അമാലിന് കുഞ്ഞിക്കയുടെ പിറന്നാൾ സർപ്രൈസ് ; ആശംസകൾ നേർന്ന് താരങ്ങളും ആരാധകരും!! |Dulquer Salman celebrated Amal Sufiya’s birthday

Dulquer Salman celebrated Amal Sufiya’s birthday : മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട യുവ നടനാണ് ദുൽഖർ സൽമാൻ. സ്നേഹത്തോടെ ആരാധകർ കുഞ്ഞിക്ക എന്നാണ് താരത്തെ വിളിക്കാറ്. മലയാള സിനിമയിൽ വളരെ ചുരുങ്ങിയ വേഷങ്ങൾ ചെയ്തുകൊണ്ട് യുവജനതയുടെ ഹൃദയം പിടിച്ചെടുക്കാൻ താരത്തിന് കഴിഞ്ഞു. നായകനായും സഹനടനായും മിനിസ്ക്രീനിൽ തിളങ്ങിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകളിൽ മറ്റു മുൻനിര താരങ്ങളോടൊപ്പം എത്താൻ താരത്തിന് സാധിച്ചു. കേരളത്തിൽ മാത്രമല്ല ദുൽഖറിന്റെ ആരാധകർ നിറഞ്ഞുനിൽക്കുന്നത്.

ലോകമെമ്പാടുമുള്ള ജനത കുഞ്ഞിക്കയെ ഹൃദയത്തോട് ചേർക്കുകയാണ്. സിനിമാ മേഖലയിലും സോഷ്യൽമീഡിയയിലും ഒരുപോലെ സജീവമാണ് താരം. തന്റെ ആരാധകരെ എന്നും തന്നോടൊപ്പം ചേർത്തുനിർത്താൻ ദുൽഖർ ശ്രമിക്കാറുണ്ട്. ഇപ്പോഴിതാ ദുൽഖർ പങ്കുവെച്ച പുതിയൊരു പോസ്റ്റ് ആണ് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ദുൽഖറിന്റെ ഭാര്യ അമാലിന്റെ പിറന്നാൾ സംബന്ധിച്ച പോസ്റ്റാണിത്. ഇരുവരും തമ്മിലുള്ള വിവാഹം 2011 ഡിസംബർ 22നായിരുന്നു. വീട്ടുകാർ ഉറപ്പിച്ച വിവാഹം ആണെങ്കിലും വീട്ടുകാരുടെ സമ്മതത്തോടെ ഉള്ള പ്രണയവിവാഹമായിരുന്നു ഇരുവരുടേയും.

amaal
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

മറിയം എന്ന അഞ്ചു വയസ്സുള്ള മകളുടെ മാതാപിതാക്കളാണ് ഇരുവരും. തന്റെ ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ പ്രിയതമയ്ക്ക് ആശംസകൾ അറിയിക്കുകയാണ് ദുൽഖർ. അമാലിനു വേണ്ടി ഇങ്ങനെ കുറിക്കുന്നു ” നമ്മൾ ഒരുമിച്ച് ആഘോഷിച്ച ഒരു ഡസനോളം വർഷങ്ങളെ ഇവിടെ അടയാളപ്പെടുത്തുന്നു. ഈ സമയമെല്ലാം എങ്ങോട്ടാണ് പോകുന്നത്? എനിക്ക് പ്രായമായി വരികയാണ്. പക്ഷേ നീ ഇപ്പോഴും അങ്ങനെ തന്നെ. ഞാൻ അകലെ ആയിരിക്കുമ്പോഴും ചേർത്ത് പിടിച്ചതിനു നന്ദി.

മറിയത്തിനു വേണ്ടി എന്റെ കൂടി കടമകൾ ചെയ്യുന്നതിന് നന്ദി. ലോകം കാണാൻ എന്നോടൊപ്പം നിൽക്കുന്നതിനും നന്ദി. നിനക്ക് ഏറ്റവും മികച്ച ഒരു പിറന്നാൾ ദിനം കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു. നീ ആഗ്രഹിക്കുന്നത് പോലെ, ലളിതവും മധുരവുമായ, നിന്റെ പ്രിയപ്പെട്ടവരാൽ ചുറ്റപ്പെട്ട സ്നേഹം നിറഞ്ഞ ഒരു പിറന്നാൾ. വീണ്ടും പിറന്നാളാശംസകൾ ബൂ. ഞാൻ നിന്നെ സ്നേഹിച്ചു കൊണ്ടേയിരിക്കുന്നു.” തന്റെ പ്രിയതമയോടൊപ്പം ഉള്ള മനോഹരമായ ചിത്രങ്ങളും താരം ഈ കുറുപ്പിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.

You might also like