ചിത്രത്തിൽ കാണുന്ന കുട്ടികൾ ഇന്ന് മലയാള സിനിമയിലെ യുവ രാജാക്കന്മാർ..!! ഇവർ ആരൊക്കെയെന്ന് മനസ്സിലായോ?? | Actors Childhood Photo

Actors Childhood Photo : മലയാള സിനിമ ലോകത്തെ താരങ്ങളുടെ വ്യക്തിജീവിത വിശേഷങ്ങൾ അറിയാനും അവരുടെ കുട്ടിക്കാല ചിത്രങ്ങൾ കാണാനും മലയാള സിനിമ പ്രേക്ഷകർക്ക് എന്നും ഇഷ്ടമാണ്. മലയാള സിനിമയിൽ സജീവമായി നിൽക്കുന്ന നടി നടന്മാരുടെ മക്കൾ സിനിമയിലേക്ക് വരുന്നതും മലയാള സിനിമ ആരാധകരെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷമുള്ള ഒരു കാര്യമാണ്. ഈ ചിത്രത്തിൽ കാണുന്ന രണ്ട് കുട്ടികളും ഇന്ന് മലയാള സിനിമയിൽ നായകന്മാരായി തിളങ്ങിനിൽക്കുന്ന താര പുത്രന്മാരാണ്.

മലയാളത്തിന്റെ എക്കാലത്തെയും സൂപ്പർസ്റ്റാറുകൾ ആയ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും മക്കളും നിലവിൽ മലയാള സിനിമയിലെ യുവ സെൻസേ ഷനുകളും ആയ ദുൽഖർ സൽമാന്റെയും പ്രണവ് മോഹൻലാലിന്റെയും കുട്ടിക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇവിടെ കാണുന്നത്. മമ്മൂട്ടിയും മോഹൻലാലും അടുത്ത സുഹൃത്തുക്കളായതിനാൽ, ദുൽഖറും പ്രണവും അവരുടെ കുട്ടിക്കാലം മുതൽ തന്നെ പരിചയമുള്ളവരും സുഹൃത്തുക്കളുമാണ്.

dq pranav 2
പുതുപുത്തൻ വാര്‍ത്തകള്‍ ആദ്യമേ അറിയാന്‍ ഈ ഗ്രൂപ്പില്‍ അംഗമാവൂ

2012-ൽ പുറത്തിറങ്ങിയ ‘സെക്കന്റ് ഷോ’ എന്ന ചിത്രത്തിലൂടെയാണ് ദുൽഖർ സൽമാൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട്, ‘ഉസ്താദ് ഹോട്ടൽ’, ‘ബാംഗ്ലൂർ ഡേയ്‌സ്’, ‘വിക്രമാദിത്യൻ’, ‘ചാർളി’, ‘വരനെ ആവശ്യമുണ്ട്’, ‘കുറുപ്പ്’ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ദുൽഖർ സൽമാൻ മലയാള സിനിമ ലോകത്ത് ഏറ്റവും ജനപ്രിയനായ യുവ നായകനായി പേരെടുത്തു.  അമാൽ സൂഫിയ ആണ് ദുൽഖറിന്റെ ഭാര്യ, ദമ്പതികൾക്ക് ഒരു മകളുണ്ട്.

അതേസമയം, 2002-ൽ പുറത്തിറങ്ങിയ ‘ഒന്നാമൻ’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിനയിച്ചാണ് പ്രണവ് മോഹൻലാൽ അദ്ദേഹത്തിന്റെ സിനിമാ ജീവിതത്തിന് തുടക്കം കുറിക്കുന്നത്. അതേവർഷം ‘പുനർജനി’ എന്ന ചിത്രത്തിൽ ബാലതാരമായി അഭിന യിച്ചതിന്, മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാർഡ് പ്രണവ് സ്വന്തമാക്കി. പിന്നീട് വർഷങ്ങൾക്ക് ശേഷം, സഹ സംവിധായാകനായി സിനിമയിലേക്ക് തിരിച്ചെത്തിയ പ്രണവ്, 2018-ൽ പുറത്തിറങ്ങിയ ‘ആദി’ എന്ന ചിത്രത്തിലൂടെ നായകനായും അരങ്ങേറ്റം കുറിച്ചു. 

You might also like