യുവയും മൃദുലയും ധ്വനിയും ക്യൂട്ടിനെസ്സ് 100 ൽ 100; മകളുടെ ആദ്യ ഫോട്ടോ ഷൂട്ട് വിശേഷങ്ങളുമായി താര ദമ്പതികൾ !! | Dwanikrishna first Photo shoot

Dwanikrishna first Photo shoot : മലയാള ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട താര ദമ്പതിമാർ ആണ് യുവാകൃഷ്ണയും മൃദുല വിജയിയും. രണ്ടാളും സൂപ്പര്‍ഹിറ്റ് സീരിയലുകല്‍ല്‍ നായിക, നായകനായി അഭിനയിക്കുമ്പോഴായിരുന്നു വിവാഹം. പ്രണയവിവാഹമല്ലെങ്കിലും പ്രേക്ഷകരുടെ മനസില്‍ ഏറ്റവും പ്രിയപ്പെട്ടവരായിരിക്കാന്‍ താരങ്ങള്‍ക്ക് സാധിച്ചിരുന്നു. MRIDV VlOGS എന്ന യൂട്യൂബ് ചാനലിലൂടെ ഇരുവരും അവരുടെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

ഒരു മാസം മുന്‍പാണ് മൃദുല ഒരു പെണ്‍കുഞ്ഞിന് ജന്മം കൊടുക്കുന്നത്. ധ്വനി എന്നാണ് കുഞ്ഞിന്റെ പേര്. ഗര്‍ഭിണിയായതു മുതല്‍ പ്രസവം വരെയുള്ള എല്ലാ കാര്യങ്ങളും യൂട്യൂബ് ചാനല്‍ വഴി ആരാധകര്‍ക്കായി പങ്കുവെച്ചിരുന്നു. കുഞ്ഞു ധ്വനിയുടെ ആദ്യ ഫോട്ടോ ഷൂട്ടിന്റെ പുതിയ വീഡിയോയുമായി എത്തിയിരിക്കുകയാണ് യുവയും മൃദുലയും. കുഞ്ഞിന്റെ ക്യൂട്ടായ നിരവധി ചിത്രങ്ങള്‍ ഈ വീഡിയോയില്‍ നമുക്ക് കാണാം.

dwani
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഇതോടൊപ്പം മൃദുലയുടെ അനിയത്തിയായ പാര്‍വ്വതിയുടെ മകളായ യാമി മോളുടെ ചിത്രങ്ങളും ഉണ്ട്. രേഷ്മയാണ് ചിത്രങ്ങള്‍ പകര്‍ത്തിയിരിക്കുന്നത്. ഇതിനു മുന്‍പെയുളള വീഡിയോയിലൂടെ ഫോട്ടോഗ്രാഫറായ രേഷ്മയെ ഞങ്ങളുടെ ലേഡീ ഫോട്ടോഗ്രാഫര്‍ എന്ന് പറഞ്ഞു പരിചയപ്പെടുത്തിയിട്ടുണ്ട്. പൂജയാണ് മേക്കപ്പ് ആര്‍ട്ടിസ്റ്റ്. വളരെ മനോഹരമായാണ് പൂജ മൂന്ന് പേരെയും ഒരുക്കിയിരിക്കുന്നത്.

വൈറ്റ് ഷര്‍ട്ടില്‍ ആയിരുന്നു മൃദുലയും യുവയും ഫോട്ടോഷൂട്ടിന് റെഡിയായിരുന്നത്. വളരെ മനോഹരമായ കുഞ്ഞുടുപ്പുകളിട്ട് മനോഹരമായി ധ്വനി വാവയും. മകളുടെ ജനിച്ച ഒരു മാസത്തിനുള്ളില്‍ തന്നെ ധ്വനി ആദ്യമായി അഭിനയിച്ചു എന്ന കാര്യവും ഇവര്‍ പങ്കുവെച്ചിരുന്നു. മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന സീരിയലിലാണ് ധ്വനി അഭിനയിച്ചത്. മകളെ അഭിനയിപ്പിക്കാന്‍ പോവുന്നതിന്റെ സന്തോഷമാണ് അവര്‍ വീഡിയോയില്‍ കാണുന്നത്.

You might also like