കുഞ്ഞു മറിയമിനെ കയ്യിലേന്തി സ്റ്റൈലിഷ് വാപ്പ; ക്യൂട്ട് കുഞ്ഞിക്ക ഫാമിലിയുടെ വീഡിയോ വൈറൽ ആവുന്നു !! | Dulquer Salmaan And Family Viral Video Malayalam

Dulquer Salmaan And Family Viral Video Malayalam : ഇന്ത്യൻ ചലച്ചിത്ര താരം പിന്നണിഗായകൻ നിർമ്മാതാവ് എന്നിങ്ങനെ നിരവധി തലങ്ങളിൽ തന്റെ കഴിവ് തെളിയിച്ച വ്യക്തിയാണ് ദുൽഖർ സൽമാൻ. താരവുമായി ബന്ധപ്പെട്ട എല്ലാ വാർത്തകൾക്കും സമൂഹമാധ്യമങ്ങളിൽ വലിയ പ്രാധാന്യമാണ് ഉള്ളത്. താരം പങ്കു വയ്ക്കുന്ന ഓരോ വിശേഷങ്ങളും വീഡിയോകളും വളരെ പെട്ടെന്നാണ് ജനശ്രദ്ധ നേടാറുള്ളത്. മലയാളത്തിന് പുറമേ തെലുങ്ക് ഹിന്ദി കന്നട ചിത്രങ്ങളിൽ എല്ലാം താരം വേഷമിട്ടിട്ടുണ്ട്. യുവത്വം വിട്ടുമാറാത്ത നടൻ എന്ന് മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത് പോലെ തന്നെയാണ് മകൻ ദുൽഖറിനെയും പ്രേക്ഷകർ കാണുന്നത്.

2011 ലാണ് താരം വിവാഹിതനാകുന്നത് ഭാര്യയുടെ പേരാണ് അമാൽ സൂഫിയ.ഇവർക്ക് ഒരു മകളാണ് ഉള്ളത്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. മകളുടെ കൈ പിടിച്ചു കൊണ്ട് എയർപോർട്ടിലൂടെ നടന്നു പോകുന്ന പ്രിയ താരത്തിന്റെ വീഡിയോയാണിത്. സ്റ്റൈലിഷ് ലുക്കിൽ നടന്നുവരുന്ന ദുൽഖറിന്റെ ഈ വീഡിയോ നിരവധി ആരാധകരാണ് ഇതിനോടൊപ്പം തന്നെ ഏറ്റെടുത്തിട്ടുള്ളത്.

Dulquer Salmaan And Family Viral Video Malayalam

താരത്തിന് വഴി കാണിക്കുന്ന ബോഡിഗാർഡ്സിനെ പറ്റിയുള്ള പ്രേക്ഷകരുടെ പരാമർശം വളരെ ശ്രദ്ധേയമാണ്. താരം പുതിയ മെഴ്സിഡസ് കാർ വാങ്ങിയ വാർത്തകൾ വളരെ പെട്ടെന്നാണ് സമൂഹമാധ്യമങ്ങളിലൂടെ വൈറലായത്. നിരവധി ചിത്രങ്ങളിൽ നായകനായും വില്ലനായും പ്രേക്ഷകരുടെ കയ്യടി നേടിയ വ്യക്തി കൂടിയാണ് ഇദ്ദേഹം.

2011 ൽ നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ ക്രൈം ചിത്രമായ സെക്കൻഡ് ഷോയിലൂടെയാണ് താരം അഭിനയ രംഗത്തേക്ക് കടന്നുവരുന്നത്. എന്നാൽ ഇപ്പോൾ കിംഗ് ഓഫ് കൊത്ത എന്ന ചിത്രത്തിലാണ് താരം അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇത് ഒരു പാൻ ഇന്ത്യൻ ചിത്രമാണ്.ചിത്രത്തിന്റെ പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്.

Rate this post
You might also like