ദുൽഖറിന്റെ രാജകുമാരിക്ക് പിറന്നാൾ!! മകൾക്കൊപ്പം വിദേശത്ത് പിറന്നാൾ ആഘോഷിച്ച് ദുൽഖറും അമാലും!!| Dulquer Salmaan Daughter Mariyam’s Birthday Celebration Viral Malayalam

Dulquer Salmaan Daughter Mariyam’s Birthday Celebration Viral Malayalam : മലയാള സിനിമയിലെ മുൻനിര യുവ നായകന്മാരിൽ ഒരാളാണ് ദുൽഖർ സൽമാൻ. കേരളത്തിനകത്ത് മാത്രമല്ല പുറത്തും നിരവധി ആരാധകരാണ് താരത്തിനുള്ളത്. മമ്മൂട്ടിയുടെ മകൻ എന്നതിലുപരി സിനിമാരംഗത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കാൻ ദുൽഖർ സൽമാന് സാധിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ഒരു പാൻ ഇന്ത്യ താരം എന്ന രീതിയിലേക്ക് ദുൽഖർ വളർന്നത്. ആദ്യമെല്ലാം ചെറു വേഷങ്ങളിലൂടെയാണ് കരിയർ തുടങ്ങിയതെങ്കിലും വളരെ പെട്ടെന്ന് ആയിരുന്നു ദുൽഖറിന്റെ വളർച്ച. 2012 പുറത്തിറങ്ങിയ സെക്കന്റ് ഷോ എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തേക്ക് താരം കടന്നുവരുന്നത്.

അതേ വർഷം തന്നെ പുറത്തിറങ്ങിയ ഉസ്താദ് ഹോട്ടൽ എന്ന സിനിമയിലൂട വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ഈ സിനിമയിൽ ഫൈസി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിച്ചത്. മികച്ച ജനപ്രിയ ചിത്രത്തിനുള്ള അവാർഡ് ഈ ചലച്ചിത്രം കരസ്ഥമാക്കുകയും ചെയ്തിരുന്നു.സിനിമയിലൂടെ മാത്രമല്ല സോഷ്യൽ മീഡിയയിലൂടെയും ആരാധകർക്ക് സുപരിചിതനാണ് ഇദ്ദേഹം. ഇപ്പോഴിതാ തന്റെ മകളുടെ പിറന്നാൾ വിശേഷങ്ങൾ ആണ് നടൻ ദുൽഖർ സൽമാൻ പങ്കുവെച്ചിരിക്കുന്നത്. തന്റെ പൊന്നോമനയ്ക്ക് ആശംസകൾ നേരുന്നു അദ്ദേഹം. ദുൽഖറിന്റെ ഭാര്യയുടെ പേരാണ് അമാൽ. ഇവർക്ക് ഒരു മകളാണ് മറിയം.

Dulquer Salmaan Daughter Mariyam’s Birthday Celebration Viral Malayalam

ഭാര്യയുടെയും മകളുടെയും വിശേഷങ്ങൾ താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ പങ്കുവെച്ചിരിക്കുന്ന ചിത്രങ്ങൾക്ക് താഴെ അദ്ദേഹം ചില വരികൾ കുറിച്ചിരിക്കുന്നു. വരികളുടെ ചുരുക്കം ഇതാണ് ;”എന്റെ രാജകുമാരിക്ക് പിറന്നാൾ ആശംസകൾ. എന്റെ അത്ഭുതം സന്തോഷം സ്നേഹം എല്ലാമാണ് നീ .എന്റെ ഹൃദയത്തിൽ മുഴുവൻ നീയാണ്. നിന്റെ എല്ലാ സ്വപ്നങ്ങളും സാക്ഷാത്കരിക്കാൻ വേണ്ടി എന്റെ പ്രാർത്ഥനയുണ്ടാകും നീ നിന്റേതായ രീതിയിൽ എല്ലാം ചെയ്യുമെന്ന് എനിക്കറിയാം.

നിന്റേതായ സ്ഥലത്ത് വെച്ച് നിന്റേതായ വഴികളിലൂടെ.”ഒരിക്കൽ കൂടി പിറന്നാൾ ആശംസകൾ, ഞങ്ങളുടെ എല്ലാവിധ സ്നേഹങ്ങളും.”Wishing my princess the happiest birthday ! You are wonder, delight, joy and the definition of love. My whole heart on two feet. I pray for your every dream to come true and for you to become anything you want. Given a choice I’ll hold you up till you can touch the stars. But knowing you, I’m sure you’ll want to do it entirely on your own. At your own pace. With practiced perfection.Happy birthday again baby girl. We love you mostest.

 

View this post on Instagram

 

A post shared by Dulquer Salmaan (@dqsalmaan)

Rate this post
You might also like