അച്ചമില്ലൈ.. അച്ചമില്ലൈ.. സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് ദുൽഖറിന്റെ ആദ്യ തമിഴ് ഗാനം; അതിമനോഹരമെന്ന് ആരാധകർ.!! [വീഡിയോ] | dulquer sings in tamil for the first time

മലയാളത്തിന്റെ പ്രിയതാരം ദുൽഖർ സൽമാൻ തന്റെ പുതിയ ചിത്രമായ ‘ഹേയ് സിനമിക’യുടെ റിലീസിനായി ഒരുങ്ങുകയാണ്. ദുൽഖറിന്റെ നാലാമത്തെ തമിഴ് ചിത്രമാണ് ബ്രിന്ത സംവിധാനം ചെയ്ത റൊമാന്റിക് കോമഡി ചിത്രം ‘ഹേയ് സിനമിക’. മദൻ കർകി രചന നിർവഹിച്ച ചിത്രത്തിൽ ദുൽഖറിനൊപ്പം കാജൽ അഗർവാൾ, അഥിതി റാവു ഹൈദരി, ശ്യാം പ്രസാദ് എന്നിവർ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നുണ്ട്.ആക്ഷൻ-ത്രില്ലർ മലയാള ചലച്ചിത്രം കുറുപ്പ്

Dulquer Salmaan records his first Tamil track

പുറത്തിറങ്ങി,  ഒരു മാസം പിന്നിട്ടപ്പോഴേക്കും, തന്റെ അടുത്ത ചിത്രത്തിന്റെ റിലീസ് തിയ്യതി ദുൽഖർ പുറത്തു വിട്ടതോടെ, വലിയ ആവേശത്തിലാണ് ദുൽഖർ ആരാധകർ. മാത്രമല്ല, തെന്നിന്ത്യൻ താരസുന്ദരി കാജൽ അഗർവാൾ ഒരു ഇടവേളക്ക് ശേഷം കോളിവുഡിൽ തിരിച്ചെത്തുന്ന സിനിമ കൂടിയാണ് ‘ഹേയ് സിനമിക’. 2022 ഫെബ്രുവരി 25-നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരി ക്കുന്നത്. ഇപ്പോൾ, ചിത്രത്തിന്റെ അണിയറപ്രവർത്തകർ മകരസംക്രാന്തി ദിനത്തിൽ ഹേയ്

സിനമികയിലെ ദുൽഖർ സൽമാൻ പാടിയ തമിഴ് ട്രാക്കായ ‘അച്ചമില്ലൈ..അച്ചമില്ലൈ..’ എന്ന ഗാനം പുറത്തിറക്കിയി രിക്കുകയാണ്. ഗോവിന്ദ് വസന്ത സംഗീതം നൽകിയ റാപ് ഗാനം, ദുൽഖർ ആലപി ക്കുന്നതിന്റെ വീഡിയോ ക്ലിപ്പും പുറത്തിറക്കിയിട്ടുണ്ട്. തന്റെ ഇൻസ്റ്റാഗ്രാം ഹാൻഡിൽ ദുൽഖറും, താൻ റാപ്പറായി മാറി എന്ന് കാണിച്ചുതരുന്ന സ്‌നീക്ക് പീക്ക് പങ്കുവെച്ചിട്ടുണ്ട്. ഇതോടെ, ‘അച്ചമി ല്ലൈ.. അച്ചമില്ലൈ..’ എന്ന ഗാനം ദുൽഖർ സൽമാൻ ആലപിക്കുന്ന തമിഴിലെ ആദ്യ ഗാനമായി അടയാള

പ്പെടുത്തി. “ഒരിക്കൽ നിങ്ങൾ നിർഭയനായാൽ, ജീവിതം പരിധിയില്ലാത്തതായി മാറുന്നു! @dqsalmaan തമിഴിൽ ആദ്യമായി പാടുന്ന അച്ചമില്ലയിൽ നിന്നുള്ള ഒരു ദൃശ്യം ഇതാ,” ദുൽഖർ പങ്കുവെച്ച വീഡി യോക്ക്‌ താഴെ അടിക്കുറിപ്പായി എഴുതി. റാപ് ദുൽഖർ ആരാധകർ ഏറ്റെടുത്തതോടെ, അച്ചമില്ലൈ എന്ന ഗാനം സോഷ്യൽ മീഡിയയിൽ വലിയ തരംഗം സൃഷ്ടിക്കു കയാണ്. ഹേയ് സിനമികയുടെ ഒരു പോസ്റ്ററും കഴിഞ്ഞ ദിവസം ദുൽഖർ പങ്കുവെച്ചിരുന്നു. Conclusion : The cast of the film has released the Tamil track ‘Achamillai..Achamillai ..’ sung by Dulquer Salman of Hey Sinamika on the day of Makarasankranti. The rap song composed by Govind Vasantha and the video clip of Dulquer singing have also been released. On his Instagram handle, Dulquer also shared Sneak Peek, which shows that he has become a rapper.

You might also like
അതീവ സുന്ദരിയായി ഭാവന; പുതിയ ചിത്രങ്ങൾ കാണാം.. | Bhavana New Look വായിൽ വെള്ളമൂറും ഇരുമ്പൻ പുളി അച്ചാർ | Bilimbi Pickle Recipe രുചിയൂറും സേമിയ പായസം തയ്യാറാക്കാം | Vermicelli Kheer Recipe തേങ്ങ വറുത്തരച്ച ചെറുപയർ കറി | Cherupayar Curry Recipe സ്പെഷ്യൽ നാരങ്ങ വെള്ളം തയ്യാറാക്കാം | special lime juice recipe