video credit : She book