താര കുടുംബത്തിൽ ആഘോഷ രാവ്; ജീവിതത്തിലെ വിലമതിക്കാനാകാത്ത സന്തോഷം പങ്ക് വെച്ച് ദുൽഖർ സൽമാൻ !! | Dulquer Salmaan win Dhadha saheb phalke award latest malayalam

എറണാംകുളം : ആർ ബൽകി സംവിധാനം ചെയ്ത് ദുൽകർ അഭിനയിച്ച ബോളിവുഡ് ചിത്രമാണ് ചുപ്പ് അഥവാ റിവഞ്ച് ഓഫ് ദി ആർട്ടിസ്റ്റ്. ചിത്രം തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രത്തിൽ നായകൻ ദുൽഖർ സൽമാൻ ആണ്. ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത് ദുൽഖർ സൽമാൻ, സണ്ണി ഡിയോൾ, പൂജ ഭട്ട് എന്നിവരാണ്. ഇപ്പോൾ ലഭിക്കുന്ന വാർത്ത ദാധ സഹേബ് ഫാൽക്കേ രാജ്യാന്തര ഫിലിം ഫെസ്റ്റിവലിലെ അവാർഡ് ദുൽഖർ സൽമാന് ലഭിച്ചു എന്നാണ്. ഈ പുരസ്‌കാര നേട്ടം ചുപ്പിലെ പ്രകടനത്തിനാണ്. ബോവുഡിലെ പ്രകടനത്തിന് മികച്ച പ്രതികരണങ്ങൾ
ആണ് ലഭിച്ചത്. സണ്ണി പ്രധാന വേഷത്തിൽ ഒരു ഇടവേളയ്ക്കുശേഷം തിരിച്ചെത്തിയ ചിത്രം കൂടിയാണ് ചുപ്പ്. ഒരു പോലീസ് ഓഫീസറുടെ വേഷമാണ് ചിത്രത്തിൽ സണ്ണി ചെയ്തത്. സിനിമയുടെ പ്രിവ്യൂ കണ്ടു ഇറങ്ങിയതിനു ശേഷമുള്ള അദ്ദേഹത്തിൻറെ വൈകാരിക പ്രകടനം സാമൂഹ്യ മാധ്യമങ്ങളിൽ മുൻപ് ശ്രദ്ധ നേടിയിരുന്നു. ചിത്രം കണ്ട് തിയേറ്ററിൽ നിന്ന് പുറത്തിറങ്ങി തന്റെ മക്കളെ ആലിംഗനം ചെയ്യുന്ന താരത്തിന്റെ വീഡിയോ ആണ് ശ്രദ്ധ നേടിയത്. സിനിമാരംഗത്ത് തന്നെയാണ് സണ്ണിയുടെ മകൻ കരണും

സജീവമായി പ്രവർത്തിക്കുന്നത്. ഇദ്ദേഹം സിനിമയിൽ എത്തുന്നത് അസിസ്റ്റൻറ് ഡയറക്ടർ ആയിട്ടാണ്. ദുൽഖർ നായക വേഷത്തിൽ എത്തിയ മൂന്നാമത്തെ ഹിന്ദി സിനിമയാണ് ഇത്. ദുൽഖർ അഭിനയിച്ച ആദ്യ രണ്ട് ചിത്രങ്ങൾക്ക് വലിയ രീതിയിലുള്ള വിജയം നേടുവാൻ സാധിച്ചിരുന്നില്ല. എന്നാൽ ഇപ്പോൾ ഈ ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്ത് എത്തുന്നത്. താരത്തിന്റെ ആരാധകർ ഏറെ
പ്രതീക്ഷയോടെയാണ് ഈ ചിത്രത്തെ നോക്കി കണ്ടത്.ചിത്രത്തിന്റെ സംവിധായകന് നന്ദി പറഞ്ഞ് ദുൽഖർ പങ്കുവെച്ച് പോസ്റ്റ് ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. എനിക്ക് ഹിന്ദി സിനിമ മേഖലയിൽ നിന്നുള്ള ഫസ്റ്റ് അവാർഡാണ് ഇതെന്ന് ദുൽഖർ പറഞ്ഞു. Story highlight : Dulquer Salmaan win Dhadha saheb phalke award latest malayalam