100 കുട്ടികൾക്ക് ജീവൻ രക്ഷാ ശസ്ത്രക്രിയകൾ സൗജന്യമായി നടത്താൻ കുഞ്ഞിക്കയുടെ പദ്ധതി; അഭിനന്ദിച്ച് ആരാധകർ!! | Dulquer Salmaan charity for children

Dulquer Salmaan charity for children : നവംബർ 14 ഇന്ത്യയൊട്ടാകെ കുട്ടികൾ കളിച്ചും ചിരിച്ചും സമ്മാനങ്ങൾ പങ്ക് വെച്ചും ആഘോഷമാക്കുന്ന അവരുടെ ശിശുദിനം. എന്നാൽ ഈ ആഘോഷങ്ങളിലൊന്നും പങ്കെടുക്കാൻ കഴിയാതെ ആശുപത്രികിടക്കയിൽ കഴിയുന്ന അനേകം കുട്ടികളും നമ്മുടെ ഇടയിൽ ഉണ്ട്. പണമില്ലാത്തതിനാൽ നല്ല ചികിത്സ കിട്ടാതെ മരണപ്പെടുന്ന കുട്ടികളും അനേകം ആണ്. ലക്ഷങ്ങൾ ചിലവാകുന്ന ഓപ്പറേഷനും വില കൂടിയ മരുന്നുകൾ വാങ്ങാനുള്ള പണവും താങ്ങാൻ കഴിയാത്ത മാതാപിതാക്കൾ ആണ് കൂടുതലും.

ഇപ്പോഴിതാ അസുഖങ്ങളുടെ പിടിയിൽ പെട്ട് വേദന സഹിക്കുന്ന കുഞ്ഞുങ്ങൾക്ക് ശിശുദിനത്തിൽ ഒരു വലിയ സമ്മാനവുമായി എത്തിയിരിക്കുകയാണ് അവരുടെ പ്രിയ താരം. കുട്ടികളുടെ പ്രിയ താരം ദുൽഖർ സൽമാൻ ആണ് വേഫെയറർ-ട്രീ ഓഫ് ലൈഫ് എന്ന കാരുണ്യ പദ്ധതിയുമായി മുന്നോട്ട് വന്നിരിക്കുന്നത്. ശിശുദിനത്തിലാണ് പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ദുൽഖർ വേഫെറർ ഫിലിംസ്, ദുൽഖർ സൽമാൻ ഫാമിലി, ആസ്റ്റർ മെഡിസിറ്റി, കൈറ്റ്സ് ഫൌണ്ടേഷൻ, എന്നിവർ ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

Dulquer Salmaan
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

ഗുരുതര രോഗങ്ങൾ പിടിപെട്ട 100 കുട്ടികളുടെ ശസ്ത്രക്രിയ, തുടർ ചികിത്സ എന്നീ കാര്യങ്ങൾ സമ്പൂർണമായി ഏറ്റെടുക്കുന്ന പദ്ധതിയാണിത്. കരൾ,വൃക്ക രോഗങ്ങൾ ബാധിച്ച കുട്ടികളുടെ ശാസ്ത്രക്രിയയ്ക്ക് 20 ലക്ഷമോ അതിലധികമോ ഒക്കെയാണ് ചിലവ് വരുന്നത്. സാധാരണ കുടുംബങ്ങക്ക് താങ്ങാനാവുന്ന തുകയല്ല ഇതെന്ന് മനസ്സിലാക്കിയപ്പോഴാണ് ഇങ്ങനൊരു പദ്ധതിയുമായി സംഘം രംഗത്ത് വന്നത്. ദുൽഖറിന്റെ തന്നെ ഉടമസ്ഥതയിലുള്ള സിനിമ നിർമ്മാണ കമ്പനിയാണ് വേഫെയറർ. 2019 ൽ കൊച്ചിയിൽ ആരംഭിച്ച കമ്പനി “വരനെ ആവശ്യമുണ്ട്, കുറുപ്പ്, മണിയറയിലെ അശോകൻ” എന്നീ മൂന്ന് ചിത്രങ്ങളാണ് ഇത് വരെ നിർമിച്ചത്.

ക്യാമ്പസ്സുകളിലെ പ്രതിഭാശാലി കളെ വാർത്തെടുക്കുവാനും കഴിവുറ്റ പ്രതിഭകൾക്ക് തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കാൻ വേദികൾ ഒരുക്കാനുമായി വേ ഫെയറർ സിനിമാസ് ആരംഭിച്ച സംഘടനയാണ് ദുൽഖർ ഫാമിലി. സുസ്ഥിത വികസന ലക്ഷങ്ങളുടെ കാലഘട്ടത്തിൽ സമാനതകളില്ലാത്ത പ്രസക്തിയുള്ള നൂതന ആശയങ്ങളെ പങ്ക് വെക്കാനും പ്രവർത്തിക്കാനും പ്രചോദനം ഉൾക്കൊണ്ട യുവമനസ്സുകൾ ഒത്തു ചേരുന്ന കേരളത്തിലെ യുവജന കൂട്ടായ്മകളിൽ ഒന്നാണ് കൈറ്റ്സ്. ദക്ഷിണേന്ത്യയിലെ തന്നെ ഏറ്റവും വലിയ ഹോസ്പിറ്റൽ ഗ്രൂപ്പ്‌ ആണ് ആസ്റ്റർ മെഡിസിറ്റി.

You might also like