Easily Grow Coriander At Home : മല്ലി ചെടി വളരെ സിമ്പിൾ ആയി തന്നെ നമുക്ക് വീട്ടിൽ ഉണ്ടാക്കിയെടുക്കാൻ സാധിക്കും. കുറച്ച് ടിപ്സ് കാര്യങ്ങൾ മാത്രം ഫോളോ ചെയ്യണം. ആദ്യം തന്നെ ശ്രദ്ധിക്കേണ്ട കാര്യം എന്താണെന്ന് വെച്ചാൽ മല്ലി നല്ല ക്വാളിറ്റി ഉള്ള മല്ലി നോക്കി എടുക്കുക. കൂടുതൽ പഴകിയതോ അല്ലെങ്കിൽ കോളിറ്റി കുറവുള്ള മല്ലിയെടുത്ത് കഴിഞ്ഞാൽ മല്ലിച്ചെടി വളരില്ല.
ഇനി മല്ലി ഒരു തുണിയിൽ ഇട്ടുകൊടുത്ത ശേഷം പത്തിരി പരത്തുന്ന റോൾ ഉപയോഗിച്ച് ഒന്ന് അതിനു മുകളിലൂടെ പ്രസ് ചെയ്ത് എന്നുണ്ടെങ്കിൽ മല്ലി പൊട്ടി വരും. അപ്പോൾ അങ്ങനെ പൊട്ടിയെങ്കിൽ മാത്രമേ മുളച്ചു വരുള്ളൂ. ഇനി ഇത് രാത്രി വെള്ളത്തിൽ ഇട്ട് വെക്കുക. ഇനി നമുക്ക് ആവശ്യം ഒരു കോട്ടൺ തുണിയാണ്. കോട്ടൺ തുണിയിലേക്ക് കുറച്ച് മണ്ണ് ഇട്ട ശേഷം മല്ലി അതിനു മുകളിലേക്ക് ഇട്ട് കൊടുത്ത് നന്നായി കെട്ടി കൊടുക്കുക.
Advertisement
ശേഷം ഈയൊരു തുണി നന്നായി നനച്ചു കഴിഞ്ഞു സൂര്യപ്രകാശം നേരിട്ട് അടിക്കാത്ത എവിടെയെങ്കിലും ഇരുട്ടുള്ള ഒരു സ്ഥലത്ത് കൊണ്ടുപോയി വയ്ക്കുക. അങ്ങനെ അഞ്ചു ദിവസം വരെ ആകുമ്പോഴേക്കും മുള പൊട്ടിയിട്ടുണ്ടാകും. ഇടക്ക് വെള്ളം നനച്ചു കൊടുക്കുക. ഡ്രൈ ആയി പോകാതെ ശ്രദ്ധിക്കുക. മുള പൊട്ടി കഴിയുമ്പോൾ നമുക്ക് ഇനി ഇത് വേറെ ഒരു വലിയ ചെടിച്ചട്ടിയിലേക്ക് മാറ്റാം. അതിനായി ചെടിച്ചട്ടിയിലേക്ക് മണ്ണും കമ്പോസ്റ്റും കോഴി വളവും
ചേർത്ത് മിക്സ് ചെയ്ത് അത് നിറച്ചു കൊടുക്കുക. അതിനു മുകളിലേക്ക് മുള പൊട്ടിയ മല്ലി ഇട്ടുകൊടുക്കുക. പിന്നീട് അതിനു മുകളിൽ കുറച്ചു കൂടി മണ്ണ് ഇട്ടുകൊടുക്കുക. എന്നിട്ട് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക. നട്ടു കഴിഞ്ഞ് ഇനി നമ്മൾ ഇതിനെ പരിപാലനത്തിലാണ് ശ്രദ്ധിക്കേണ്ടത്. രാവിലെയും വൈകിട്ടും വെള്ളം നനച്ചു കൊടുക്കുക. വെള്ളം നനച്ചു കൊടുക്കുന്നത് ഓവറായി ചെയ്തുകൊടുക്കരുത്. അതുപോലെതന്നെ ഇത് അധികം സൂര്യപ്രകാശം ഏൽക്കാത്ത സ്ഥലത്ത് വെക്കുക. ഒരു മാസത്തിനുള്ളിൽ തന്നെ നമുക്ക് ഈ ഒരു മല്ലി അതിൽ നിന്ന് പറിച്ചെടുക്കാൻ സാധിക്കും. Credit: Travel N Food Story
Easily Grow Coriander At Home
Coriander, also known as cilantro or dhania, is a flavorful herb widely used in cooking around the world. Its fresh green leaves add a burst of aroma and taste to dishes, while its seeds are used as a spice. Rich in antioxidants, vitamins A, C, and K, coriander also aids digestion and helps reduce inflammation. It’s a staple in Indian, Middle Eastern, and Asian cuisines, enhancing chutneys, curries, and salads with its refreshing and distinctive flavor.